ശുഭചിന്ത: കൂട്ടായ്മ

ജീവിതം എന്നത് ഒരു ദീർഘദൂര യാത്രയാണ്, ഈ പ്രയാണത്തിൽ നമ്മോടൊപ്പം ഒരാൾ കൂടെയുണ്ടെങ്കിൽ‍ യാത്രയുടെ മടുപ്പ് അനുഭവപെടുകില്ല. അതുപോലെതന്നെ ദൂരവും കൂടുതലായി തോന്നില്ല.

പലപ്പോഴും ജീവിതത്തിന്റെ ഏകാന്തതയിൽ‍ കൂട്ടിനായി ആരുമില്ലാതെ വരുമ്പോൾ ‘ജീവിതയാത്ര’ അസഹ്യമാകും ( ബോര്‍’ അടിക്കും). മനുഷ്യനോടുള്ള കൂട്ടായ്മ ആഗ്രഹിച്ചതാണ് മനുഷ്യ സൃഷ്ടിയുടെ പുറകിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം.

അതേ, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന ഗുരുവിന്റെ, സ്നേഹിതന്റെ, നിത്യതയിലേക്കുള്ള വഴികാട്ടിയുടെ, സഹൃദം തിരിച്ചറിഞ്ഞാൽ നിരാശപെടെണ്ടി വരില്ല കാരണം ആരെല്ലാം വെറുത്താലും, തള്ളികളഞ്ഞാലും നമ്മെ കൈവിടാത്ത ഒരേഒരുവനാണ് നമ്മുടെ പ്രാണനാഥൻ !!

ശുഭദിനം | ബി.വി

Comments are closed.