ലേഖനം:  ഇല്ലാത്തവൻ സൂക്ഷിക്കുക

ലേഖനംഇല്ലാത്തവൻ സൂക്ഷിക്കുക

ചില കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുബോൾ അവര്‍ക്ക് പെട്ടന്നുതന്നെ മനസിലാക്കി കൊടുക്കുവാൻ‍ ഉദാഹരണങ്ങൾ അഥവ ഉപമകൾ ഉപകരിക്കും. ‘ഉദാഹരണങ്ങൾ’ പലപ്പോഴും സംഭവങ്ങളോ അല്ലെങ്കിൽ പ്രവര്‍ത്തികളോ ആകാം എന്നാൽ ‘ഉപമകൾ’ ഒരു കഥ രൂപത്തിലായിരിക്കും.

കുറച്ചുകാലം മുൻപ് ഒരാൾ ഒരു ദൈവദാസനോട് ചോദിച്ചു,

“എന്തുകൊണ്ടാണ് ദൈവമക്കളെന്നു പറയുന്നവരുടെ കൂട്ടത്തിൽ തന്നെ പല സഭകൾ‍ ഉള്ളത്?”  ഈ ചോദ്യത്തിനു ഉത്തരമെന്നവണം ഉദാഹരണത്തിലൂടെ അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി; “ഒരാള്‍ക്ക് ആയിരം പറ കണ്ടം ഉണ്ട്, പക്ഷെ ഒരേ സമയത്ത് ഇത്രയും വലിയ ഒരു നിലം വിതക്കാനോ, കൊയ്യുവാനോ അയാള്‍ക്കു സാധ്യമൽല, അതിനായി അയാൾ ഓരോ വരമ്പ് തീര്‍ത്തു. ദൈവരാജ്യത്തിന്റെ വിത്തുകൾ വിതക്കുവാൻ ഓരോ വരമ്പുകൾ കണ്ടേക്കാം ആ വരമ്പുകള്‍ക്ക് പല പേരുകളും ഉണ്ടായേക്കാം” ഇതായിരുന്നു ആ ദൈവദാസന്‍ കൊടുത്ത മറുപടി.

കഥാരൂപത്തിലായിരിക്കുന്ന ഉപമകള്‍ക്ക് അന്യാപദേശകഥ, നീതി കഥ എന്നൊക്കെയുള്ള അര്‍ത്ഥങ്ങലാണ്‌ കൊടുത്തിരിക്കുന്നത്. ‘അതുതാൻ അല്ലയോ ഇതുയെന്ൻ വര്‍ണ്ണത്തിൽ‍ ആശങ്ക വരുന്നത് ഉപമ’ എന്നത് നിര്‍വചനവും.

പുതിയ നിയമം പരിശോധിക്കുമ്പോൾ‍ യേശുക്രിസ്തു പറഞ്ഞതായ 39’ഓളം ഉപമകൾ‍ കാണാം. യേശുവിന്റെ ഉപമകൾ‍ കേട്ടിട്ടു തന്റെ ശിഷ്യർ‍ ചോദിക്കുന്നു “അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത്?”

അതിനു യേശുവിന്റെ മറുപടി “സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിയുവാൻ‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു. അവര്‍ക്കോ ലഭിച്ചിട്ടി ല്ല” എന്നായിരുന്നു.

സാധാരണക്കാർക്കിടയിൽ‍ ഉപമകളിലൂടെയാണ് കര്‍ത്താവ് സ്വര്‍ഗ്ഗരാജ്യത്തെകുറിച്ച് പ്രസംഗിച്ചത്. അതുകൊണ്ട് തന്നെ കര്‍ത്താവിന്റെ ഉപകൾ വളരെ ലളിതവും, ആര്‍ക്കും മനസ്സിലാക്കാൻ‍ കഴിയുമായിരുന്നു.

യേശു പറഞ്ഞ ചില ഉപമകൾ കോര്‍ത്തിണക്കിയാൽ‍ അതിൽ ‍നിന്നും ഒരു സന്ദേശം നമ്മുക്ക് ലഭിക്കും.

