ലേഖനം: സ്വപ്നത്തിനും സാക്ഷാത്കാരത്തിനും ഇടയിൽ

സ്വപ്നത്തിനും സാക്ഷാത്കാരത്തിനും ഇടയിൽ

മ്മുടെ ആത്മാവിൽ ‍ഒളിപ്പിച്ചുവെച്ച പ്രതീക്ഷയുടെ നാമ്പുകളാണ് സ്വപ്‌നങ്ങൾ! ഒരു സ്വപ്പനത്തെ താലോലിച്ചു അതൊരു അഭിലഷമായി വളർത്തിയും, ആ സ്വപ്നം കൈവരിക്കാൻ പ്രാർത്ഥനയും, കഠിനമായ പരിശ്രമവും നടത്തുന്നവർ വിജയം കാണും എന്നതിൽ രണ്ടുപക്ഷമില്ല.

തിരുവചനം പരിശോധിച്ചാൽ ഒരു ‘ സ്വപ്‌നക്കാരനായ’ ജോസേഫിനെ കാണുവാൻ കഴിയും. ജോസേഫിന്റെ സ്വപ്‌നങ്ങൾ നിമിത്തം സ്വന്തം സഹോദരന്മാർ അവനെ പകച്ചു, പിതാവിനുപോലും തന്റെ സ്വപ്നം ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല.

യാകോബ് യോസേഫിനോട് ചോദിച്ചത് “നീ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടന്ഗം വീണു നിന്നെ നമസ്കരിക്കാൻ വരുമോ?” എന്നായിരുന്നു.

യാകോബ് പറഞ്ഞത് അനുസരിച്ച് ശേഖേമിൽ ആട് മേക്കുന്ന സഹോദരങ്ങളെ തേടി ഹെബ്രോൻ താഴ്വാരയിൽ നിന്നും യാത്ര തിരിച്ചു. ശേഖേമിൽ തന്റെ സഹോദരുമൊത്തു സന്തോഷം പങ്കിടാനും അവരുടെ ക്ഷേമം അപ്പനെ അറിയിക്കാം എന്നൊക്കെ ചിന്തിച്ച ജോസേഫിനു തെറ്റിപ്പോയി.

ഹെബ്രോൻ എന്ന ‘കൂട്ടായ്മ’യുടെ താഴ്വരയിൽ നിന്നും അവൻ ഇറങ്ങിതിരിച്ചത് തന്റെ ദർശനം സാക്ഷാത്കരിക്കാനുള്ള യാത്രയായിരുന്നു എന്ന് അവൻ അറിഞ്ഞിരുന്നില്ല. ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ പരിഹാസ്യത്തോടെ “ഇതാ സ്വപ്പ്നക്കാരൻ’ വരുന്നു എന്ന് സഹോദരർ തമ്മിൽ തമ്മിൽ പറഞ്ഞു.

ഇവൻ ജീവനോടെ ഇരുന്നൽ അല്ലെ അവനെ നാം നമസ്കരിക്കേണ്ടത്? അവനെ കൊന്നു കുഴിൽഇട്ടുകളയാം എന്ന് നിനച്ചു എങ്കിലും രുബെൽ പറഞ്ഞുതുപ്രകാരം ജോസേഫിനു ജീവഹാനി വരുത്തില്ല, അവൻ അരികെ എത്തിയപ്പോൾ അവന്റെ ‘നീലയങ്കി’ അഴിച്ചു അവനെ പോട്ടകിന്നറ്റിൽ ഇട്ടു.

കുടുംബത്തിന്റെ കൂട്ടായിമയിൽ നിന്ന് അന്യപ്പെട്ടു, അപ്പൻ അണിയിപ്പിച്ച അങ്കി നഷ്ട്ടപെട്ടു, പൊട്ടകിണറ്റിൽ തള്ളപെട്ടു പിന്നീട് സ്വന്തം ‘രക്തബന്ധങ്ങൾ 20 വെള്ളികാശിനു മിദ്യാന്യ കച്ചവടക്കാർക്ക് വിറ്റ് കളഞ്ഞു‍.

ഒട്ടകത്തോട് ചേർത്തുബന്ധിച്ചു, അടിമയാക്കികൊണ്ട് മിസ്രയീമിലേക്കുള്ള യോസേഫിന്റെ യാത്ര അതികഠിനമായിരുന്നു. നഗ്നപാദാങ്ങൾചൂടേറിയ മരുഭൂയിൽ പതിച്ചപ്പോൾ ചേതനയേറ്റ മനസ്സിൽ തന്റെസ്വപ്പ്നങ്ങൾമാത്രം അവശേഷിച്ചു. തന്റെ വഴികളിൽ ദൈവത്തോടെ വിശ്വാസം മുറുകെപ്പിടിച്ച ജോസെഫിനെ ഫരോവോന്റെ ഉദ്യസ്ഥനായ പോത്തിഫറിന്റെ ഗ്രഹ വിചാരകനായി ഉയർത്തി.എന്നാൽ ‍ലോകം നൽകുന്ന താത്കാലിക സുഖത്തെക്കാൾ ദൈവിക ദർശനത്തിനു പ്രധ്യാനം കൊടുത്ത ജോസേഫിനെ ദൈവം മാനിച്ചു.

