വീഴാം ദൈവികസന്നിധില്‍ വീന്നുപോകതിരിപ്പന്‍

പ്രശ്നകലുഷിതമായ ലോകത്തില്‍ സത്യത്തിന്‍റെ വേഷംകെട്ടിയ തിന്മകള്‍ പെരുകുമ്പോള്‍ യഥാര്‍ത്ഥ്യം തിരിച്ചറിയാനാവാത്ത ജനങ്ങള്‍. ‘നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍…’ എന്ന് പാടികൊണ്ട് നവമാധ്യമത്തില്‍ നിറഞ്ഞുനിന്നവര്‍, വിശാല വേദികള്‍ക്കായി കൂട്ടുസഹോദരന്‍റെ കുതികാല്‍ വെട്ടിയും, സ്വന്തം നെട്ടത്തിനായി നോട്ടുകള്‍ക്ക് മുന്നില്‍ ആദര്‍ശങ്ങളില്‍ ആഴവു വരുത്തിയ അവസരവാദികളും, കര്‍ണ്ണരസകരമായ പ്രസംഗ ശൈലിയും കളി-തമാശകള്‍ കൊണ്ട് ജനത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചവരും, അധികാരത്തിലെത്തുവാന്‍ വോട്ടു പിടിച്ചും വിശുദ്ധിയുടെ വേഷം കെട്ടിയും നമ്മുക്ക് ചുറ്റും നിറയുന്ന ഇരുട്ടിന്‍റെ ലോകത്തില്‍ കരുത്തരായ നായകര്‍ക്കു കാലിടറുമ്പോള്‍, വീരന്മാര്‍ വീണുപോകുമ്പോള്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ അവരെ വിധികാതെ നമ്മെ തന്നെ സ്വയം പരിശോധിച്ച് ഇതുവരെ നമ്മെ വീഴതെവണ്ണം കാത്തുസൂക്ഷിഷിച്ച ദൈവികസന്നിധിയില്‍ വീഴാം

നാഥാ നിന്‍ സാനിദ്ധ്യം മാത്രം മതി‘ എന്ന് പ്രാര്‍ത്ഥിക്കാം.

പിതാവിന്‍റെ കാണാതെപോയ കഴുതകളെ തേടിയുള്ള യാത്രക്കിടയില്‍ ദൈവത്താല്‍ തിരഞ്ഞടുക്കപെട്ട ശമുവേല്‍ പ്രവാചകനെ കണ്ടുമുട്ടിയപ്പോള്‍ തന്നില്‍ വ്യാപരിച്ച ആത്മശതിയാല്‍ പുതിയൊരു ഹൃദയം ലഭിച്ച ശൌല്‍ മടങ്ങിയത് യിസ്രായേലിന്‍റെ രാജാവായിട്ടാണ്. എന്നാല്‍ ദൈവത്തോട് താന്‍ അനുസരണകേട് കാണിച്ചപ്പോള്‍ രാജസ്ഥാനത്തു നിന്നും ദൈവം അവനെ തള്ളിക്കളഞ്ഞു. ദൈവത്തെ മറന്നു തെറ്റുകള്‍ ചെയ്ത സഞ്ചാരത്തില്‍ വെളിച്ചപാടിന്‍റെ അടുക്കല്‍ വരെ ശൌല്‍ എത്തി, എന്നിട്ടും ഫെലിസ്തരുടെ വാളിനാല്‍ ആണ്‍മക്കള്‍ അതിധാരുണമായി കൊല്ലപെട്ടു ഒപ്പം താനും വാളില്‍മേല്‍ വീണു അന്ത്യമടഞ്ഞു.

ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ളന ദാവിദ്‍, എന്നും മൂന്നുനേരം മുറിയിലിരുന്നു പ്രാര്‍ത്ഥിക്കുന്നവന്‍, ഒരു ദിവസം സന്ധ്യ സമയത്ത്‍ തന്‍റെ കണ്ണ് അറിയാത്ത മ്ലേച്ഛമായ

കുളികടവില്‍ പതിഞ്ഞപ്പോള്‍ ആരുംകാണാതെ ചെയ്ത പ്രവര്‍ത്തിയെങ്കിലും യഹോവയ്ക്കു അനിഷ്ട്ടമായത് ചെയ്ത ദാവിദിനെ അഗ്നിജ്വലകൊത്ത് കണ്ണുള്ള ദൈവം കണ്ടു.

താന്‍ രഹസ്യത്തില്‍ ചെയ്ത പാപം നിമിത്തം യഹോവയുടെ നാമം ദുഷിക്കപെട്ടതിനാല്‍ ദാവിദ്നു ആ ബന്ധത്തില്‍ ജനിച്ച കുഞ്ഞു മരിച്ചുപോകുമെന്നു പ്രവചിച്ചു നാഥാന്‍ പ്രവാചകന്‍ ദാവിദിനെ സമീപിച്ചു.

ലോകത്തിന്റെ കോടതിയില്‍ നിന്ന് ഒളിചോടുവാന്‍ ഒരുപക്ഷെ സാധിച്ചേക്കാം എന്നാല്‍ അവനവന്റെ പ്രവര്‍ത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്ന ദൈവത്തിന്‍റെ സന്നിധിയില്‍ നിന്നും എവിടെ ഓടി ഒളിക്കാന്‍ ?

“ദൈവത്തെ മറക്കുന്നവരെ ഓര്‍ത്തു കൊള്‍വിന്‍ ഞാന്‍ നിങ്ങളെ കീറികളയുകയും, വിടുവിപ്പാന്‍ ആരും ഉണ്ടാകുകയില്ല” (സങ്കി : 50: 22) എന്ന വചനം ഓര്‍ത്തുകൊണ്ട്
നിത്യതയിലേക്കുള്ള യാത്രക്കിടയില്‍ വീന്നുപോകതിരിപ്പന്‍ ദൈവികസന്നിധില്‍ വീഴാം.
അര്‍ഹതയില്ലാത്ത നെന്മകള്‍ നമ്മെ തേടി വരുമ്പോള്‍ ദൈവിക ബന്ധത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.

– ബിനു വടക്കുംചേരി

Comments are closed.