വാർത്തക്കപ്പുറം: കൃപായുഗത്തിലെ പുതിയ സുവിശേഷങ്ങൾ

    കൃപായുഗത്തിലെ ക്രൈസ്തവ സഭയിലേക്ക് ദുരുപദേശങ്ങളുടെ കടന്നുകയറ്റും ചെറുതൊന്നുമല്ല. ഒരു വാക്കിനെ വികലമായി വ്യാഖാനിച്ചു അതിൽ നിന്നും പുതിയ സുവിശേഷങ്ങളും, സഭകളും പെരുകികൊണ്ടിരിക്കുന്നു. കേൾക്കുന്ന പ്രസംഗത്തിനെല്ലാം ആമേൻ‍’ പറയുന്നതിന് മുൻപ് കേട്ട ആശയങ്ങളിൽ ഉപദേശപിശകുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്ന കാലമാണിത്.

 ഇന്ന് ക്രൈസ്തവ ലോകത്തിൽ ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ കൃപയുടെ സുവിശേഷംയഥാർത്ഥ സുവിശേഷത്തെ ദുർവ്യാഖാനിക്കപെടുന്നു. ‘വിശ്വാസികളെ അവരുടെ പാപത്തിനു ശിക്ഷിക്കുകയില്ലഅതിനാൽ പാപം ചെയുന്നതിനു കുഴപ്പമില്ല. ന്യായപ്രമാണം അവഗണിക്കുന്ന ഈകൂട്ടർ പുതിയ നിയമത്തിലെ യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കേണ്ടതിലെന്നും കാരണം അവ പഴയ നിയമത്തിന്റെ ഭാഗമാണെന്നും പഠിപ്പിക്കുന്നു. തീർന്നില്ലനിയമത്തെകുറിച്ചു പഠിപ്പിക്കുന്നത് ജനത്തെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു അതിനാൽ അവ സഭകളിൽ പരമാവതി ഒഴിവാക്കണമത്രേ.

A .D 85-160 ജീവിച്ചിരുന്ന മാർഷൻ കൃപയും നിയമവും പരസ്പരം വിരുദ്ധമാണ് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിശ്വാസത്തെ ഏറ്റുപിടിച്ചു കൃപയുടെ സുവിശേകർ ക്രിസ്തുവിന്റെ കൽപ്പനകൾ പ്രമാണികാതെ കൃപയെകുറിച്ച് മാത്രം പ്രസംഗിച്ചു നടക്കുകയാണു.

നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കമാവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുയഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ എഴുതിരിക്കുന്നു.” (യുദാ: 1:4)

ഫിസിയോതെറാപ്പി ചെയ്യിപ്പിച്ചുരോഗ ശാന്തിനൽകുന്നവർ തുടങ്ങി വചനം എന്ന വാളിനു പകരം ഭൗതിക സാമ്പത്തിക പ്രവചനത്തിന്റെ വാളെടുത്തു വെട്ടുന്നവർ.

ഒരുഭാഗത്ത് ശാപം മുറിക്കൽ‍’ സുവിശേഷം, ‘നിങ്ങളുടെ ശാപം എന്ത് തന്നെയായാലും അത് മുറിക്കുവാൻ‍’ തക്കശേഷിയുള്ള സ്പെഷലിസ്റ്റുകൾ പ്രത്യഷപെട്ടിരിക്കുബോൾ മറുഭാഗത്ത് പിശാചിനെ ചാമ്പലാക്കാനും കൃപയുള്ള പുതിയ സുവിശേഷകർ ഉണ്ട്. ‘ഗ്രയിസ്‌'(grace) എന്ന വാക്കു ഉപയോഗിക്കുന്നവർ എല്ലാം കൃപയുടെ സുവിശേഷകർഎന്നല്ല മറിച്ച് ഈ നാമത്തിൽ വചനം ദുർവ്യാഖാനിക്കപെടുബോൾ അത് തീർത്തും തെറ്റാണ്. ഇത്തരക്കാർക്ക് ഓശാന പാടുവാനും അവരുടെ പ്രസംഗങ്ങൾക്കുആമേൻ‍’ പറയുവാനും ആളുകൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ സഭയുടെ ആരംഭകാലം മുതൽ ദുരുപദേശങ്ങൾ ഉണ്ടായിരുന്നു എന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കും. യേശുവിന്റെ ശിക്ഷന്മാർ എഴുതിയ ലേഖനങ്ങൾ എന്ന വ്യാജേനെ അവരുടെ പേരിൽദുരു ഉപദേശങ്ങൾ‍’ എഴുതി ക്രിസ്തു മാർഗ്ഗത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും പണ്ടും നടന്നിരുന്നു. ഇതിൽ ‍ ‘നോസ്റ്റിക് വാദികൾക്ക്പ്രത്യേക പങ്കുണ്ട്. അതെ തുടർന്നാണ് ബൈബിൾ ‍ ‘കനോനികരിക്കപെട്ടതും‘.

അന്ത്യകാലത്തു ക്രിസ്തുവിന്റെ പേരും പറഞ്ഞു കള്ളപ്രവാചകരും, ദുരുപദേശകരും സഭയിൽ ഇടം പിടിക്കുബോൾ ആത്മാവിൽ നാം അവരെ തിരിച്ചറിയണം. ഇതെല്ലം മുൻകൂട്ടി കണ്ടുകൊണ്ട് കർത്താവ് നല്കുന്ന മുന്നറിയിപ്പ്

ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു” (അപ്പൊ: 20:21)

അതിനാൽ വിപരിത ഉപദേശകാരെ സൂക്ഷിച്ചുകൊള്ളുവിൻ‍! “നീ നിന്നെതന്നെയും ഉപദേശത്തെയും സൂക്ഷിച്ചു കൊള്ളുക” (1 തിമോത്തി 4:16). 

ആകയാൽ നമ്മുടെ വിശ്വാസം മുറികെ പിടിച്ചു സത്യസുവിശേഷത്തിൽ അടിസ്ഥാനമാക്കിയ വിശ്വസത്തിനായി പോരാടുവാനും ദൈവം നമ്മെ സഹായിക്കട്ടെ!

 

ബിനു വടക്കുംചേരി 

Comments are closed.