ലേഖനം: എന്നെ അനുഗമിപ്പിൻ

സ്വർഗ്ഗത്തിന്റെ വാതില്‍’ എന്ന മതവിശ്വാസത്തിന്റെ സ്വയം അവരോതിക്കപ്പെട്ട നേതാവായ മാര്‍ഷല്‍ ആപ്പിള്‍ വൈറ്റ് നല്‍കിയ ക്ഷണം ‘എന്നെ അനുഗമിക്കുക’ എന്നായിരുന്നു. തന്റെ ശിഷ്യരാകുന്നവരെ ഉന്നതമായ ജീവിത നിലവാരത്തെക്ക് ഉയര്‍ത്തുമെന്ന മാര്‍ഷലിന്റെ വാഗ്ദാനം സ്വീകരിച്ചുകൊണ്ട് 38 ഓളം പേര്‍ തങ്ങളുടെ കുടുംബവും, ജോലിയും ഉപേക്ഷിച്ചു അവരുടെ പുതിയ നേതാവിനൊപ്പം ജീവിക്കാന്‍ തയ്യാറായി.

‘ആത്മഹത്യ’ ചെയ്താല്‍ ഭൗമിക അടിമത്വത്തില്‍ നിന്നു വിമോചിക്കപ്പെട്ടു ഉന്നതമായ നിലവാരെത്തെക്ക് ഉയര്‍ത്തപ്പെടും എന്ന ഗുരുവിന്റെ പഠനത്തെ ഉള്‍ക്കൊണ്ട്‌ 1997-ല്‍ തന്റെ നേതാവിനെ അനുഗമിച്ചു മരണമെന്ന നിത്യനാശത്തിലേക്ക് അവര്‍ പ്രവേശിച്ചു.

എന്നെ അനുഗമിപ്പിൻ” എന്ന ക്ഷണം നല്‍കിയ മറ്റൊരു നേതാവാണ്‌ യേശുക്രിസ്തു (മത്തായി 4: 19).  യേശുക്രിസ്തു കാല്‍വരി ക്രൂശില്‍ പാപികള്‍ക്കായി സ്വയം മരിച്ചുയർത്ത  തന്നെ അനുഗമിക്കുന്നവര്‍ക്ക്‌ ‘നിത്യ ജീവന്‍’ വാഗ്ദാനം ചെയുന്ന  ഈ ലോകത്തിലെ ഒരേയൊരു നേതാവ് ആയതിനാല്‍ മാനവര്‍ക്ക് ദൈവത്തിങ്കലേക്കു അടുക്കുവാനും, അനുഗമുക്കുവാനും ഉത്തമമായ നേതാവാണ്‌.

ഈ നേതാവിന്റെ വിളികേട്ടു അനുഗമിക്കുന്നവര്‍ക്ക്‌ തങ്ങളുടെ പാപങ്ങളെ ക്ഷമിച്ചു (കോലോ 2:13) കിട്ടുകയും പ്രത്യാശയും സന്തോഷവും ലഭിക്കും എന്നതാണ് ഈ നേതാവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

 

“നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു” എന്നാണ് യോഹന്നാൻറെ  സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു (യോഹ 15:16). നമ്മെ തിരഞ്ഞെടുത്തത് ക്രിസ്തുവാകുന്ന മുന്തിരിവള്ളിയില്‍ ചേര്‍ന്ന് നിന്നു നല്ല ഫലങ്ങള്‍ പുറപെടുവിക്കുവാന്‍ വേണ്ടിയാണു. കൊമ്പുകളാകുന്ന നാം ക്രിസ്തുവെന്ന  മുന്തിരി വള്ളിയില്‍ വസിച്ചിട്ടലാതെ സ്വയമായി ഫലം കായിക്കുവാന്‍ സാധിക്കുകയില്ല. ദൈവം തിരഞ്ഞെടുത്തവരെ അവന്‍ നന്നായി അറിയുന്നവനും തന്നില്‍ വസിക്കാത്ത കൊമ്പുകളെ തിരിച്ചറിയുന്നവനുമാണ്.

ക്രിസ്തുവില്‍ വസിക്കാത്ത കൊമ്പുകള്‍ ഒക്കെയും നീക്കിക്കളയപ്പെടും, തന്നില്‍ വസിക്കുന്നവര്‍ കൂടുതല്‍ ഫലം കായിക്കേണ്ടതിനു ചെത്തി വെടുപ്പാകുകയും ചെയും. ഇങ്ങനെ ചെത്തിവെടുപ്പാക്കപെടുമ്പോള്‍ കൊമ്പുകള്‍ക്ക് വേദനിച്ചേക്കാം, എന്തെന്നാൽ കൊമ്പുകളാകുന്ന നമ്മില്‍ നിന്നും കൂടുതല്‍ ഫലങ്ങൾ സൃഷ്ട്ടാവായ ദൈവം പ്രതിഷിക്കുന്നുയെന്ന് നാം തിരിച്ചറിയണം.