വിതയ്ക്കുന്നവന്റെ ഉപമ:  വിതയ്ക്കുന്നവൻ‍ വിതയ്ക്കുബോൾ‍ ചിലത് വഴിയരികെ വീണു അത് പറവകൾ‍ വന്നു തിന്നു കളഞ്ഞു, ചിലത് പാറ സ്ഥലത്ത് വീണു അത് സുര്യന്റെ ചൂട് തട്ടിയപ്പോൾ‍ കരിഞ്ഞു പോയി. മറ്റുചിലത് മുള്ളുകള്‍ക്കിടയിൽ വീണു മുള്ളുകളോ അതിനെ ഞെരിക്കികളഞ്ഞു. എന്നാൽ‍ നല്ല നിലത്ത് വീണ വിത്തുകൾ‍ നൂറും, അറുപതും, മുപ്പതും മേനിയായി വിളഞ്ഞു.

താലന്തിന്റെ ഉപമ: യജമാനൻ‍ പരദേശത്തെക്ക് യാത്ര പുറപെട്ടപ്പോൾ‍ തന്റെ ദാസന്മാരുടെ പ്രാപ്തികൊത്തു താലന്തു കൊടുത്തു. ഒരുവൻ അഞ്ചു താലന്തും, രണ്ടാമത്തവൻ രണ്ടും, മൂന്നാമത്തവൻ ഒന്നും എന്നിങ്ങനെയായിരുന്നു. അഞ്ചു താലന്തു കിട്ടിയവൻ‍ അത് വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെതന്നെ രണ്ടു താലന്തു കിട്ടിയവനും അത് വര്‍ധിപ്പിച്ചു, എന്നാൽ ഒരു താലന്തു കിട്ടിയവൻ‍ അത് കുഴിയിൽ‍ മറച്ചുവചു.

പറയിൻകീഴിലെ വിളക്ക്: വിളക്ക് കത്തിച്ച് ആരെങ്കിലും പറയിൻ കീഴിൽ വെക്കുമോ? പ്രകാശം പരത്തുന്ന വിളക്ക് തണ്ടിൻമേലാണ് വെക്കേണ്ടത്. വെളിച്ചത്തുവരുവാനുള്ളത് അല്ലാതെ മറവയോ, ഗൂഡമായോ ഒന്നും ഇല്ല.

ഈ മൂന്ന് ഉപമകളിലും കര്‍ത്താവ് ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്

ഉള്ളവനു കൊടുക്കും, ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തു കളയും

(മത്തായി 13:12, മത്തായി 25:29, മര്‍ക്കോസ് 4:25)

 

വിതക്കാരന്റെ ഉപമയിൽ‍ വിത്തുകള്‍ക്ക് മുളച്ചുവരുവാൻ കിട്ടിയ “സമയം” തുല്യമായിരുന്നു. അതുപോലെ തന്നെ താലന്തിന്റെ ഉപമയിൽ‍ ഓരോരുത്തര്‍ക്കും കിട്ടിയ അളവിൽ‍ വ്യത്യസ്സമുണ്ടെങ്കിലും അത് വ്യാപാരം ചെയ്തു വര്‍ദ്ധിപ്പിക്കുവാനുള്ള “സമയം” ഏവര്‍ക്കും സമമായിരുന്നു.

ഏറ്റവും കൂടുതൽ‍ താലന്തു കിട്ടിയവൻ ഏറ്റവും അധികം വര്‍ധിപ്പിക്കാന്‍ കിട്ടിയ സമയം കുറവെങ്കിലും അവൻ‍ അത് വര്‍ധിപ്പിച്ചു. എന്നാൽ‍ ഏറ്റവും കുറഞ്ഞ താലന്തു കിട്ടിയവൻ അത് വർദ്ധിപ്പിക്കുവാൻ സമയം കൂടുതൽ‍ കിട്ടിയെങ്കിലും അലസത നിമിത്തം തന്റെ അവസരങ്ങള്‍ക്ക് താന്‍തന്നെ വിലങ്ങുതടിയായി. യജമാനൻ വന്നപ്പോൾ‍ ദുഷ്ട ദാസൻ‘ എന്ന് വിളിക്കുകയും തന്റെ കൈയിലുള്ള താലന്തെടുത്തു കൂടുതൽ‍ വര്‍ദ്ധിപ്പിച്ച ദാസനു കൊടുക്കുകയും ചെയ്തു.

ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തു കളയും” എന്നതിൽ ‘ഇല്ലാത്തവൻ‍’ എന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത്; താലന്തു വ്യാപാരം ചെയ്തു വർദ്ധിപ്പിക്കാത്തവാൻ‍ എന്നുവേണം മനസിലാക്കാൻ. ഇല്ലാത്തവനിൽ‍ ‘ലാഭം‘ (PROFIT) ഇല്ലെങ്കിലും യജമാനൻ കൊടുത്ത മൂല ധനം ഉണ്ട്, ആ മൂല ധനം (താലന്തു) കൂടുതൽ‍ വ്യാപാരം ചെയ്തവനു (ഉള്ളവൻ‍) കൊടുക്കുപെടും.

വിളിക്ക് കത്തിച്ചു പറയിൻ കീഴിലോ, കട്ടില്‍കീഴിലോ വെക്കുവാനുള്ളതല്ല, അത് തണ്ടിന്മേൽ‍ വെക്കുവനുല്ലതാണ്. നമ്മുക്ക് കിട്ടിയ താലന്തിനെ ആത്മീയ വ്യാപാരം നടത്തി സ്വര്‍ഗ്ഗരാജ്യത്തിങ്കലേക്ക് അനേകരെ നേടുവാന്നുള്ളതാണ്.

സ്വര്‍ഗസ്ഥനായ യജമാനൻ‍ അവനവന്റെ പ്രവർത്തികൊത്താവണം ഏല്‍പ്പിച്ച താലന്തുകൾ, പരിശുദ്ധ ആത്മാവിന്റെ കൃപാവര ങ്ങൾ, സ്വര്‍ഗ്ഗരാജ്യത്തെകുറിച്ചുള്ള സുവിശേഷം കുഴിച്ചിട്ടും, മറച്ചുവെച്ചുമിറിക്കുന്ന ഇല്ലാത്തവൻ സൂക്ഷിക്കുക‘ !!

ദൈവത്തിന്റെ വേല ഉദാസീനതയോടെ ചെയ്യുന്നവൻ‍ ശപിക്കപെട്ടവനാണ്. പരിക്ഷയിൽ‍ അകപെടാതിരിക്കുവാൻ‍ പ്രാര്‍ഥിക്കുവിൻ‍ എന്നു കല്‍പ്പിച്ചു മടങ്ങി വന്നപ്പോൾ‍ ഉറങ്ങുന്ന ശിക്ഷ്യരെ കണ്ടിട്ട് ഗുരു ചോദിക്കുന്നു, “നിങ്ങൾ ഉറങ്ങുന്നത് എന്ത് ?”

ദൈവിക ദൗത്യത്തിൽ‍ ഉദാസീനന്മാരായി ജഡികതയെ മറച്ചുവച്ച് അത്മീയന്റെ പ്രച്ഛന്നവേഷം കെട്ടികൊണ്ടുള്ള പ്രഹസനങ്ങളുമായി നവയുഗ സഭയിൽ‍ നിദ്രരോഗം ബാധിച്ച കുംഭകര്‍ണന്മാരോട് ദൈവം ചോദിക്കുന്നു “നിങ്ങൾ‍ ഉറങ്ങുന്നത് എന്ത് ??”

നിദ്ര വെടിഞ്ഞു ഉണര്‍ന്നും യജമാനൻ‍ ഏല്‍പ്പിച്ച താലന്തു വര്‍ദ്ധിപ്പിച്ചും ദൈവരാജ്യത്തിന്റെ വേലക്കായി ഉത്സഹിക്കാം .നമ്മുടെ യജമാനൻ താമസംവിന വരാറായി. നമ്മുടെ കൈയിലുള്ള വർദ്ധിപ്പിച്ച താലന്തുകൾ‍ യജമാനാനു കൊടുത്തിട്ട് “നല്ല ദാസനെ…..” എന്ന വിളി കേള്‍ക്കുവനായി നമ്മുക്കോരുങ്ങാം.

അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

– ബിനു വടക്കുംചേരി

 

 

 

Comments are closed.