ചെറുചിന്ത: അബദ്ധത്തിനു ‘TATA’

ന്ത്യൻ വ്യവസായ രംഗത്തെ രണവരായ രത്തൻ‍ ടാറ്റാ താങ്ങളുടെ ബിസിനെസ്സ് വിപുലികരിക്കാൻ‍ ലോകപ്രശസ്ത അമേരിക്കൻ കമ്പനിയായ ഫോർഡുമായി ചർച്ചകൾ നടത്തിയെങ്കിലും ” നിങ്ങൾക്കു ഒരു ചുക്കുമറിയില്ല, നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയത് തന്നെ ‘അബദ്ധമാണ്‘ എന്ന് പറഞ്ഞു അവർ ‘ടാറ്റ‘യെ അപമാനിച്ചു ടാറ്റ പറഞ്ഞു പിരിഞ്ഞു. ഇത് 1999 ലെ കഥ!

വർഷങ്ങൾക്കുശേഷം അപ്രതീഷിതമായി ആഗോള സാമ്പത്തിക മാന്ദ്യം കടന്നു വന്നപ്പോൾ ഫോഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ ആഡംബര കാർ കമ്പനിയായ ജാഗ്വാർ ‍- ലാൻഡ് റോവർ (JLR) വലിയ നഷ്ട്ടം നേരിടുകയുണ്ടായി. JLR നെ ഒഴുവാക്കിയിലെങ്കിൽ ഫോർഡ് ഗ്രൂപ്പിനെ പ്രതിസന്ധിലാക്കുമെന്നു തിരിച്ചറിഞ്ഞപ്പോൾ വൻകിട കമ്പനികൾക്ക് കൈമാറാൻ ശ്രമം നടത്തിയെങ്കിലും അത് ഏറ്റെടുക്കാൻ ആരും തയാറായില്ല. എന്നാൽ മൂന്ന് വർഷം ചർച്ചക്കു തയാറായിട്ടും കാർ ബിസിനെസ്സ് കൈമാറ്റം ചെയാതെ അപമാനിച്ചുവിട്ട ‘ടാറ്റാ’ തന്നെ JLR നെ ഏറ്റെടുക്കാൻ ‍ തയ്യാറായി മുന്നോട്ടു വന്നു. അങ്ങനെ 2008 ൽ JLR ടാറ്റ സ്വന്തമാക്കിയപ്പോൾ ഫോർഡിന്റെ ചെയർമാനായ ബിൽ ഫോർഡ് രത്തൻ ‍ടാറ്റയോട് പറഞ്ഞു “നിങ്ങൾ ഞങ്ങൾക്കു നൽകുന്നത് വളരെ വലിയ സഹയാമാണ്“.

പിന്നീട് GLR എല്ലാ മാന്ദ്യവും മറികടന്നു ലാഭത്തിലേക്ക് കുതിച്ചപ്പോൾ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വലിയ ലാഭകേന്ദ്രമായി മാറി. കഠിന പരിശ്രമങ്ങൾ കൊണ്ട് ‘അബദ്ധങ്ങൾക്കു ‘ടാറ്റ’ ചൊല്ലി വിജയം കൈവരിച്ച രത്തൻ ടാറ്റയുടെ അനുഭവം നമുക്കു മാതൃകയാണ്.

മറ്റുള്ളവർ ഒരു പക്ഷെ നമ്മെ ചെറുതായി കണ്ടേക്കാം. നമ്മുടെ കഴുവുകൾ തിരിച്ചറിയാതെ അപമാനിക്കാനും ശ്രമിചെന്നു വരാം. എന്നാൽ ‍വിമർശനങ്ങളെ സമചിത്തതയോടെ ഏറ്റെടുത്തുകൊണ്ട് അതിൽ നിന്നും നമ്മുടെ പോരായിമകളെ മനസിലാക്കി വീണ്ടും പരിശ്രെമിച്ചാൽ‍ വിജയം നാം കണ്ടെത്തുക തന്നെ ചെയും.

നിത്യജീവിതത്തിൽ‍ ആവർത്തിച്ചുണ്ടാകുന്ന പരാജയങ്ങളിൽ വ്യകുലനാകാതെ മനസ്സിന്റെ ഇച്ചാശക്തി ബലപെടുത്തികൊണ്ടിരിക്കണം. പരാജയത്തിന്റെ ഒരു ചുവടു പിന്നിലേക്ക്‌ വരുബോൾ‍ വിജയത്തിന്റെ രണ്ടു ചുവടു മുന്നിലേക്ക്‌ വെക്കുവാൻ‍ നമ്മുക്ക് കഴിയണം. നമ്മുടെ മുനോട്ടുള്ള പ്രയാണത്തിൽ തിരിച്ചടികൾ നേരിടുമ്പോഴും മനസിന്‌ കൂടുതൽ ധൈര്യം പകർന്നുകൊണ്ടിരിക്കണം. അടുത്ത നിമിഷത്തിൽ അടുത്ത മണിക്കൂറിൽ നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ നമ്മുക്ക് എന്ത് ചെയുവാൻ കഴിയുമെന്ന് നോക്കുക നിറഞ്ഞ ആത്മാർത്ഥതയോടെ നമ്മടെ മുഴുവൻ കഴിവുകളും സമാഹാരിച്ചുകൊണ്ട് അത് ചെയുവാൻ ശ്രമിക്കുക ഒരുനാൾ വിജയം നമ്മെ തേടിയെത്തും സുനിശ്ചിതം!

വാൽകഷ്ണം: ‘ഉറക്കെ പുകഴ്ത്തുക ശാന്തമായി കുറ്റപെടുത്തുക’

-ബിനു വടക്കുംചേരി

Comments are closed.