താലന്തുകളെ താങ്ങുന്ന കരങ്ങൾ ഉയരട്ടെ, നിസ്വാർത്ഥതയോടെ

യേശു തന്റെ ഒരു ഉപമയിൽ അഞ്ച്, രണ്ട്, ഒന്ന് തലത്തിൽ താലന്ത് ലഭിച്ച മൂന്നു പേരെ പരിചയപ്പെടുത്തി. അതിൽ ഒന്ന് ലഭിച്ച വ്യക്തി അത് വ്യാപാരം ചെയ്‌തില്ല. മറ്റ് രണ്ടുപേരും താലന്തുകൾ വ്യാപാരം ചെയ്യുന്നതിൽ വിജയിച്ചു. താലന്തുകൾ എല്‌പിച്ച യജമാനൻ അത് വ്യാപാരം ചെയ്യുവാനുള്ള എല്ലാവിധമായ സഹായവും നൽകി. എന്നാൽ അത് വിശ്വസ്ഥതയോടെ വിനിയോഗിക്കുന്നവർക്കാണു നേട്ടമുണ്ടാകുന്നത്.

ദൈവം നൽകിയ താലന്തുകൾ വിവിധ തരത്തിലാണ്. ഇവയെല്ലാം ദൈവരാജ്യത്തിന്റെ വിശാലതയ്ക്കും കർത്താവിൻ്റെ നാമ മഹത്വ ത്തിനും വേണ്ടിയാകണം. എന്നാൽ താലന്ത് എന്നതിനെ താലന്തു പരിശോധനയുടെ ഭാഗമാ ക്കി മാത്രം മാറ്റി പരിപോഷിപ്പിക്കുന്നത് അത്ര ആരോഗ്യകരമായ സംഗതിയല്ല.

കുട്ടികളുടെ താലന്തുകളെ വളർത്തുവാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും സഭയ്ക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. എന്നാൽ മത്സരം എന്ന നിലയിലേക്ക് പ്രോത്സാഹനം എത്തുമ്പോൾ വിജയിക്കുവാനുള്ള ആ വേശത്തിൽ മറ്റ് മത്സരാർത്ഥികളോടുള്ള സമീപനം ദൈവസ്നേഹത്തിൽ അധിഷ്‌ഠിതമാ കണം. മത്സരം എന്ന പദപ്രയോഗം തന്നെ ഒഴിവാക്കപ്പെടേണ്ടതാണ്. താലന്തു പരിശോധനകളെ ഈ മത്സര നിലയിലേക്ക് തരം താഴ്ത്തിയ താണു ഇന്നത്തെ ദുഃഖകരമായ അവസ്ഥയ്ക്ക് കാരണം. ഒന്നാമതാകുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സത്യസന്ധത ലംഘിക്കപ്പെടുന്നു. അസൂയ ഉടലെടുക്കുന്നു. അന്യോന്യസ്നേഹം നഷ്ടപ്പെടുന്നു. വിധികർത്താക്കളുടെ പക്ഷപാ തപരമായ മൂല്യനിർണയം മികച്ച പ്രകടനക്കാ രുടെ താലന്തുകളെ പരിക്കേല്പിക്കുന്നു. മാതാപിതാക്കളും മറ്റ് ഭാരവാഹികളും പ്രവർത്ത കരും കുട്ടികൾക്ക് അനാവശ്യമായ പിരിമുറുക്ക വും വാശിയും ഒത്താശ ചെയ്‌തു കൊടുക്കുന്നു. ഇവയൊക്കെ താലന്തു പരിശോധന എന്ന പേരിൽ അറിയപ്പെടുന്ന കലാമത്സരങ്ങളിലെ അനാത്മിക പ്രവണതകൾ തന്നെ.

താലന്ത് പരിശോധനയ്ക്ക് ഒരു പുത്തൻ മുഖം ആവശ്യമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ തരംതിരിവ് ഒഴിവാക്കപ്പെടണം. കുട്ടികളിലെ സർഗ്ഗവാസനകൾക്ക് അവർ ഉൾ പ്പെട്ട് നിൽക്കുന്ന സംഘടനയും സഭയും സമൂ ഹവും മത്സരമില്ലാത്ത പ്രോത്സാഹന വേദികൾ ക്രമീകരിച്ചു നൽകണം. അത്തരത്തിൽ ഒരു ഗായകർ, പ്രഭാഷകർ, രചയീതാക്കൾ ഉടലെടു ക്കണം. അവർക്ക് മാന്യമായ അവസരങൾ നൽകി അവരെ സുവിശേഷ പ്രവർത്തകരാക്കണം. താലന്തുകൾ സുവിശേഷരാജ്യത്തിനു, യേശുവിന്റെ പേരിനു, തളിരിടട്ടെ…

Comments are closed.