ശുഭചിന്ത: ജ്ഞാനം

ജ്ഞാനം എന്നത് ഒരാൾക്ക് ലഭിച്ച അറിവിനെ സാമർത്യത്തോടും ചാതുര്യത്തോടും പ്രാവർത്തികമാക്കുന്നതാണ്.

അറിവ് എന്നത് മാതാപിതാക്കൾ, അധ്യാപകർ, ബോധകർ തുടങ്ങിയവരിൽ നിന്നും ലഭിക്കുന്നു.

സാദൃശവാക്യത്തിൽ പറയുന്നു ഒരുവൻ ജ്ഞാനത്തിന്നായി ആഗ്രഹിക്കുന്നുവെങ്കിൽ യഹോവഭക്തി കൂടിയേതീരൂ
“യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.”

യഹോവയുടെ ജ്ഞാനത്തിപറ്റി അപ്പൊ: പൗലോസ് ഇങ്ങനെ വിവരിക്കുന്നു
“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു” (റോമൻ 11:33)

ആകയാൽ ഈ ദിനത്തിൽ യഹോവഭക്തി മുറുകെപ്പിടിക്കുവ്വാൻ നമ്മുക്ക് സാധിക്കട്ടെ.
ശുഭദിനം!

വാൽകഷ്ണം:
“നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.”
(യാക്കോബ് 1:5)

Comments are closed.