ലേഖനം: ലാസരെ പുറത്തുവരുക

റിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ അവരുടെ സഹോദരനായ ലാസർ ദീനമായികിടന്നു. ഒരു വിടുതലിനായി യേശുവിന്റെ അരികിൽ ആളെ അയച്ചു വിവരമറിയിച്ചുപ്പോൾ യേശു പ്രതികരിച്ചത് “ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ.”

ദൈവത്തിന്റെ വാഗ്ദത്വം ‘മരിക്കില്ല’യെന്ന് എന്നാൽ ‍സംഭവിച്ചതോ ‘മരണം’. മരിച്ചിട്ടു മൂന്ന് ദിവസം പിന്നിട്ടിട്ടുപോലും യേശു തനിക്ക് വേണ്ടപ്പെട്ട ആ ഭവനത്തിൽ സന്ദർശിച്ചില്ല. സഹോദരൻ മരിച്ച ദുഃഖത്തേക്കാൾ ഇപ്പോൾ ആ സഹോദരിമാരെ വേദനിപ്പിക്കുന്നതും അത് തന്നെ. കൂടാതെ നാട്ടുകാരുടെ പരിഹാസവും.

പലപ്പോഴും ദൈവിക വാഗ്ദത്വം നമുക്ക് ഉണ്ടെങ്കിലും സംഭവിക്കുന്നതോ വിപരിതമാകം. കാരണം അതിനായി നാം ഒരു സമയപരിധി നിശ്ചയിക്കും. എന്നാൽ ദൈവിക പ്രവർത്തി നാം വിചാരിക്കുന്ന സമയത്താകണമെന്നില്ല, അത് വെളിപ്പെടുന്നത് ശൂന്യതയിൽ നിന്നും, പ്രതീക്ഷകൾ ‍എല്ലാം അസ്തമിച്ചു എന്ന് കരുതുബോൾ, നമ്മുടെ കഴിവുകൾ പരാചയപ്പെടുമ്പോഴാണ്.

തകർന്നിരിക്കുന്നു വേളയിൽ സമാധാന വാക്കുകള്‍ പറയുമെന്ന് വിചാരിക്കുന്ന ഉറ്റവരും, സ്നേഹിതരും ചോദിക്കും “ഇപ്പോൾ എന്തായി? നീ സേവിക്കുന്ന ദൈവം നിന്നെ വിടുവിക്കാൻ കഴിയാത്തവനാണ്.” എന്നാൻ വാഗ്ദത്വം പറഞ്ഞവൻ ‍മാറത്തവനാന്നു. പലപ്പോഴും നമ്മുടെ അവിശ്വാസാമാണ്‌ ശത്രുവിന്റെ വിജയം എന്നത് നാം തിരിച്ചറിയാതെപോകാറുണ്ട്.

ഒരു പ്രതികൂലം വരുബോൾ, എല്ലാവരും കൈവിടുമ്പോള്‍, നാം ആശ്രയിക്കുന്നു ദൈവവും മൗനമാകുബോൾ ഒരുവേള വിശ്വാസത്തിൽ നിന്നും പതറിപ്പോയേക്കാം. എന്നാൽ ഓരോ പരിഷണവും നമ്മെ ദൈവത്തിങ്കലേക്ക് കൂടുതൽ അടിപ്പിക്കുവാനും നമ്മെ തന്നെ വിശ്വാസത്തിൽ‍ കൂടുതൽ ഉറപ്പിക്കുവാനും വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുന്നതാണ് ഒരു ഭക്തന്റെ ജീവിതത്തിലെ വിജയം.

ഒരു ആയുസ് കാത്തിരുന്നു ലഭിച്ച സ്വന്തം മകനെ ദൈവത്തിനായി ബലികൊടുക്കുവാൻ ‍ തയ്യാറായ ‘വിശ്വാസികളുടെ പിതാവായ’ അബ്രഹാം അതിന് ഒരു ഉത്തമ മാതൃകയാണ്.

യേശു ബേഥാന്യയിൽ എത്തിയത് നാലാം ദിവസം. യഹൂദരുടെ വിശ്വാസപ്രകാരം മൂന്ന് ദിവസം ആത്മാവ് ഭൂമിയിൽ‍ ഉണ്ടാകും എന്നാണ്. എന്നാൽ‍ നാലാം ദിവസം എല്ലാ പ്രതീഷകളും അസ്തമിച്ചു യേശുവിനെ കണ്ട മാത്രയിൽ മറിയ പൊട്ടിക്കരഞ്ഞു “കർത്താവേ അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ… എന്റെ സഹോദരൻ മരികുകയില്ലായിരുന്നു”.

