ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ

ർത്തമാന ലോകത്തിൽ ‘മാധ്യമങ്ങളുടെ’ പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ മനുഷ്യനു ദൃശ്യ-ശ്രവ്യ വാർത്ത വിനിമയം ജീവിതത്തിന്റെ ദൈന്യംദിന ഭാഗമായിമാറിയിരിക്കുന്നു.

ടെലിവിഷൻന്റെ രംഗപ്രവേശനത്തോടെ തത്സമയവാർത്തകൾ വീട്ടിൽ കാണാം കഴിയുമെങ്കിലും വിഷവിത്തുകൾ പാകി ‘നെഗറ്റീവ്’ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളുടെ അടിമയായി പലരും മാറി പ്രത്യേകിച്ചു മഹിള ജനം.

യാഥാർഥ്യങ്ങളെ തച്ചുടക്കുന്ന സാങ്കൽപ്പിക ലോകത്തിൽ പാശ്ചാത്യ സംസ്കാരവും കടന്നുകയറിയതോടെ സ്വന്തം നാടിന്റെ സംസ്കാരം പോലും നവയുഗം വിസ്മരിക്കപെട്ടു. ദുരാചാര സമരമുറകൾ സംസ്കാരത്തെ ചോദ്യം ചെപ്പോൾ തെരുവിൽ കുറെ ചുംബനങ്ങൾ പ്രത്യക്ഷമായി! സമൂഹത്തിന്റെ സകലവിധ പുരോഗതിക്കും മാധ്യമങ്ങൾ ഒരു കാരണമാകുമ്പോൾ തന്നെ പലപ്പോഴും പത്രം, ടെലിവിഷൻ, ഇന്റർനെറ്റ്, മൊബൈൽ‍ തുടങ്ങിയവയിൽ‍ വരുന്ന വാര്‍ത്തകളിൽ നല്ല വാർത്തകൾ ചുരുക്കപെടുന്നുണ്ടോ? അതോ അഴിമതിയും, കൂട്ടകൊലയും, പീഡനങ്ങളും സമൂഹത്തിൽ‍ പെരുകുന്നുവോ? ഇത്തര ചോദ്യങ്ങൾ അവശേഷിക്കു​േമ്പാഴും ഒരു കാര്യം വ്യക്തമാണ്, നിത്യ ജീവിത്തിൽ മാധ്യമത്തിന്റെ സ്വാധീനം ഒഴിച്ചുകൂടുവാൻ പറ്റാത്തതാണ്.

കൌമാരക്കാർക്കിടയിലുള്ള മൊബൈൽ /ഇന്റർനെറ്റ് ഉപയോഗം കൂടിവരുകയാണ്. പ്രത്യേകിച്ചു സോഷ്യൽ നെറ്റ്‌വർക്കുകളുടെ സ്വാധീനം ചെറുതൊന്നുമല്ല. വാട്ട്സാപ്പും, ഫേസ്ബുക്കും, ഇമെയിലും ഇല്ലാത്തൊരു ജീവിതം യുവതലമുറയ്ക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല. ഇത്തരം കാര്യങ്ങളിൽ നിന്നു വിട്ടു നിക്കുന്നവരെ നീരക്ഷരായി കാണുന്ന ഈ ലോകത്തിൽ കൂടെയുള്ളവരോടുപോലും മിണ്ടാൻ കഴിയാതെ ഓൺലൈൻ പരിചയ മാത്രമുള്ളവരോട് ചാറ്റിയും-ചീറ്റിയും ഇരിക്കുന്ന ‘E-താമുറ’.

