ലേഖനം: ആഖോർ താഴ്വര പ്രത്യാശയുടെ വാതിലാകും

യൊരോബെയാം രണ്ടാമന്റെ കീഴിൽ ‍(ബി.സി. 793 -753) ഇസ്രയേൽ ‍രാജ്യം സമാധാനവും അഭിവൃദ്ധിയും അനുഭവിച്ചതെങ്കിലും അധാർമ്മികതയും, വിഗ്രഹ ആരാധനയും വർദ്ധിച്ചുവന്നു. യൊരോബെയാം മരിച്ചു 30 വർഷം കഴിഞ്ഞപ്പോൾ രാജ്യം നശിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ ഇസ്രയേൽ ജനത്തിന്റെ നടുവിൽ നിന്ന് യഹോവ വിട്ടുമാറുകയും ജനമെല്ലാം കഠിന പരസംഗം മൂലം ദൈവത്തെ മറന്നു ജാരന്മാരെ തേടിയുള്ള യാത്രതിരിച്ചെങ്കിലും ദൈവം ആ വഴികളെ മുള്ളുകൊണ്ട് വേലികെട്ടി അടക്കുകയും, അവർ‍ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഒരു മതിൽ ഉണ്ടാക്കുകയും ചെയ്തു (ഹോശേയ 2:6).

ഈ കാലയളവിൽ പ്രവചിച്ച ഹോശേയ ജനത്തിന്റെ അധാർമ്മികതയും യഹോവയോടുള്ള ഉടമ്പടി ലംഘിച്ചതിനെതിരെ ശക്തമായി സംസാരിച്ചു. ദൈവം ഉടമ്പടി ചെയ്ത ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹമാണ് ‘ ഹോശേയ’ പ്രവചനത്തിലെ വിഷയം. അതുകൊണ്ടാകാം, പഴയ നിയമത്തിലെ യോഹന്നാൻ അപ്പോസ്തലൻ (സ്നേഹത്തിന്റെ അപ്പോസ്തലൻ) എന്ന് ഹോശേയയെ വിളിക്കുവനുള്ള കാരണം.

ഭൂതകാലത്തിൽ ശക്തരായ ശത്രുക്കളെ നിലംപതിപ്പിച്ചുകൊണ്ട് മുന്നേറിയ ജനത്തിനു ഒരു മനുഷ്യന്റെ പാപം നിമിത്തം ചെറിയ പട്ടണത്തോടു പരാജയപെട്ടു. ഇസ്രായേൽ‍ മക്കൾ ദൈവത്തെ മറന്നു പിന്മാറ്റ അവസ്ഥയിലേക്ക് പോയപ്പോൾ അവരെ ഉപേക്ഷിക്കാതെ വീണ്ടും കരുണയോടെ യഥാസ്ഥനപ്പെടുവാൻ ദൈവം അവസരം നല്‍കി.

ആഖാന്റെ പാപം നിമിത്തം അവനെയും അവനുള്ള സകലത്തെയും യോശുവയുടെ നേതൃത്വത്തിൽ ആഖോർ താഴ്വരയിൽ കൊണ്ടുചെന്ന് തീയിടുകയും കല്ലെറിഞ്ഞു അവന്റെമേൽ വലിയൊരു കൽകുന്ന് തീർക്കുകയും ചെയ്തു. (യോശുവ 7:24). ഇങ്ങനെ ശപിക്കപ്പെട്ട ഈ സ്ഥലത്തിനു ‘ആഖോർ ‍ താഴ്വര’ എന്ന് പേര്‍ വരുകയുണ്ടായി. തെറ്റുകളുടെ വലിയൊരു കൂംബാരത്തെ ഓർപ്പിച്ചു നിൽക്കുന്ന ഈ ‘താഴ്വര’ ആകുന്ന നിന്റെ ജീവിതം മാറ്റി അത് ‘പ്രത്യാശയുടെ വാതിൽ‘ ആക്കുവാൻ സ്നേഹവാനായ ദൈവത്തിനെ കഴിയു.

അവിടെ നിന്ന് ഞാൻ ‍ അവൾക്കു മുന്തിരി തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യവന കാലത്തിലെന്നപോലെയും അവൾ മിസ്രയേം ദേശത്തിൽ നിന്നും പുറപ്പെട്ടുവന്ന നാളിലെപോലെയും വിധേയ ആകും” (ഹോശായ 2:15).

