ലേഖനം: “പ്രാപിക്കാ… വിട്ടുകൊടുക്ക…”

 വേദപഠന ക്ലാസ്സിൽ സംശയനിവാരണ വേളയിൽ ഒരു സഹോദരൻ‍ ചോദിച്ച ഒരു ചോദ്യമിതാണ്

“സാറേ പ്രസംഗത്തിന്റെ ഒടുവിലോ അല്ലെങ്കിൽ പ്രസംഗ വേളയില്ലോ ആവർത്തിച്ചു പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് “പ്രാപിക്കാ… വിട്ടുകൊടുക്കുക…” എന്നാൽ എന്താണ് “പ്രാപിക്കേണ്ടത്?” എന്താണ് ” വിട്ടുകൊടുക്കേണ്ടത് ..”? എന്നൊനും ആരും പറയുന്നില്ല.

അധ്യാപകൻ മറുപടി പറഞ്ഞു തുടങ്ങി,

“പലർക്കും പലവിധത്തിൽ ചോദ്യങ്ങൾ ചോദിക്കന്നമെന്നുണ്ട് പക്ഷെ ഇത്രയും നാളായി എനിക്കിത് അറിയില്ല എന്ന് മറ്റുള്ളവർ കരുതുമെന്നത് കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ പലരും മടിക്കുന്നു എന്നതാണ് മനസിലാക്കേണ്ടത്.

ദൈവവചന പഠനം, കേൾവി എന്നിവ നമ്മുടെ ജീവിതത്തിൽ അനുഗ്രഹമാകണമെങ്കിൽ കേട്ടത് സംഗ്രഹിക്കാനും അത് ധ്യാനിക്കുവാനും സമയം കണ്ടെത്തിയേ മതിയാകൂ. നാം കേട്ടതായ വചനത്തിനു നമ്മിൽ ക്രിയ ചെയ്യണമെങ്കിൽ നാം ധ്യാനിക്കണം, ജാഗരിക്കണം, പരിശോധിക്കണം, ചിന്തിക്കണം, ഓർക്കണം എന്നിത്യാദി കാര്യങ്ങൾകൂടി ചെയേണ്ടതുണ്ട്.

ആരാധനക്കിടയിൽ‍ ആളുകളെ ആത്മാവിൽ ‍ ആക്കുവാനുള്ള ജോലി വർഷിപ്പ് ലീഡ് ചെയ്യുന്ന ആളുകളിൽ ആണെന്നാണ് അവരുടെ ചിന്ത. അതിനായി വർഷിപ്പിന്റെ സമയത്ത് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ട് ആളുകളെ കൈയ്യടിപ്പിടിക്കാൻ ഇവർ ശ്രമിക്കും, അതിൽ പ്രധാനമായും “സ്തുതിക്കുന്നത് നേരുള്ളവർക്കു ഉചിതം” എന്നത് എടുത്തുപറയും.

ഈ സമയം സ്തുതിക്കാതെ ഇരുന്നാൽ‍ നാം നേരില്ലത്തവരായി തീരുമെന്ന് കരുതികൊണ്ട്, ദൈവ സന്നിധിയിൽ‍ യാഥാർഥ്യമായി ധ്യാനിക്കുന്നവർപോലും കൈയ്യടിച്ചു പോകും. ഇങ്ങനെ വർഷിപ്പ് ലീഡ് ചെയുന്ന ആളുകൾ മറ്റൊരു യോഗത്തിൽ‍ സദസ്സിനൊപ്പം ആരാധന വേളയിൽ‍ അങ്ങും – ഇങ്ങും നോക്കി നിൽക്കുന്നവരാണ് ഏറിയ പങ്കും.

