നിത്യതയില്‍ | ബിനു വടക്കുംചേരി

ഒരു വദനഗ്രന്ഥ മരണം…

രണവാര്‍ത്തകള്‍ എപ്പോഴും നമ്മെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് അറിയാത്തവര്‍ ആണെങ്കില്‍പോലും സമപ്രായകരുടെ വേര്‍പാട് നമ്മെ ദുഖിപ്പിക്കും.
പല മരണ വാര്‍ത്തകളും ലഭിക്കുമ്പോള്‍ “നിത്യതയില്‍” എന്ന തലകെട്ടോടെ ‘ഫ്ലയെര്‍’ ചെയ്തു വാര്‍ത്തായാക്കുമ്പോള്‍, ഞാനും എന്‍റെ മാരണത്തെകുറിച്ച് ഓര്‍ക്കാറുണ്ട്.

അന്നവര്‍, തണുത്ത ശരീരത്തേക്കാള്‍ ഭംഗിയുള്ള എന്‍റെ ചിരിച്ച ചിത്രങ്ങള്‍ വദനഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുക്കും,
വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ മരണം സ്ഥിതികരിച്ചില്ലെന്നും മരിച്ചെന്നും തര്‍ക്കങ്ങള്‍ ഉണ്ടാകും,
സഭാ ഡയറക്ടറി നിന്നും ബന്ധപ്പെടുവാനുള്ള രേഖകള്‍ പരിശോധിക്കും,
ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ പലരുടെയും സ്റ്റാറ്റസ്‌ ആയിമാറും
“ചങ്ക് ബ്രോസ്” പ്രൊഫൈല്‍ പിച്ചര്‍ മാറ്റും
ഗൂഗിളില്‍ തപ്പിയെടുത്ത ആദരാഞ്ജലിയുടെ ഇമേജ് കമന്റ്‌ ആയി ലഭിക്കും,
ചിലര്‍ LIKE ഉം
ചിലര്‍ SAD ഉം
ചിലര്‍ SAD നു പകരം അറിയാതെ കൈതട്ടിയുള്ള WOW സ്മൈല്‍സും നല്‍കും…

വെല്ലപോഴുമൊക്കെ ഇങ്ങനെ സ്വന്തം മരണം ഭാവനയില്‍ കണ്ടാല്‍ നല്ലതാണ്. ലോകം അവസാനിച്ചാലും “ഞാന്‍” മരിക്കുകയില്ലെന്നു വിചാരംകൊണ്ട്
നാം ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുവാനാകും , “ഞാന്‍ ” എന്ന ഭാവം കുറക്കാന്‍ ഇടയാകും ,
മറ്റുള്ളവരെ അംഗികരിക്കുവാന്‍ മസ്സുണ്ടാകും , മറ്റുള്ളവര്‍ക്ക് ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യുവാന്‍ തോന്നുകയില്ല.
നമ്മുടെ അഹങ്കാരത്തിനു ശമനം ലഭിക്കും, സര്‍വോപരി വല്ലവിധേനയും നിത്യത അവകാശമാക്കുവാന്‍ ദര്‍ശനം ലഭിക്കും.

– ബി വി

 

Comments are closed.