ചെറുചിന്ത: അന്യമല്ല, അന്യോന്യം വേല ചെയ്യാം

കൂട്ടായ പ്രവർത്തനങ്ങൾക്ക് വങ്കാരങ്ങളെ ചെയ്തെടുക്കുവാൻ കഴിയും. എന്നാൽ ‍ അതെ കൂട്ടത്തിലുള്ള ഒരാളുടെ അനൈക്യം പരാജയത്തിനു കാരണവുമാകാം.

ഒരു മൈക്രോചിപ്പിന് കേടു പറ്റിയാൽ‍ അത് മുഴുവൻ കംപ്യൂട്ടർന്റെ പ്രവർത്തനത്തെയും  ബാധിക്കും. ‘ഒത്തു പിടിച്ചാൽ മലയും പോരും ‘ എന്ന പഴംചൊല്ല് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

കൂട്ടായ പ്രവർത്തനൾക്ക് മാതൃകയാക്കാൻ‍ മനുഷ്യരെക്കാളും പ്രാണി ലോകത്തിൽ ഏറ്റവും വികസനം പ്രാപിച്ച സാമുഹ്യ ഘടനയുള്ള തേനിച്ച തന്നെയാണ്. ഒരു റാണി ഈച്ചയുടെ ചുറ്റും ഏകദേശം 75000 തേനി ച്ചകൾ ഉണ്ടെന്നാണ് കണക്ക്. ഇവക്കെ ല്ലാമാകട്ടെ പ്രത്യേക ജോലികളും ഉണ്ട്. ഒരു കൂട്ടർ  പുറത്തു പൊയ് തേൻ ശേഖരിക്കുബോൾ,

കാവൽക്കാരൻ കൂടിനെ കടന്നുകയറ്റക്കാരിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തുന്നു. ചത്തു കിടക്കുന്ന ഈച്ചകളെ ഒരു കൂട്ടർ മാറ്റികളയുബോൾ, വെള്ളം ശേഖരിക്കുന്നവർ‍ ഈർപ്പം   ക്രമികരിക്കാനുള്ള

ആവശ്യത്തിനുള്ള നനവ്‌ കണ്ടെത്തുന്നു…ഇങ്ങനെ നീളുന്നു ഇവരുടെ ജോലികൾ.

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ധർമ്മങ്ങളും പലതാണ്. കണ്ണ് ചെയേണ്ടത്, കൈക്ക് ചെയുവാൻ ‍ കഴിയില്ല. കാലിനു ചെയുവാൻ  കഴിയുന്നത്‌ നാക്കിനു ആകില്ല. എന്നാൽ ‍ കർത്താവ്

എല്ലാവരിലും പ്രത്യേക കൃപകളും നല്കിട്ടുണ്ട്. ഓരോരുത്തരം തങ്ങളുടെതായ കഴിവുകൾ അത് ചെറുതോ വലുതോ ആകട്ടെ ചെയുബോൾ സഭയുടെ വളർച്ച  അതിവേഗം ആകും.

ക്രിസ്തുവിനുവേണ്ടി ചെയുന്ന ഏറ്റവും ചെറിയ കാര്യം പോലും വലിയ വിലയുള്ളതാണ്. അതുകൊണ്ടുതന്നെ നാം നമ്മെ തന്നെ കാഴ്ചകാരായി കാണാതെ പങ്കാളികളായി കാണുബോളാണ് സഭയുടെ പ്രവർത്തനം

സുഗമാകുന്നത്. ചിലരെ അപ്പോസ്തലന്മാരായി ,ചിലരെ പ്രവാചകന്മാരായി , ചിലരെ സുവിശേഷകന്മാരായി, ചിലരെ ഇടയന്മാരായി , ചിലരെ ഉപദേഷ്ട്ടക്കന്മാരായി ഇങ്ങനെ വിവിധ നിലയിൽ‍ തിരഞ്ഞെടുത്തിരിക്കുന്നു. ഇതിൽ എല്ലാവവർക്കും എല്ലാം ചെയുവാൻ‍ കഴിയുകയില്ല എന്നാൽ ചിലർക്ക് ഒന്നിലേറെ ചെയുവാൻ‍ കഴിഞ്ഞേക്കാം, അവരവരുടെ കൃപക്കനുസരിച്ച് നാം ദൈവികരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് പങ്കാളിയായി തീരുബോൾ‍ ക്രിസ്തുവിന്റെ ശരിരത്തിന്റെ ആത്മീക വർദ്ധനക്ക് നമ്മുടെ പ്രവർത്തികൾ മുഖാന്തരമാകും.

 

– ബിനു വടക്കുംചേരി

Comments are closed.