 

ഒരു ശിക്ഷ്യന്‍ തന്റെ ഗുരുവില്‍ നിന്നും പ്രതീക്ഷിക്കുന്നതുപോലെ  തന്റെ ശിഷ്യന്മാരില്‍ നിന്നും ഗുരുവും ചിലത് പ്രതീക്ഷിക്കുന്നുണ്ട്.  യേശുക്രിസ്തു എന്ന നേതാവ് അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും തന്റെ അരികില്‍ വന്നാല്‍ ആശ്വാസം നല്‍കാം എന്ന് വാഗ്ദാനം ചെയുന്നു.

എന്നാല്‍ തന്റെ മൃദുവും സൌമ്യതയുമുള്ള ‘നുകം‘ ചുമക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട്. തന്റെ അരികില്‍ വരുന്നവര്‍ക്ക് ഒരുപക്ഷെ ആശ്വാസം വിടുതല്‍ ലഭിച്ചേക്കാം എന്നാല്‍ തന്റെ നുകം ഏറ്റുകൊണ്ടു തന്നോട് കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്കാന്നു തന്റെ ‘ശിക്ഷന്‍’ എന്ന പദവിയിലേക്ക്  ഉയരുവാന്‍ സാധിക്കുന്നത്‌.

“ദൈവം നമുക്ക് നന്മ തന്നതിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് നാം ദൈവത്തിനു കൊടുക്കുന്നത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ക്രിസ്തു ശിക്ഷന്റെ ഏറ്റവുംവലിയ പ്രത്യാശയായ നിത്യത അവകാശമാക്കുവാന്‍ കഴിയുക’.

യേശു തന്റെ ശിക്ഷ്യന്മാരോട് “ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാൽ തന്നെത്താന്‍ ത്യജിച്ചു, തന്റെ ‘ക്രൂശ്’ എടുത്തു എന്നെ അനുഗമിക്കട്ടെ” എന്ന് പറയുന്നത് നമ്മുക്ക് (മത്തായി16:24, ലൂകൊസ് 9 :23) സുവിശേഷങ്ങളില്‍ കാണുവാന്‍ കഴിയും. ഈ ഭാഗങ്ങളില്‍നിന്നും ‘ശിഷ്യത്വതതിന്റെ വ്യവസ്ഥകൾ‍’ കര്‍ത്താവ് വളരെ വ്യക്തമാക്കുകയാണ്.

 

ഒന്ന്: ‘തന്നെത്താന്‍ ത്യജിക്കണം’ – ക്രിസ്തു മരിച്ചിട്ട് ഉയര്‍ത്തെഴുന്നെറ്റിരിക്കുകയാല്‍ ഇനി മരിക്കുകയില്ല; മരണത്തിനു അവന്റെമേല്‍ ഇനി കര്‍തൃത്വമില്ല. പാപസംബന്ധമായി ഒരിക്കല്‍ മരിച്ച ഗുരുവിനെപോലെ തന്റെ ശിക്ഷ്യരും അവരവരുടെ മര്തൃശരീരത്തില്‍ മോഹങ്ങളേ വിട്ടൊഴിഞ്ഞു, അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമര്‍പ്പിക്കേണ്ടതുണ്ട് (ഗലാത്യര്‍: 6: 11-14). ക്രിസ്തുവിനുവേണ്ടി ഈ ലോക മോഹങ്ങളെയും, പാപത്തെയും, ‘ഞാന്‍’ എന്ന ഭാവത്തെയും വെടിഞ്ഞു ഒരു വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് മാത്രമാണ് ക്രിസ്തുവിന്റെ ശിക്ഷ്യനായിരിക്കുവാനുള്ള യോഗ്യതയുള്ളത്.

 

രണ്ട്: ‘ക്രൂശ്’ എടുക്കണം – കുരിശ് മരണത്തെ കാണിക്കുന്നതാണ്. ദൈവത്തില്‍നിന്നും വേർപ്പെട്ട ദൈവജനത്തെ ദൈവിക രക്ഷപദ്ധതിയിലൂടെ ദൈവത്തിങ്കലേക്കു വീണ്ടും അടുപ്പിക്കുവാന്‍ സ്വന്തം ജീവന്‍ വെടിഞ്ഞ ക്രിസ്തുവിന്റെ ശിക്ഷ്യരും മരണത്തെ ഭയക്കാതെ അവന്റെ നിന്ദയും, കഷ്ടതയും, ദുഷിയും, പരിഹാസങ്ങളും നിറഞ്ഞ കുരിശെടുത്തു തന്നെ അനുഗമിക്കണം.