ഈ നാളുകളിൽ വിശ്വാസികളെ എത്രത്തോളം “Busy” ആക്കുവാൻ സാധിക്കുമോ അത്രത്തോളം ബിസിയാക്കുക്ക എന്നതാണ് ശത്രുവിന്റെ പദ്ധതി. കുട്ടികളും രക്ഷിതാക്കളും, ദൈവദാസന്മാരും, വിശാസികൾ തുടങ്ങി എല്ലവാരും ബിസിയാണ്. അതിനു സോഷ്യൽ‍ മീഡിയ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.  എന്നാൽ ഒരു ഭക്തന്‍ ലോകത്തിന്റെ തിരക്കുകളിൽ അല്ല സന്തോഷം കണ്ടെത്തുന്നത്.

സങ്കീർത്തനക്കാരൻ പറയുന്നു “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപകൽ ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാന്” (സങ്കി: 1:2)

രാപകൽ‍ ദൈവത്തിന്റെ വചനത്തിൽ സന്തോഷിക്കുന്നവനു ഈ ലോകത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയുവാൻ കഴിയും, പ്രതിസന്ധിതികളുടെ നടുവിൽ‍ ദൈവം ചെയുവാൻ‍ പോകുന്ന അത്ഭുതം ആത്മകണ്ണ് കൊണ്ട് ദർശിക്കുന്ന ഭക്തന്റെ ജീവിതം സദാ സന്തോഷം നിറഞ്ഞതായിരിക്കും, അവൻ കർത്താവിൽ എപ്പോഴും സന്തോഷിക്കും.

ചില വേളകളിൽ തിരക്കുകളുടെ ഏമ്മുസിലേക്കു യാത്ര ചെയ്തപ്പോൾ നാം അറിയാതെ നമ്മോടൊപ്പം യാത്രചെയ്തു നിത്യജീവൻ മൊഴികളാൽ അകത്തെ മനുഷ്യനിൽ അഗ്നി പടർത്തി തിരഞ്ഞെടുത്തവന്റെ സ്വപ്ന സാക്ഷാൽകരത്തിനായി വീണ്ടും ഗുരുവിൻ മാർഗ്ഗേ നടത്തുന്ന ക്രൂശിൻ സ്നേഹം നാം അറിയാതെ പോകരുത്.

“ബൈബിൾ വായിച്ചു ഇരുന്നാൽ ‘LIKE’ ഉം ‘COMMENT’ കിട്ടില്ലലോ, എന്നാൽ ഫേസ്ബുക്കിൽ അല്ലെങ്കിൽ വാട്സപ്പിൽ ഇതിനുള്ള സൗകര്യമുണ്ട്. സോഷ്യൽ‍ മീഡിയയിൽകൂടി വായിക്കുന്നത് പോലെ വെറുതെ വായിച്ചുവിടുവാൻ ഉള്ളതല്ല വചനം; അതു ‘ധ്യാനിക്കുവാൻ ‘ ഉള്ളതാണ്. ആത്മീയ രണാങ്കണത്തിൽ ‘വചനം‘ എന്ന വാൾ ഉപയോഗിച്ചാൽ മാത്രമേ ഒരു ക്രിസ്തു ഭടനു വിജയിച്ചു മുന്നേറുവാൻ‍ സാധിക്കുകയുള്ളു.  അങ്ങനെ മുന്നേരുന്നവർക്കു കിട്ടിയ ‘LIKE’ ഉം ‘COMMENT’ അറിയാൻ‍ നിത്യത വരെ കാത്തിരിക്കണം എന്ന് മാത്രം.

‘തിരക്കേറിയ ജീവിത’മെന്നു നാം സ്വയം വിശേഷിക്കപെടുന്ന ഈ കാലത്തിൽ ബൈബിൾ വായന അന്യപെട്ടു പോകുബോൾ, വചന ധ്യാനത്തിന്റെ പ്രധ്യാനിത തിരിച്ചറിഞ്ഞുകൊണ്ട് നാം അതിനായി സമയം കണ്ടെത്തിയെ മതിയാകു.

അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

– ബിനു വടക്കുംചേരി

Comments are closed.