താലന്തുകളെ താങ്ങുന്ന കരങ്ങള്‍ ഉയരട്ടെ

താലന്തുകളെ താങ്ങുന്ന കരങ്ങള്‍ ഉയരട്ടെ, നിസ്വാർത്ഥതയോടെ…

  യേശു തന്‍റെ ഒരു ഉപമയിൽ അഞ്ച്, രണ്ട്, ഒന്ന് തലത്തിൽ താലന്ത് ലഭിച്ച മൂന്നു പേരെ പരിചയപ്പെടുത്തി.  അതിൽ ഒന്ന് ലഭിച്ച വ്യക്തി അത് വ്യാപരം ചെയ്തില്ല. മറ്റ് രണ്ടു പേരും താലന്തുകൾ വ്യാപാരം ചെയ്യുന്നതിൽ വിജയിച്ചു. താലന്തുകൾ എല്പിച്ച യജമാനൻ അത് വ്യാപാരം ചെയ്യുവാനു ള്ള  എല്ലാ വിധമായ സഹായവും നൽകി. എന്നാൽ അത് വിശ്വസ്ഥതയോടെ വിനിയോഗിക്കുന്നവർക്കാണു നേട്ടമുണ്ടാകുന്നത്.
 
ദൈവം നൽകിയ താലന്തുകൾ വിവിധ തരത്തിലാണു. ഇവയെല്ലാം ദൈവ രാജ്യത്തിന്റെ വിശാലതയ്ക്കും കർത്താവിന്റെ നാമ മഹത്വത്തിനും വേണ്ടിയാകണം. എന്നാൽ താലന്ത് എന്നതിനെ താലന്തു പരിശോധനയുടെ ഭാഗമാക്കി മാത്രം മാറ്റി പരിപോഷിപ്പിക്കുന്നത് അത്ര ആരോഗ്യകരമായ സംഗതിയല്ല.
കുട്ടികളുടെ താലന്തുകളെ വളർത്തുവാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും സഭയ്ക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. എന്നാൽ മത്സരം എന്ന നിലയിലേക്ക് പ്രോത്സാഹനം എത്തുമ്പോൾ വിജയിക്കുവാനുള്ള ആവേശത്തിൽ മറ്റ് മത്സരാർത്ഥികളോടുള്ള സമീപനം ദൈവ സ്നേഹത്തിൽ അധിഷ്ടിതമാകണം. മത്സരം എന്ന പദപ്രയോഗം തന്നെ ഒഴിവാക്ക പ്പെടേണ്ടതാണു. താലന്തു പരിശോധനകളെ ഈ മത്സര നിലയിലേക്ക് തരം താഴ്ത്തിയതാണു ഇന്നിന്റെ ദു:ഖകരമായ അവസ്ഥ യ്ക്ക് കാരണം. ഒന്നാമതാകുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സത്യ സന്ധത ലംഘിക്കപ്പെടുന്നു. അസൂയ ഉടലെടുക്കുന്നു. അന്യോന്യ സ്നേഹം നഷ്ടപ്പെടുന്നു. വിധി കർത്താക്കളുടെ പക്ഷപാതപരമായ മൂല്യ നിർണയം മികച്ച പ്രകടനക്കാരുടെ താലന്തുകളെ പരിക്കേല്പിക്കുന്നു. മാതാപിതാക്കളും മറ്റ് ഭാരവാഹികളും പ്രവർത്തകരും കുട്ടികൾക്ക് അനാവശ്യമായ പിരിമുറുക്കവും വാശിയും ഒത്താശ ചെയ്തു കൊടുക്കുന്നു. ഇവയൊക്കെ താലന്തു പരിശോധന എന്ന പേരിൽ അറിയപ്പെടുന്ന കലാ മത്സരങളീലെ അനാത്മിക പ്രവണതകൾ തന്നെ.
 
താലന്ത് പരിശോധനയ്ക്ക് ഒരു പുത്തൻ മുഖം ആവശ്യമാണു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ തരം തിരിവ് ഒഴിവാക്കപ്പെടണം. കുട്ടികളിലെ സർഗ്ഗവാസനകൾക്ക് അവർ ഉൾപ്പെട്ട് നിൽക്കുന്ന സംഘടനയും സഭയും സമൂഹവും മത്സരമില്ലാത്ത പ്രോത്സാഹന വേദികൾ ക്രമീകരിച്ചു നൽകണം. അത്തരത്തിൽ ഒരു ഗായകർ, പ്രഭാഷകർ, രചയീതാക്കൾ ഉടലെടുക്കണം. അവർക്ക് മാന്യമായ അവസരങ്ങള്‍ നൽകി അവരെ സുവിശേഷ പ്രവർത്തകരാക്കണം,
 
താലന്തുകൾ സുവിശേഷ രാജ്യത്തിനു, യേശുവിന്റെ പേരിനു, തളിരിടട്ടെ…….

Comments are closed.