മറിയയുടെ അവിശ്വാസം നിറഞ്ഞ വാക്കിൽ ഇനി ഒരു വിടുതൽ ഇല്ല എന്നാന്നു. എന്നാൽ‍ നിന്നെ കാണുവാൻ‍ വന്നവൻ, നീ വിശ്വസിക്കുന്നവൻ, നിന്നോട് വാഗ്ദത്വം ചെയ്തവൻ സകലതും സൃഷ്ടിച്ചവനാണ് അവിടുന്ന് അസാധ്യമായി ഒന്നുമില്ല. ആ വിശ്വാസം ഉണ്ടെങ്കിൽ‍ ദൈവിക മഹത്വം നമ്മുടെ സ്വന്ത കണ്ണാൽ തന്നെ കാണും. അന്ന് പരിഹസിച്ചവർ‍ നമ്മുടെ വിശ്വാസ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുക്രിസ്തു ദൈവമെന്നു തിരിച്ചറിയും.

യേശു കല്ലറക്കൽ ചെന്ന് മറിയായെയും, അവളോടൊപ്പം കരയുന്നവരെയും കണ്ടിട്ട് യേശു കണ്ണുനീർ വാർത്തു. കരയുമ്പോൾ കൂടെ കരഞ്ഞ യേശു അവളോട്‌ “കല്ല്‌ നീക്കുവിൻ” എന്ന് കൽപ്പിച്ചു. ചില വിടുതലിനു തടസമായി, ദൈവിക പ്രവർത്തിക്കു തടസമായി നാം തന്നെ ഉരുട്ടിവെച്ച ചില ‘ബലഹീനതകളാക്കുന്ന’ കല്ലുകൾ നാം തന്നെ നീക്കണം. നാം ഈ ദുഷ്ട ലോകത്തിൽ ആയിരിക്കുബോൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പാപങ്ങൾ നമ്മുടെ വിടുതലിനു തടസമാകും.

ദൈവിക വാഗ്ദത്വം പ്രാപിക്കാതിരിക്കുവാൻ ശത്രു കൊണ്ടുവരുന്ന പ്രലോഭനങ്ങളെ നാം അതിജീവിക്കുകയും, കുറവുകൾ ക്ഷമിക്കുവാൻ കഴിയുന്ന ഒരെഒരുവനായ യേശുവിനോട് ഏറ്റു പറയുകയും, അവനിൽ തന്നെ നമ്മുടെ വിശാസം മുറുകെപ്പിടിക്കുകയും ചെയ്താൽ, നമ്മുടെ പ്രശ്നങ്ങൾ എത്ര വലുതായാലും, എത്രത്തോളം നാറ്റം വമിക്കുന്നതായാലും നാം വെച്ച കല്ല്‌ മാറ്റുവാൻ തയാറാകുമ്പോൾ വിടുതൽ കാണും, പ്രശനത്തിനു മുന്നിൽ പരിഹാരകനായ യേശുവിന്റെ ശബ്ദം കേൾക്കും നിശ്ചയം…

ലാസരെ പുറത്തുവരുക…”

വിശ്വാസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. ലാസർ പുറത്തുവന്നു!

                യോഹന്നാൻ 11 ആം അദ്ധ്യായത്തിൽ‍, ഗ്രാമമായ ബേഥാന്യ അറിയപെട്ടത്‌ മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും പേരിലായിരുന്നെങ്കിൽ ഒറ്റ മരണം ഒറ്റ ഉയർപ്പോടെ ലാസർ യേശുവിനെ വിശ്വസിച്ചപ്പോൾ, യോഹന്നാൻ 12 ആം അദ്ധ്യായത്തിൽ ബേഥാന്യ അറിയപെടുന്നത് ലാസറിന്റെ പേരിൽ‍. ഭൂമിയിൽ ‍ നിന്നെ ആരും അറിഞ്ഞിലെങ്കിലും സ്വർഗത്തിൽ നിന്റെ ദേശം അറിയുന്നത് നിന്റെ പേരിൽ ആയിരിക്കും.

യോഹന്നാൻ 11 ആം അദ്ധ്യായത്തിൽ‍‍ വെറും ‘ഒരുത്തനായ’ ലാസർ പലപ്പോഴും സുവിശേഷം കേട്ടതാണ്, യേശുവിനെ തന്റെ വീട്ടിൽ സല്‍ക്കരിച്ചു, പക്ഷെ അവനിൽ വിശ്വാസം ഉണ്ടായിരുന്നില്ല.

കർത്താവായ യേശുവിൽ വിശ്വാസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും

പ്രിയ ദൈവമക്കളെ നമ്മുടെ വിശ്വാസം മുറുകെ പിടിച്ചു ദൈവിക വാഗ്ദത്വങ്ങൾ നേടിയെടുക്കാനും, ദൈവിക വിടുതൽ ‍കാണുവാനും നമ്മുടെ ദേശം നമ്മുടെ പേരിൽ ‍സ്വര്‍ഗ്ഗത്തിൽ അറിയപ്പെടുവാനും ദൈവം നമ്മെ ഇടവരുത്തട്ടെ എന്ന് പ്രാർത്ഥനയോടെ

ക്രിസ്തുവിൽ ‍നിങ്ങളുടെ സ്നേഹിതൻ‍,

ബിനു തോമസ്‌, വടക്കുംചേരി.

 

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT 

For more visit: https://www.binuvadakkencherry.com

Comments are closed.