 

മൂന്ന്: ‘എന്നെ അനുഗമിക്ക’ – ക്രിസ്തുവിനെ അനുഗമിക്കുക എന്ന് പറയുമ്പോള്‍ തങ്ങളുടെ സാഹചര്യം വെടിഞ്ഞു ഗുരുവിനെ പിന്‍പ്പെറ്റുക എന്നതാണ്.  പടകും വലയും വിട്ടു ക്രിസ്തുവിനെ പൂര്‍ണ്ണമായി അനുഗമിക്കാന്‍ തന്റെ ശിക്ഷ്യന്മാർ തയ്യാറായതുപോലെ നാമും വിടെണ്ടതെല്ലാം വിട്ടു, ക്രിസ്തുവിന്റെ കുരിശെടുത്തു അവന്റെ കല്പ്പനകളെ മുറുകെ പിടിച്ചാല്‍ അവനെ അനുഗമിക്കാം.

ദൈവിക ദര്‍ശനമില്ലാതെ ഒരു വ്യക്തിക്കു പാപബോധം ഉണ്ടാകുകയില്ല. യഥാര്‍ത്ഥമായ പാപബോധം ഉണ്ടായ വ്യക്തി ദൈവികമായ ‘ഉടമ്പടി’ യിലേക്ക് പ്രവേശിക്കും. ഇങ്ങനെ പ്രവേശനം ലഭിക്കുമ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുവാന്‍ ആ വ്യക്തിക്ക് കഴിയുകയുള്ളൂ.

ഉടമ്പടി പ്രകാരം യേശുക്രിസ്തുവിനെ അനുഗമിപ്പാന്‍ പലതും ഉപേക്ഷികേണ്ടിവരും അങ്ങനെ ലോകത്തിന്റെ സകലതും ചപ്പെന്നും ചവരെന്നും എണ്ണി ഉടമ്പടി അനുസരിച്ച് ക്രിസ്തുവിനെ അനുഗമിക്കുമ്പോള്‍ യഥാര്‍ത്ഥ ശിഷ്യനായി നാം മാറുന്നു. ക്രിസ്തുവിലുള്ള ‘വിശ്വാസം’ നമ്മില്‍ അത്ഭുതങ്ങള്‍ ചെയ്തേക്കാം. എന്നാല്‍ ആ വിശ്വാസത്തോടൊപ്പം ‘അനുസരണവും കൂടിചേരുമ്പോൾ  ‘ശിഷ്യത്വ’ത്തിന്റെ  പൂര്‍ത്തികരണം സംഭാവിക്കുന്നത്

 

ഉടമ്പടിയിലാതെ ഉപേക്ഷിക്കാന്‍ പറ്റില്ല,
ഉപേക്ഷികാതെ അനുഗമിക്കുവാന്‍ പറ്റില്ല,
അനുഗമികാതെ ശിഷ്യനാകുവാന്‍ പറ്റില്ല

എന്ന് രത്നച്ചുരുക്കമായി പറയാം.

ഈ ലോകത്തോട്‌ വേർപ്പെടാതെ, വിശുദ്ധിയില്‍ ജീവികാതെ യേശുക്രിസ്തു എന്ന നല്ല ഗുരുവിന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.  ‘വേർപ്പെട്ടു  വേർപ്പെട്ടു  എന്ന് ചൊല്ലി ദൈവത്തില്‍നിന്നു പോലും വേർപ്പെട്ടു പോയവര്‍ക്കിടയില്‍ ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ അകപ്പെടാത്ത കര്‍ത്താവിന്‍റെ കുരിശു
ചുമക്കുക എന്ന വലിയൊരു ദൗത്യം ക്രിസ്തുശിഷ്യരില്‍ മുദ്രയിട്ടിരിക്കുന്നു എന്നു നാം എപ്പോഴും ഓർക്കേണ്ടതാണ്.

ഈ അശുദ്ധമായ ലോകത്തില്‍ പലവിധ പാപത്തിന്‍റെ പ്രലോഭനങ്ങൾ  ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിച്ചു , വിശുദ്ധിയോടെ ജീവിതം നയിക്കുബോളാണ്  നാം ക്രിസ്തുവിന്‍റെ കുരിശു ചുമക്കുന്ന നല്ല ശിഷ്യരാകുന്നത്. നമ്മുടെ കര്‍ത്താവ് ലോകത്തില്‍ ജയിച്ചത്‌ ‘പാപത്തെ ‘ ആണ്. നാം ഈ ആശുദ്ധമായ ലോകത്തിൽ ആയിരിക്കുമ്പോള്‍ പാപത്തിന്‍റെ പ്രലോഭനങ്ങള്‍ കടന്നു വന്നേക്കാം, അതുകൊണ്ടാണ്  കര്‍ത്താവു പറയുന്നത് ലോകത്തില്‍ നിങ്ങള്‍ക്ക് ‘കഷ്ടത ‘ ഉണ്ട് എങ്കിലും  ധൈര്യപ്പെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചവന്‍ ആകുന്നു”.