google is my teacher’ എന്ന്‍ പറഞ്ഞു എന്തിനും ഏതിനും ഇന്റർനെറ്റിൽ നീന്തികുളിക്കുബോൾ അവര്‍ അറിയാതെ അശ്ലീല സൈറ്റുകളിൽ എത്തപെടുകയാണ്. രാത്രിയിൽ ഇരുന്നു അശ്ലീല ചിത്രങ്ങൾ കണ്ട പത്തു ലക്ഷംപേരെ ഒരിക്കൽ ചൈന രാജ്യത്തിനും നിന്നും പിടികൂടിയ വാർത്ത നാം മറന്നുകാണില്ല. സ്ത്രികളെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്ന ഒരു സംസ്കാരമായ ‘Pornography’. ഇന്ന് വലിയൊരു സാമൂഹ്യപ്രശ്നമായി വന്നിരിക്കുന്നു. മാത്രവുമല്ല ‘സൈബർ‍’ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ‍ 2014 ൽ മുമുൻവർഷത്തേക്കാളും 40% ത്തിലേറെ വർധനയുണ്ടായത് ഇതിനോടൊപ്പം തന്നെ നാം ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ഇത്തരം smart-തലമുറകളെ നിയന്ത്രിക്കാനും ‘ആപ്‘ വന്നിരിക്കുന്നു എന്നത് സ്വാഗതർഹമാണ്. തിരക്കേറിയ ജീവിതത്തത്തിൽ മക്കളെ സദാനീരീക്ഷിക്കുന്നതിൽ‍ മാതാപിതാക്കൾ പരാജയപെടാരുണ്ട്. അതുകൊണ്ടുതന്നെ കുടുംബം കലക്കി എന്ന ഓമനപേരിൽ അറിയപെടുന്ന മൊബൈലിൽ ‘ignore no more’ എന്ന ആപ്പ് ഉപയോഗിച്ച് രക്ഷിതാക്കൾക്കു ഇനി തങ്ങളുടെ മക്കളുടെ ഫോൺ നിയന്ത്രിക്കാം. കൂടാതെ ദൂരത്തുള്ള രക്ഷിതാക്കളുടെ ഫോൺകോൾ നീരസിച്ചാൽ‍ ഉടൻ തന്നെ ഫോൺ ലോക്ക് ആകുംവിധം സംവിധാനവും ഈ ആപ്പിൽ ഉണ്ട്.

ലൈംഗിക ആസാക്ത്തിയുന്നർത്തുന്നതും ധനമോഹം വർദ്ധിപ്പിക്കുന്നതുമായ പ്രോഗ്രാമുകളും, പരസ്യങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ വൃതന്മാർപോലും വഴിതെറ്റിപോകുന്ന കാലമായി മാറി വർത്തമാനകാലം. കൺമോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയെ അതിജീവികാതെ ഒരു വിശുദ്ധ ജീവിതം നയിക്കാൻ ദൈവത്തിന്റെ മനുഷ്യൻ കഴിയുകയില്ല. ഈ ലോകത്തിനു അനുരൂപപെടാതെ പ്രലോഭനങ്ങളെ അതിജീവിച്ചു ദൈവത്തിനു പ്രസാദകരമായി ജീവിക്കൻ നിരന്തരമായ പ്രാർത്ഥന കൂടിയേ തീരു.

മാധ്യമവും, സാങ്കേതിക വിദ്യയും മനുഷ്യനെ കൂടുതൽ‍ സഹായിക്കുന്നതാനെങ്കിലും പലപ്പോഴും ദുരുപയോഗവും ഉണ്ടാകാറുണ്ട്. അതുകൊണ്ട് മാധ്യമങ്ങളോടുള്ള നമ്മുടെ സമീപനത്തിനെ മാറ്റണം. സമൂഹത്തിന്റെ നന്മക്ക് ഉതുകുവണ്ണം അവയെ ഉപയോഗപെടുത്താൻ നാം ശ്രമിക്കണം അലെങ്കിൽ വരും തലമുറ വഴിതെറ്റും എന്നതിൽ ഇരുപക്ഷമില്ല.

മാധ്യമങ്ങൾ വിനോദവും വിജ്ഞാനവും നൽകുമ്പോൾ തന്നെ അതിന്റെ അടിമയാകാതിരിക്കാൻ‍ നാം ശ്രമിക്കണം. ‘കത്തി’ നിത്യജീവിതത്തിൽ അനുപേക്ഷിണിയമായ ഒരു ആയുധം ആണ് എന്നാൽ അത് തിന്മക്കായി ഉപയോഗിക്കാൻ ശ്രമിച്ചാൽ സാമൂഹ്യ വിപത്തിനു കാരണമാകുമെന്നപോലെ ടെക്നോളജിൽ അതിഷ്ഠിതമായ ‘മാധ്യമങ്ങളെ’ ദുരുപയോഗം ചെയുന്നതിൽ‍ നിന്നും വിട്ടുന്നിന്നു. ‘തിന്മയെ’ നന്മയാൽ ജയിക്കുവാൻ‍ ദൈവത്തിന്റെ ജനത്തിനു കഴിയണം. അതിനായി ദൈവം നമ്മെ സഹായിക്കട്ടേ!

-ബിനു വടക്കുംചേരി

Comments are closed.