കവിത: പകൽ ‍ അടുത്തിരിക്കുന്നു

തീരം തേടും തിരമാലകൾ

ചെന്നെത്തും തീരത്ത്

കനൽപൂക്കും  മരത്തിൽ നിന്നും

കൊഴിഞ്ഞുവീണ വിഷാദപൂക്കൾ

ദൂരെ നീലഗഗനത്തിൽ നിന്നും

നീ വരുന്ന കാലൊച്ചകൾ മുഴങ്ങുന്നു

തെന്നലായി കുളിർസ്പർശമേകി

അവസാനിക്കാത്ത പാതയിൽ

വീശും മന്ദമാരുതൻ – തൻ

ശുഭകാല സൂചകങ്ങളുമായി

രാത്രി കഴിവാറായി…

പകൽ അടുത്തിരിക്കുന്നു…

 

-ബിനു വടക്കുംചേരി

Comments are closed.