കൂടുബോൾ ഇമ്പം

കൂടുബോൾ ഇമ്പം

 

    അനുദിനം വർദ്ധിച്ചുവരുന്ന വിവാഹമോചന കേസുകളിൽ ഒന്നാം സ്ഥാനം കൈവരിക്കുന്ന സാക്ഷരത കേരളം ലജ്ജിക്കേണ്ടിരിക്കുന്നു. 2005-06 കാലയളവിൽ 8000 ത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യാപ്പെട്ടെങ്കിൽ ‍ 2012 – 44,000 ത്തിലെറയായി എന്നത് ദുഖസത്യമാണ്‌. 

ഇന്ന് സാധാരണ ജനങ്ങൾ മുതൽ മന്ത്രിമാർവരെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ശിഥിലമാകുന്ന കുടുംബബന്ധം. എന്നാൽ, വിവാഹമോചനം ഒരു പരിഹാരമല്ല അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും എന്നാണ് പഠനങ്ങളിലുടെയുള്ള നിഗമനം.

      വിവാഹ ജീവിതത്തിൽ ആലോചനയില്ലാത്ത തീരുമാനങ്ങൾ‍, പരസ്പര ധാരണകൾ തെറ്റോ, ശരിയോ എന്നുപോലും മനസ്സിലാക്കുവാൻ സമയമില്ലാത്ത ജീവിത ശൈലി ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ പിന്നീട് വൻരൂക്ഷമാകുകയും ചെയ്യുന്നു.

പരസ്പര സ്നേഹം, തുറന്ന സംസാരം, കുടുംബത്തോടുള്ള പ്രതിബദ്ധത എന്നി വിഷയങ്ങളിൽ പുതുതലമുറയുടെ പരാജയമാന്നു വിവാഹമോചന കേസുകൾക്കു ആക്കംകൂട്ടുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ കൂട്ടാളികളായ മൊബൈലും, ഇന്റർനെറ്റും കുടുംബജീവിതം തകർക്കാൻ മറ്റൊരു കാരണവും ആകുന്നുവ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരിൽ പലതര സ്വഭാവങ്ങൾ ഉണ്ടാകാം, അവ പരസ്പരം ഷമിക്കുകയും, ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും, ഭാര്യാ ഭർത്താവിനെ അനുസരിക്കുകയും ചെയ്തെങ്കിലെ സന്തോഷമായ കുടുംബ ജീവിതം നയിക്കാൻ സാധിക്കു.

കുടുംബത്തിൽ ഭദ്രതയുണ്ടെങ്കിൽ കൂടുമ്പോൾ‍ ‘ഇമ്പംഉണ്ടാകും. അപ്പോഴാന്നു കുടുംബംഎന്ന വാക്ക് അർത്ഥവത്താക്കുന്നത്, അതാണ് സ്നേഹമുള്ള കുടുംബം‘. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയിൽ വലിയതോ സ്നേഹംതന്നെ. സ്നേഹമില്ലാത്ത സമുഹങ്ങളിലും, കുടുംബങ്ങളിലും കലഹങ്ങൾകൂടും.

    ദൈവം യോചിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ബൈബിൾ മുന്നറിയിപ്പ് നല്ക്കുന്നു. “നീങ്ങി പൊയ് എൻ ഭാരങ്ങൾഎന്ന് പാടിയവർ കുടുംബം ഒരു ഭാരംആയി തീർന്നപ്പോൾ ക്രൈസ്തവ ലോകത്തിൽ നിന്ന് തന്നെ പൊയ്മറഞ്ഞ സംഭവങ്ങൾ ആരും വിസ്മൃതിച്ചിട്ടുണ്ടാകില്ല. ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനമുള്ള കുടുംബങ്ങളിൾ വന്മഴ ചൊരിഞ്ഞാലും നദികൾ പോങ്ങിയാലും അവ നശിച്ചുപോകില്ല.

ആദമിന്റെ കല്യാണത്തോടെ ആരംഭിക്കുന്ന ബൈബിൾ വെളിപ്പാട് പുസ്തകത്തിലെ കുഞ്ഞാടിന്റെയും മണവാട്ടിയകുന്ന സഭയുടെ വിവാഹത്തോടെയാന്നു വിരാമം കുറിക്കുന്നത്. കുഞ്ഞാടുമായുള്ള കല്യാണം നിശ്ചയിച്ചിരിക്കെ, മണവാട്ടി സഭയുടെ ആദ്യ സ്നേഹംനഷ്ട്ടപെടാതെ കാന്തന്റെ വരവിനായി പ്രത്യാശയോടെ ഒരുങ്ങാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

ക്രിസ്തുവിൽ നിങ്ങളുടെ സ്നേഹിതൻ,

 

ബിനു വടക്കുംചേരി

Comments are closed.