ചെറുചിന്ത: റബ്ബർ കപ്പ്

 എന്റെ മാതൃസഭ സ്ഥിധി ചെയുന്നത് ഒരു റബ്ബർ തോട്ടത്തിനരികിലാണ്. പുറത്തു കോരിxപെഴുന്ന മഴയുള്ള ഒരു വെള്ളിയാഴ്ച, ഉപവാസ പ്രാര്‍ത്ഥനയും കഴിഞ്ഞു കൊച്ചമ്മയുടെ ചൂടൻ കട്ടന്‍കാപ്പിയും കുടിച്ചു അല്പം തന്നുപ്പകറ്റി, കൂട്ടുവിശ്വാസികളുമായി സംസാരിച്ചുകൊണ്ട്  മഴ തീരുവാൻ ‍ കാത്തു  നില്‍ക്കുന്ന നേരം എന്റെ കണ്ണുകൾ അറിയാതെ റബ്ബർ മരത്തിൽ കെട്ടിവെച്ച ‘കപ്പ്‌’ ൽ പതിച്ചു. ആ കപ്പുകളിൽ എല്ലാം വെള്ളം ഉണ്ട് പക്ഷെ വെള്ളത്തിന്റെ അളവ് പലവിധത്തിൽ.

‘ഒരെപോലത്തെ കപ്പുകളിൽ വെള്ളത്തിന്റെ അളവ് പലവിധത്തിൽ’

എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു…? ഞാൻ നോക്കിയപ്പോൾ പല കപ്പുകളും പല രീതിയിലാണ് ഇരിക്കുന്നത്. ശരിയായിരിക്കുന്ന കപ്പുകളിൽ മഴ വെള്ളം കൂടുതൽ ഉണ്ട്. ചെരിഞ്ഞും വളഞ്ഞും ഇരിക്കുന്നതിലക്കട്ടെ ആ ചെരിവിനനുസരിച്ചേ മഴവെള്ളം ഉള്ളു. പക്ഷെ എല്ലാ കപ്പുകളും നിറഞ്ഞു കവിഴുന്നു എന്ന വസ്തുതയും ഞാൻ ശ്രദ്ധിച്ചു.

പ്രിയ ദൈവമാക്കളെ, ‘യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും’ എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിര്‍വഹിക്കാനും അവിടുന്ന് ശക്തനാണ്‌. പലപ്പോഴും നാം യചിക്കുന്നുണ്ട് ,ദൈവം തരുന്നുമുണ്ട് പക്ഷെ, പലപ്പോഴും നാം പൂര്‍ണ്ണ ത്രിപ്തരാകാറില്ല  , എന്നാൽ അതിനു കാരണം നാം തന്നെയാണ്. നമ്മുടെ ജീവിതമാകുന്ന ‘കപ്പ്’ ബലഹീനതകളാകുന്ന ‘ചെരിവ് ‘സംഭവിക്കുബോൾ ദൈവം നല്‍ക്കുന്ന നന്മകൾ നമ്മിൽ‍ നിന്നും അകന്നുപോകുവാൻ ഇടയാകുന്നു.

നാം ദൈവിക കരങ്ങളിൽ ശരിയായി ഇരുന്നാൽ ദൈവിക അനുഗ്രഹങ്ങൾ പൂര്‍ണ്ണമായി പ്രാപിക്കാൻ കഴിയും.

വചനത്തിൽ നിന്ന് :  “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കള്‍ക്ക്‌ നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാജിക്കുന്നവര്‍ക്ക് നന്മ എത്ര അധികം കൊടുക്കും” (മത്തായി 7: 11)

-ബിനു വടക്കുംചേരി

Comments are closed.