ലേഖനം: ദൈവം തിരഞ്ഞെടുത്തവർ

ദൈവം  തിരഞ്ഞെടുത്തവർ

നാം ദൈവിക സന്നിധിയിൽ വിശുദ്ധരും, നിഷ്കളങ്കരുമാകേണ്ടതിനു നമ്മെ ലോക സ്ഥാപനത്തിന് മുന്പേ തിരഞ്ഞെടുത്തതാണ്. കര്‍ത്താവായ യേശുക്രിസ്തു പറയുന്നു “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു” എന്നാണ് യോഹനാന്റെ സുവിശേഷത്തിൽ രേഖപെടുത്തിയിരിക്കുന്നതു (യോഹന്നാന്‍ 15:16).

നമ്മെ തിരഞ്ഞെടുത്തത് ക്രിസ്തുവാകുന്ന മുന്തിരിവള്ളിയിൽ ചേര്‍ന്ന് നിന്നും നല്ല ഫലങ്ങൾ പുറപെടുവിക്കുവാന്‍ വേണ്ടിയാണു. കൊമ്പുകള്ലാകുന്ന നാം ക്രിസ്തുവാകുന്ന മുന്തിരി വള്ളിയിൽ‍ വസിച്ചിട്ടലാതെ സ്വയമായി ഫലം കായിക്കുവാൻ സാധിക്കുകയില്ല.

ദൈവം തിരഞ്ഞെടുത്തവരെയും തന്നിൽ‍ വസിക്കാത്ത കൊമ്പുകളെയും നന്നായി  തിരിച്ചരിയുന്നവനാണ്. കര്‍ത്തവിനോടൊപ്പം കൂടയിരുന്നു ‘അപ്പം’ കഴിച്ചവർ തന്നെ തന്റെ നേരെ കുതികാൽ ഉയര്‍ത്തുമെന്ന് താൻ അറിഞ്ഞിരുന്നു.

ക്രിസ്തുവിൽ വസിക്കാത്ത കൊമ്പുകൾ ഒക്കെയും നീക്കികളയപെടും, തന്നിൽ വസിക്കുനവർ കൂടുതൽ‍ ഫലം കായിക്കേണ്ടതിനു ചെത്തി വെടുപ്പകുകയും ചെയും. ഇങ്ങനെ ചെത്തിവെടുപ്പക്കപെടുബോൾ കൊമ്പുകള്‍ക്ക് വേദനിചെക്കം, എന്നാൽ കൊമ്പുകളാകുന്ന നമ്മിൽ നിന്നും കൂടുതൽ ഫലങ്ങൾ സൃഷ്ടാവായ ദൈവം പ്രതിഷിക്കുന്നത് കൊണ്ടാണ് ചെത്തിവെടുപ്പാക്കുന്നത് എന്ന് നാം തിരിച്ചറിയണം. കാരണം ദൈവം തിരഞ്ഞെടുത്തവരെ ദൈവം സ്നേഹിക്കുന്നു. ഈ സ്നേഹം രുചിച്ചറിഞ്ഞവരെ ലോകം പകച്ചാലും ദൈവികസ്നേഹത്തിൽ നിന്നും അവരെ വേര്‍തിരിപ്പൻ. ഒന്നിനും കഴിയുകയില്ല.

ദൈവിക തിരഞ്ഞെടുപ്പ് വ്യക്തമായി തിരിച്ചറിഞ്ഞ അപോസ്തലനായ പൗലോസിനെ ലോകം പകച്ചെങ്കിലും, തന്നെ തിരഞ്ഞെടുത്ത ദൈവിക സ്നേഹത്തിൽ നിന്നും വേര്‍തിരിപ്പൻ അവയ്‌ക്കൊന്നിനും സാധിച്ചില്ല. പൌലോസിന്റെ ജീവിതത്തിൽ‍ ഒന്നുന്നിനു പുറകെ ഓരോ പ്രതികൂലങ്ങൾ‍ വന്നിരുന്നു, എന്നാൽ താൻ നേരിട്ട കഷ്ടത, സങ്കടം ,ഉപദ്രവം ,പട്ടിണി, നഗ്നത, ആപത്ത്, വാൾ ‍ ഇവക്കൊന്നിനും ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും തന്നെ വേർപ്പെടുത്തുവാൻ കഴിഞ്ഞില്ല.

തിരഞ്ഞെടുത്തവരുടെ ജീവിതത്തിൽ ‘വിശുദ്ധി’ എന്നത് അത്യന്താപേക്ഷിതമാണ്. വിശുദ്ധിയിൽ നിലനില്‍ക്കുന്നവൻ മാത്രമേ ദൈവിക തിരഞ്ഞെടുപ്പു മൂലം അവനായി നല്ല ഫലങ്ങൾ ‍ കായിക്കുവാൻ ‍ കഴിയുകയുള്ളൂ. ഇതെകുറിച്ച് എഫെസ്യ ലേഖനത്തിൽ (Ephesians 1:4) പറയുന്നത് ” 4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും….” കൂടാതെ പത്രോസിന്റെ ലേഖനത്തിലും (1 peter 2 : 9) നമ്മുക്ക് കാണാം “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും ‘വിശുദ്ധവംശവും’ സ്വന്തജനവും ആകുന്നു.”

 

ദൈവം ഏറിയ പങ്കും തന്റെ പ്രവര്‍ത്തികൾ ചെയ്തെടുക്കുന്നത് സാധാരണകാരിലൂടെയാണ്. കര്‍ത്താവ് തന്റെ ശിക്ഷന്മാരെ തിരഞ്ഞെടുത്തത് പരിശോധിച്ചാൽ നമ്മുക്ക് അറിയാം സാധിക്കും. യിസ്രായേൽ മക്കളെ ഫറവോന്റെ കൈയിൽ‍ നിന്നും വീണ്ടെടുത്തത് സംഖ്യയിൽ സകല ജാതികളെക്കാൾ പെരുപ്പം ഉള്ളതുകൊണ്ടല്ല, മറിച്ച് ദൈവം വിശുദ്ധജനത്തെ പ്രിയപെട്ടു തിരഞ്ഞെടുത്തത് തന്റെ നിക്ഷേപമായിട്ടാന്നു.

 

ദൈവിക തിരഞ്ഞെടുപ്പിനു വലിയ വിദ്യാഭ്യാസമോ, കുലമാഹിമയോ ഒന്നും വേണ്ട, അവനായി സമര്‍പ്പിച്ച ഹൃദ്യയവും, വിശുദ്ധ ജീവിതവും ഉണ്ടായാൽ മതി.

“ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ (1 cori 1 :27).”

നമ്മെ തിരഞ്ഞെടുത്തു ക്രിസ്തുവാകുന്ന മുന്തിരിവള്ളിയിൽ ചേര്‍ന്ന് നിന്ന് നല്ല ഫലം കായിക്കുവനായി, ദൈവം തന്റെ ഏകജാതനായ പുത്രനെ നല്‍കി ലോകത്തെ സ്നേഹിച്ചു. വിശുദ്ധിയിൽ‍ അതിഷ്ഠിതമായ ആ സ്നേഹം തിരഞ്ഞെടുക്കപെട്ടവരിൽ സ്ഫുരിക്കണം! നമ്മെ തിരഞ്ഞെടുത്തവനായി നല്ല ഫലം കായിക്കുവാൻ നമ്മുക്ക് ഒരുങ്ങാം !

ബി.വി

Comments are closed.