ശുഭചിന്ത: അനുഗ്രഹ അവസ്ഥ

കിനാവിന്‍റെ കീറിയ പുതപ്പിന്‍റെ ദ്വാരത്തിലൂടെ
മരണമെന്ന ശൈത്യം കടന്നുവരുബേൾ

പ്രതീക്ഷയുടെ ജാലകം പ്രതികൂല കാറ്റിനാൽ
കൊട്ടിയടക്കുമ്പോള്‍

നിസഹായ നിമിഷങ്ങളിൽ
കണ്ടെത്തുന്ന ഒരു അനുഗ്രഹ അവസ്ഥയുണ്ട്,
കേൾക്കുന്ന ഇമ്പസ്വരം ഉണ്ട്…

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
(സങ്കീർത്തനങ്ങൾ 34:18)

ശുഭദിനം | ബി.വി

Comments are closed.