ചേർത്ത് പിടിക്കാം, മാറ്റി നിർത്താതെ

2025 ഡിസംബർ 3 ന്, “സാമൂഹിക പുരോഗതി കൈവരിക്കുന്നതിനായി വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന സമൂഹങ്ങളെ വളർത്തുക” എന്ന ഐക്യരാഷ്ട്രസഭയുടെ തീമിനെ ആസ്പദപ്പാക്കി ലോകം അന്താരാഷ്ട്ര വികലാംഗ ദിനം (IDPD) ആചരിക്കുന്നു. വൈകല്യമുള്ളവരെ പൂർണ്ണമായി ഉൾപ്പെടുത്താതെ ഒരു സമൂഹത്തിനും യഥാർത്ഥ വികസനം കൈവരിക്കാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ച ദോഹ രാഷ്ട്രീയ പ്രഖ്യാപനത്തിലാണ് (നവംബർ 2025) ഈ വർഷത്തെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

“ദുർബലരായ” അംഗങ്ങൾ അനിവാര്യരാണെന്നും, വൈകല്യമുള്ളവരെ ക്രിസ്തുവിന്റെ ശരീരത്തിലേക്ക് സുപ്രധാന സംഭാവന നൽകുന്നവരായി അംഗീകരിക്കാൻ സഭകളെ വെല്ലുവിളിക്കുന്നുവെന്നും 1 കൊരിന്ത്യർ 12-ൽ, പൗലോസ് തറപ്പിച്ചുപറയുന്നു. അപ്പോൾ തന്നെ ഓരോ വ്യക്തിയും ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഉല്പത്തി 1:27 ൽ രേഖപ്പെടുത്തിയിരിക്കുന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ്.

പലപ്പോഴും, സഭകൾ വൈകല്യമുള്ളവർക്ക് ദാനധർമ്മം ചെയ്യാറുണ്ട്, എന്നാൽ അവരെ ആരാധന, നേതൃത്വം, തീരുമാനമെടുക്കൽ തുടങ്ങി സഭയുടെ പ്രധാന പ്രവർത്തനങ്ങളിൽ 

നിന്നും അകറ്റിനിർത്തുകയാണെങ്കിൽ നമ്മുടെ സഭ യഥാർത്ഥത്തിൽ പൂർണ്ണമാണോ? എന്ന ചോദ്യം അവശേഷിക്കുകയാണ് ഈ അന്താരാഷ്ട്ര വികലാംഗ ദിനത്തിൽ.

വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന സമൂഹങ്ങൾക്കായുള്ള യുഎന്നിന്റെ ആഹ്വാനം സുവിശേഷത്തിന്റെ അനിവാര്യതയെ പ്രതിധ്വനിക്കുന്ന ഒന്നാണ്. മറ്റുള്ളവരെ ഉൾപ്പെടുത്തുക അഥവ പങ്കാളികളാക്കുക എന്നത് ശിഷ്യത്വത്തിന്റെ അളവുകോലാണ്. “ഇവരിൽ ഏറ്റവും ചെറിയവനായി” തന്നെത്തന്നെ തിരിച്ചറിഞ്ഞ ക്രിസ്തുവിന്റെ മനസ് (മത്തായി 25:40), കാണാതെ പോകുന്ന നമ്മുടെ മനോഭാവം തകർക്കപ്പെടേണ്ട സമയം അതിക്രമിച്ചു. 

2025 ഡിസംബർ 3-ന്, വൈകല്യത്തെ പരിമിതിമായി കാണാതെ, “എന്റെ കൃപ നിങ്ങൾക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ പൂർണത പ്രാപിക്കുന്നു” (2 കൊരിന്ത്യർ 12:9) എന്ന വചനം ഓർത്തുകൊണ്ട് ചേർത്തു നിർത്താംസമൂഹം ഒറ്റപ്പെടുത്തിയവരെ.

Comments are closed.