ചെറുചിന്ത: H2 ബലൂൺ 

 അങ്ങനെ ജോലിയും കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുന്ന സമയം മൈതാനത്തിൽ  കുരുന്നുകൾ കളിക്കുന്നത് കണ്ടപ്പോൾ, അല്‍പ്പനേരം അതുനോക്കി ഞാൻ ഒരു കടത്തിണ്ണയിൽ‍ ഇരുന്നു.

കുട്ടികൾ കളിക്കുന്നത് കാണാൻ‍ തന്നെ ഒരു അഴകാണ്. നമ്മുടെ ബാല്യകാലത്തിന്റെ മധുര ഓർമ്മകളിലേക്കുള്ള വിനോദയാത്രയാണ് ഇത്തരത്തിലുള്ള കാഴ്ചകൾ.

കുസൃതി കുരുന്നുകൾ ബലൂൺ‍ പറപ്പിച്ച് കളിക്കുകയാണ് ‍. തെല്ല് ദുരെ ഒരു വലിയ ബലൂൺ‍ കെട്ടിവച്ചരിക്കുന്നത് കാണാം. അത് ഹൈഡ്രജൻ ബലൂ ൺ‍ ആയതിനാൽ മുകളിലേക്ക് ഉയർന്നു നിൽക്കുകയാണ്, കാറ്റടിക്കു ബോൾ ലാസ്യഭാവത്തോടെ ഒന്ന് അങ്ങും-ഇങ്ങും അനങ്ങും. ഇതിനിടയിൽ‍ ഒരു കുസൃതി കുട്ടൻ, ഹൈഡ്രജൻ‍ ബലൂൺന്റെ കെട്ട് ആയിച്ചുവിട്ടു… പിന്നെ പറയണ്ടല്ലോ… ചിറ്റും നിന്ന കുട്ടികളെ നോക്കി മന്ദഹസിച്ചുകൊണ്ടും, സാധാരണ ബലൂൺകളെ നോക്കി പരിഹസിച്ചുകൊണ്ടും … ഹൈഡ്രജൻ‍ ബലൂൺ‍ വിഹായിസിൽ പറന്നുയർന്നു.

സാധാരണ ബലൂണുകൾ‍ ഇവിടെ തേരാ-പാര കറങ്ങിയടിക്കുമ്പോൾ ഹൈഡ്രജൻ ബലൂൺ‍ ‍ മുകളിലേക്ക് ഉയർന്നുപോയത് എന്നെ ചിന്തിപ്പിച്ചു.

ഈ ലോകത്തിന്റെ വായു നിറച്ച ബലൂൺ‍ ഇവിടെ തന്നെ അലഞ്ഞുതിരിഞ്ഞു പറക്കുബോൾ, ഉയരത്തിലെ വായു നിറച്ച ഹൈഡ്രജൻ‍ ബലൂൺ ഉയരത്തിലേക്ക് തന്നെ കുതിച്ചു.

ഇതുപോലെയാണ് നമ്മുടെ പ്രാർത്ഥനയും. പൌലോസിന്റെ ഭാഷയിൽ പ്രാർത്ഥന രണ്ടു തരത്തിൽ‍ ഉണ്ട്. ഒന്ന് ബുദ്ധികൊണ്ടും, മറ്റൊന്ന് ആത്മാവുകൊണ്ടും.

ബുദ്ധികൊണ്ടുള്ള പ്രാർത്ഥനക്കു ഉദാഹരണമാണ്, യോഗാനന്തരം സത്കാരത്തിനിടയിൽ വിളമ്പികൊണ്ടിരിക്കുന്ന അച്ചായനോട് ഉപദേശി പ്രാർത്ഥിക്കുവാൻ  പറയുമ്പോൾ‍ ഉടനെ

“കർത്താവെ …തന്നിരിക്കുന്ന ഭക്ഷണത്തിനായി സ്തോത്രം! ഭക്ഷിച്ചു ബലപ്പെടുവാൻ നീ ഞങ്ങളെ സഹായിക്കണമേ, ഒരുക്കിയ എല്ലാ കരങ്ങളെയും അനുഗ്രഹിക്കണമേ..ആമേൻ‍!” (ദൈവത്തോടുള്ള നന്ദി അറിയിക്കൽ‍)

എന്നാൽ‍ അത്മവുകൊണ്ടുള്ള പ്രാർത്ഥന ദൈവിക സന്നിധിയിൽ എത്തുന്നു കാരണം ദൈവം ആത്മാവാകുന്നു, സത്യനമസ്കാരികൾ‍ പിതാവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കണം.

എന്നും ഒരേ തുടക്കവും ഒടുക്കവുമായി, റെക്കോർഡ്‌ ചെയ്തപോലത്തെ ജലപ്പന പ്രാർത്ഥനകൾ‍ ഈ ലോകത്തിൽ‍‍ തന്നെ കറങ്ങുമ്പോൾ‍, ആത്മാവിൽ‍ പ്രാർത്ഥിക്കുന്നവന്റെ യാചന

ഉയരത്തിലെ പിതാവ് കേൾക്കു ന്നു. നമ്മുടെ ഭൗതിക ആവശ്യങ്ങൾക്കായി  ജലപ്പന പ്രാർത്ഥനകൾ അവസാനിപ്പിക്കാം. മറ്റുള്ളവർക്കായി, സ്വർഗ്ഗ രാജ്യത്തിന്റെ വ്യാപ്തിക്കായി

നമ്മുടെ പ്രാർത്ഥനകൾ മാറട്ടെ! അമ്മയുടെ ഉദരത്തിൽ ഉരുവാകും മുന്നേ നമ്മെ പേർ ചൊല്ലി വിളിച്ച ദൈവത്തിനു നമ്മുടെ ആവശ്യങ്ങൾ നാം അറിയിക്കും മുന്നമേ അറിയാതിരിക്കുമോ ?

ദൈവം വിശ്വസ്ഥൻ, അവൻ ആർക്കും കടക്കാരൻ അല്ല!

 

ഈ നാളുകളിൽ നമ്മുടെ ഉള്ളിൽ നിന്നുള്ള (ആത്മാവ്കൊണ്ടുള്ള) പ്രാർത്ഥന ഹൈഡ്രജൻ ബലൂൺ‍പോലെ ഉയരത്തിൽ എത്തട്ടെ ! മറുപടികൾ‍ ലഭിക്കട്ടെ!

അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

വാൽകഷ്ണം : “എനിക്കും നിനക്കും ഇടയിലുള്ള ദൂരം സ്ഥിരമായ ഒന്നാണ്‌… ഒരു പ്രാർഥനയുടെ ദൂരംഅത് അവസാനിക്കുന്നിടത്ത് നിറഞ്ഞ സ്നേഹവുമായി ആശ്വാസപ്രദൻ നിൽക്കുന്നു !!”

-ബിനു വടക്കുംചേരി

Comments are closed.