അര്‍ഹിക്കാത്ത സ്ഥാനത്തു ദൈവം കൊടുക്കുന്ന ദാനമാണ് ‘കൃപ’. ആത്മ മണ്ഡലത്തില്‍ ഏറ്റവും വലിയ അത്ഭുതം എന്നത്‌ ദൈവകൃപയാണ്. അതിന്റെ കാരണം , ‘ആശുദ്ധമായയൊരു വ്യക്തിയെ ഈ അശുദ്ധ ലോകത്തില്‍ നിന്നും വലിച്ചെടുത്തു അവനെ വിശുദ്ധികരിച്ച് വീണ്ടും ഈ അശുദ്ധ ലോകത്തില്‍ ആക്കികൊണ്ട് അവനെ വിശുദ്ധനായി അശുദ്ധ ലോകത്തില്‍ കാക്കുന്നതാണ് ദൈവ കൃപ ‘. ഈ കൃപ തന്റെ ശിഷ്യന്മാരില്‍ പകരപെടുന്നതാണ്.

‘കൊയിത്തു വളരെയുണ്ട് എന്നാല്‍ വേലക്കാരോ ചുരുക്കം ‘ എന്ന് പറഞ്ഞുകൊണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ (മത്തായി 9:38 & 10:1,2)  അവരില്‍ പകര്‍ന്ന അധികാരത്തെ ഒരിക്കല്‍ക്കൂടിയൂട്ടി ഉറപ്പിച്ച് ഞാനോ ലോകാവസാനത്തോളം നിങ്ങളോടെ കൂടെയുണ്ടെന്ന് അരുളിച്ചെയ്തു തന്റെ ശിഷ്യന്മാരില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരത്തെയും  പകര്‍ന്നുകൊണ്ട്, സ്വര്‍ഗ്ഗത്തിലേക്ക് കയറുംമുന്പേ ശിഷ്യന്മാര്‍ക്ക് കൊടുത്ത ‘മഹാനിയോഗം’ ഇങ്ങനെയായിരുന്നു  ‘ഞാനോ നിങ്ങളോടെ കല്‍പ്പിച്ചത് ഒക്കെയും ‘പ്രമാണിക്കുവാന്‍’ തക്കവണ്ണം ഉപദേശിച്ചുകൊണ്ടും സകല ജാതികളെയും ശിക്ഷ്യരാക്കികൊള്ളുവിന്‍’ (മത്തായി 28:19).

പ്രവര്‍ത്തികളുടെ പുസ്തകം ഒന്നാം അദ്ധ്യായത്തില്‍ ഇങ്ങനെ കാണുവാന്‍ സാധിക്കുന്നു, “എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുബോള്‍ നിങ്ങൾ “ശക്തി” ലഭിച്ചിട്ടു, യെരുശലേമിലും (സ്വന്തം സ്ഥലം/ മാതൃസഭ), യഹൂദ്യയിലും (അയല്‍ രാജ്യം/ തൊട്ടടുത്ത പട്ടണം) ശമര്യയിലും (ശത്രുവിന്റെ പട്ടണം) ഭൂമിയുടെ എല്ലാ അറ്റത്തോളവും ചെന്ന് എന്റെ സാക്ഷികള്‍ ആകും’.

ഈ ലോകത്തിലെ ഇമ്പങ്ങളില്‍ ശ്രദ്ധ ഊന്നാതെ ഉടമ്പടി പ്രകാരം
ക്രിസ്തുവിന്റെ ശിഷ്യനായി മാറിയ നാം ഗുരുവേല്പ്പിച്ച മഹാനിയോഗത്തിന്റെ പൂര്‍ത്തികരനത്തിനായി നമ്മില്‍ പകരപ്പെട്ട ആത്മീയ ശക്തിയുമായി  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് വചനത്തിന്റെ സത്യങ്ങളെ വിളിചോതുവാന്‍, സ്വര്‍ഗ്ഗരാജ്യത്തിന്റെ വ്യപ്തിക്കായി അധ്വാനിക്കുവാൻ ക്രിസ്തുവിന്റെ ശിഷ്യരായ നമ്മെ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

വാല്‍കഷണം: ഉടമ്പടി ഇല്ലാതെ ശിഷ്യത്വമില്ല, ശിഷ്യത്വമിലാതെ ക്രിസ്ത്യാനിയുമില്ല !

 

-ബിനു വടക്കുംചേരി.

Comments are closed.