ദൈവം തിന്നരുത് എന്ന് കല്‍പ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്ന ആദ്യപിതാക്കന്മാർ നിമിത്തം മനുഷ്യസമൂഹത്തിൽ മരണം ഉണ്ടായി. ഇപ്പോൾ ഇതാ ദൈവം തൊടരുത് എന്ന് കല്‍പ്പിച്ച വസ്തുക്കൾ ‍ആരുമറിയാതെ കീശയിലാക്കിയപ്പോൾ, ഇസ്രയേൽ ജനം ചെറുപട്ടണത്തോടു തോറ്റിരിക്കുന്നു.

കഴിഞ്ഞ നാളുകളിൽ ദൈവം ‘അരുത്‘ എന്ന് പറഞ്ഞഞ്ഞിട്ടും അത് ലംഖിച്ച ജീവിതത്തിൽ ‍ശാപത്തിന്റെയും പാപത്തിന്റെയും വലിയൊരു ‘ആഖോർ ‍ താഴ്വര’ നാം തീർത്തു എങ്കിൽ, എല്ലാം ഏറ്റുപറഞ്ഞു മടങ്ങി വരുവാൻ മനസ്സുണ്ടെങ്കിൽ പരാജയത്തിന്റെ ഈ താഴ്വര ‘പ്രത്യാശയുടെ വാതിൽ‍’ ആക്കുവാൻ‍ ദൈവം ആഗ്രഹിക്കുന്നു.

തിരക്കേറിയ ജീവിതത്തിൽ ദൈവത്തെ മറന്നുള്ള ഞെട്ടോട്ടത്തിൽ നമുക്ക് നഷ്ട്ടപ്പെട്ടതെല്ലാം തിരികെ തരുവാൻ ദൈവത്തിനു കരുണയുണ്ട്‌. നാം ദൈവത്തെ മറന്നാലും നമ്മെ മറകാതെ നമ്മെ സ്നേഹിച്ചു, നമ്മോടുള്ള വാഗ്ദത്വം നിറവേറ്റാൻ ദൈവത്തിനു മനസ്സലിവുണ്ട്.

99 ആടുകളെയും വിട്ടു തെറ്റിപോയ ഒന്നിനെ തേടി സ്നേഹത്തോടെ വരുന്ന ആ ദൈവം പാപങ്ങൾ ക്ഷമിച്ചു നിന്നെ മാറോടണക്കുന്ന സ്നേഹനിധിയാണ്. ബലഹീനതയിലും, രോഗത്തിലും, ഏകാന്തതയിലും അരികിൽ വരുന്ന ആ സ്നേഹത്തെ നാം മറക്കരുത്.

ആരെല്ലാം ഇടറിയാലും ഞാൻ‍ നിങ്കൽ നിന്ന് ഇടരുകില്ല എന്ന് പറഞ്ഞ പത്രോസിനു മൂന്ന് വട്ടം യേശുവിനെ തള്ളിപറയേണ്ടി വന്നു എങ്കിലും അവൻ പൊട്ടി കരഞ്ഞപ്പോൾ‍ അവനെ മാറോടു ചേർത്ത യേശു ഇന്നും നിന്റെ അരികില്‍ ഉണ്ട്. ഒരു നിലവിളിക്കായി… നിന്റെ ശബ്‌ദം ഒന്ന് കേൾക്കുവാൻ… നഷ്ട്ടപെട്ടതെല്ലാം തിരിച്ചു തരുവാൻ അവിടെന്നു വിശ്വസ്തൻ.

ഒന്ന് വിളിക്കുവാൻ നാം തയ്യാറാണോ?

ദാവീദ് പുത്രാ… മനസ്സലിയന്നമേ” നിശ്ചയം നീ യഥാസ്ഥാനപ്പെടും.

അതേ, നിന്റെ പരാജയത്തിന്റെ താഴ്വര ‘പ്രത്യാശയുടെ വാതിൽ‍’ ആയിമാറും.

 

ക്രിസ്തുവിൽ നിങ്ങളുടെ സ്നേഹിതൻ,

ബിനു വടക്കുംചേരി

Comments are closed.