ഇന്ന് ആത്മീയ ഗോളത്തിൽ നോക്കുബോൾ കഴിഞ്ഞകാല അടിമയുടെ അവസ്ഥകൾ മാറി ചില ഉയർച്ചകൾ വരുബോൾ ദൈവത്തെ മറന്നു സാഹചര്യങ്ങളിൽ മറപിടിച്ച് മുന്നോട്ടു പോകുന്നവർ ദൈവം ഉദ്ദേശിച്ച സ്ഥാനത്ത് എത്തിച്ചേരാൻ കഴിയാതെ ദർശനത്തിന്റെ പൂർണ്ണത കൈവരിക്കാതെ പരാജയപ്പെടുകയാണ്.

ഇന്നലകൾ പിന്നിട്ടു നിത്യവാസത്തിലേക്ക് അടുക്കുംതോറും, നാളെ നാം പ്രിയം വെച്ച നാട്ടിൽ നാഥന്റെ മാർവിൽചാരുന്ന സുദിനം ഓർത്താൽ ഈ കാലത്തിലെ പ്രലോഭനങ്ങളെയും കഷ്ടങ്ങളെയും സാരമില്ലെന്ന് എന്നുവാൻ നമുക്ക് കഴിയും.

പോത്തിഫറിന്റെ വീട്ടിൽ അല്പ്പകാലം ചെറിയ ആശ്വാസം ലഭിച്ചെങ്കിലും ലോക ഇമ്പത്തോട് അനുരഞ്ജനത്തിന് തയ്യാറാക്കത്തതിനാൽ താൻ അറിയാത്ത കുറ്റത്തിനു കാരഗ്രഹവാസം നയിക്കേണ്ടി വന്നെങ്കിലും അവിടെയും തന്റെ സ്വപ്നനങ്ങൾ കൈവിടാതെ സ്വപ്നം നൽകിയ ദൈവത്തിൽ മാത്രം താൻ അശ്രയിച്ചതുകൊണ്ട് ദൈവിക ദർശനത്തിന്റെ സാക്ഷാത്കാരത്തിനു സാക്ഷിയായി, ഫറവോന്റെ കൊട്ടാരം വരെ താൻ എത്തിചേർന്നു.

നമ്മുക്കും വലിയ ദർശനങ്ങൾ, വാഗ്‌ദത്തങ്ങൾ ദൈവം തരും. ആ സ്വപ്പനത്തിന്റെ സമാപ്തിയിലേക്കുള്ള യാത്രകിടയിൽ പ്രതികൂലങ്ങൾ, കഷ്ടതകൾ ഓരോന്നായി നേരിടുമ്പോളായിരിക്കും നാം തിരിച്ചറിയുക സ്വപ്പനത്തിനും സാക്ഷാത്കാരത്തിനും ഇടയിൽ നം കാണാത്ത കാഴ്ചകളും ദൈവത്തിന്റെ കരുതലും.

ജോസേഫിന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നത് അതാണ്, ദർശനം വലുതാണെങ്കിൽ ‍അതിനു പിന്നിലെ കഷ്ടതയും വലുതായിരിക്കും.

സ്വന്തം സഹോദരർ തള്ളികളഞ്ഞാലും, പോട്ടകിണറിന്റെ അനുഭവം നേരിടുമ്പോഴും, ചൂടേറിയ മരുഭൂമിയിൽ ചുട്ടുപൊള്ളുന്ന യാത്രയും, പോത്തിഫറിന്റെ ഭാര്യുടെ പ്രലോഭനങ്ങളും, കാരഗ്രഹ വാസവും എല്ലാം നേരിട്ട ജോസേഫിനെ പിടിച്ചുനിർത്തിയത് ദൈവത്തിലുള്ള ആശ്രയം ഒന്നുകൊണ്ടുമാത്രമാണ്.

പരിഷവേളകളിൽ ‍അധ്യാപകൻ കൂടെയുണ്ടെങ്കിലും മൗനമായിരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിൽ പ്രതികൂല (പരീക്ഷ) വേളകളിൽ ജോസേഫിനെ പോലെ ദൈവത്തിൽ മാത്രം ആശ്രയംവെച്ചു ദൈവം നല്ലവൻ എന്ന് തിരിച്ചറിയാൻ ഇടയാകണം.

നം ഈ ലോകത്തിലായിരിക്കുബോൾ നമ്മുടെ ആത്മീയജീവിതത്തെ കളങ്കപ്പെടുത്തുന്ന കൂട്ടായ്മകൾക്ക് വിട പറയാൻ മടി കാണിക്കരുത്.  ഇന്നലകളിലെ കൂട്ടായ്മകളിൽ സഖ്യം ചേർന്ന് ലഭിച്ച ദർശനം മറന്നുകൊണ്ടും നവയുഗ സഭയിൽ വേർപ്പാടും വിശുദ്ധിയും നഷ്ടപ്പെടുത്തിയ ആത്മീയ അന്ധർക്കിടയിൽ, യോസേഫിനെ നമ്മുക്ക് മാതൃകയാക്കാം എല്ലാം തന്റെ സ്വപ്നം നിമിത്തമായിരുന്നുയെന്ന് തിരിച്ചറിഞ്ഞ ജോസേഫിനെപോലെ മൗനമായിരുന്നു, വാക്കു പറഞ്ഞ മാറത്ത ദൈവത്തിൽ വിശ്വാസിച്ചു ദർശനത്തിന്റെ സമാപത്തിലേക്കു പരിശീലനത്തിൽ ‍ നമ്മുക്ക് തളരാതെ യാത്ര ചെയാം! അതിനായി ദൈവം നമ്മെ സഹായിക്കട്ടെ!

-ബിനു വടുക്കുംചേരി

Comments are closed.