ലേഖനം: ഫെല്ലോഷിപ്പ് നാമമാത്രമായാല്‍ മതിയോ..?

ന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് ഇന്നിന്റെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. തിരക്കേറിയ ജീവിതത്തില്‍ വ്യക്തിപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ സാങ്കേതികവിദ്യയും സമുഹ്യമാധ്യമങ്ങളും ഒരു പരിധിവരെ സഹായമാകുമെന്ന് വിലയിരുത്തിയാലും പഴയകാല ബന്ധങ്ങളുടെ ആഴത്തോളം വരില്ല എന്നതില്‍ ഇരുപക്ഷമില്ല. ഈ സത്യം അംഗികരിക്കുന്ന നവയുഗ മനുഷ്യര്‍ക്ക് എന്ത് പറ്റി ?
പരിചയമുള്ളവരയോ സുഹൃത്തുകളെയോ നേരില്‍കണ്ടാല്‍ മിണ്ടുവാന്‍പോലും അനുവദിക്കാത്ത സമയം, വിണ്ടുകീറിയ സൌഹൃദങ്ങള്‍, ശിഥിലമാകുന്ന ഭാര്യഭർതൃ ബന്ധങ്ങള്‍, തലമുറകള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പാടുപെടുന്ന മാതാപിതാകള്‍, ഒരു കൂടിവരവ് എന്നതിനപ്പുറം സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നിസഹായരാകുന്ന ഒരേ അപ്പത്തിന്‍റെ അംശികള്‍..,
ഇങ്ങനെ പോകുന്ന നവയുഗ കാഴ്ചകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ചോദ്യമാണ് ലേഖനത്തിന്‍റെ തലക്കെട്ട്‌ “നമ്മുടെ കൂട്ടായ്മകള്‍ ‘ഫെല്ലോഷിപ്പ്’ എന്ന നാമം മാത്രമായാല്‍ മതിയോ..?

ക്രിസ്തു നല്‍കിയ ‘സ്നേഹ’മെന്ന ഏറ്റവും വലിയ കല്പനകൊണ്ട് കെട്ടിപണിത സ്നേഹബന്ധങ്ങളുടെ ആഴം രുചിച്ചറിഞ്ഞവര്‍ സങ്കീര്‍ത്തനക്കാരനോട് ചേര്‍ന്ന് പറയും “ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”.
സ്നേഹബന്ധങ്ങളുടെ അഭാവമാണ് പ്രതിസന്ധികളില്‍ നാം ഒറ്റപെട്ടു പോകുന്നത്. ഓര്‍ക്കുവാനും പ്രാര്‍ത്ഥിക്കുവാനും നമ്മോടൊപ്പം ചിലരുണ്ടെങ്കില്‍ നിരാശകള്‍ വഴിമാറും. അതുപോലെതന്നെ ഒരു വാക്കുക്കൊണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് ഒരു ആശ്വാസമാകുവാന്‍ നമ്മുക്ക് സാധിച്ചാല്‍ ബന്ധങ്ങള്‍ വളരും.
അത്തരം ബന്ധങ്ങള്‍ കുടുംബത്തിനും സഭക്കും സമൂഹത്തിനും ഒരു അനുഗ്രഹമായി മാറും. ആദിമസഭയുടെ വളര്‍ച്ചക്ക് നിദാനമായ “കൂട്ടയ്മ”ബന്ധങ്ങള്‍ നമ്മുക്കിടയിലും ശക്തി പ്രാപിക്കട്ടെ.

ലോകബന്ധങ്ങള്‍ നിലനിര്‍ത്തിയും ദൈവവുമായിട്ടുള്ള നിരന്തര സംസര്‍ഗ്ഗം കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ആണ് ക്രിസ്തിയ ജീവിതം ഏറെ ആനന്ദകരമാകുന്നത്. മനുഷ്യനോടുള്ള കൂട്ടായ്മ ആഗ്രഹിച്ചതാണ് മനുഷ്യ സൃഷ്ടിയുടെ പുറകിലുള്ള ദൈവിക ഉദ്ദേശ്യം.

അതുകൊണ്ട് തന്നെ ‘ദൈവം നമ്മോടുകൂടെ’ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന സ്വന്ത പുത്രനെ മനുഷന്റെ വീണ്ടെടുപ്പിനായി യാഗമാക്കിയതും. നിത്യതയിലേക്കുള്ള വഴികാട്ടിയായ ആ ഗുരുവിന്റെ സൌഹൃദം തിരിച്ചറിഞ്ഞാൽ നിരാശപ്പെടെണ്ടി വരില്ല, ഒരിക്കലും. നമ്മുടെ ‘ഫെല്ലോഷിപ്പ്’ സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ജീവനുള്ള ‘കൂട്ടായ്മകള്‍’ ആയി തീരട്ടെ.

മുൻകാലങ്ങളിൽ ശുശ്രൂഷിച്ച ദൈവദാസന്മാരെയും, വിശ്വാസികളെയും നിലവിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാരെയും, വിശ്വാസികളെയും ഒന്നിച്ചുള്ള ഒരു കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്ത ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പ്രാര്‍ത്ഥനയോടെ നല്ല ഭാവുകങ്ങള്‍ നേരുന്നു.

ക്രിസ്തുവില്‍ എളിയ സഹോദരന്‍,
ബിനു വടക്കുംചേരി

(ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന്‍റെ ഹോംലാന്‍ഡ്‌ ഫെല്ലോഷിപ്പ് 2019 സുവനീരില്‍ പ്രസിദ്ധികരിച്ചത്)

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT

For more visit: https://www.binuvadakkencherry.com

Comments are closed.