ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ

പ്രതിസന്ധികളിൽ പ്രമാണം കൈവിടാത്ത ഭക്തനെ നോക്കി ലോകം പറയും “ഇതോടെ അവന്റെ കഥ തീരും” എന്ന്, എന്നാൽ പ്രതീക്ഷയുടെ ഓരോ വാതിലുകളും അടയുമ്പോഴും ദൈവിക പ്രവർത്തിക്കായി കാത്തിരിക്കുന്ന ഭക്തന് ഒന്നറിയാം ഒരു അത്ഭുതം സംഭവിക്കും. പ്രാർത്ഥന ജീവിതം ദിനചര്യമാക്കിയ ഭക്തന് ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനക്ക് വളരെ സ്ഥാനമുണ്ട്. പ്രതിസന്ധികൾ വിശ്വാസത്തെ ആണ് പരിശോധന ചെയുന്നത്. അതിനാൽ പ്രാർഥന ഏറ്റവും തീവ്രവുമാകുന്ന സമയവും കഷ്ടതയിൽക്കൂടി കടക്കുമ്പോഴാണ്. ജീവിതയാത്രയിൽ പ്രതികൂല കാറ്റടിച്ചാലും ഉണർന്നിരിക്കുന്ന നാഥൻ പടകയിൽ ഉണ്ടെങ്കിൽ കാറ്റു ശാന്തമാകും…Continue reading ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ

ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

രാവിലെ പതിവുപോലെ ഞാൻ ദിനപ്രതം വായിക്കുകയായിരുന്നു. അമ്മ കൊണ്ടു വന്ന ചായയിൽ നിന്നും ആവി  മുകളിലോട്ടു പോകുന്നതും നോക്കി ചായയിൽ മെല്ലെ മുത്തമിട്ടു, പത്രവായനയിൽ മുഴുകി. എന്റെ വായനാരീതിക്ക് ഒരു ശീലമുണ്ട്. ആദ്യം പത്രത്തിന്റെ ഫ്രണ്ട് പേജ് വായിച്ചു കഴിഞ്ഞാൽ പിന്നെ നേരെ ബാക്ക് പേജിൽ നിന്നും ബാക്ക്-ഇൻ. അങ്ങനെ വായിച്ചു വീണ്ടും മുന്നിൽ എത്തും. ഞാൻ മാത്രമാണോ ഇങ്ങനെ പ്രതം വായിക്കുന്നത് എന്നറിയാൻ ശ്രമിച്ചപ്പോൾ ഇത്തരം സ്വഭാവമുള്ള വേറെയും ചിലരെ ഞാൻ കണ്ടെത്തി. നമ്മുടെ നാട്ടിൽ…Continue reading ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

ചിരിയും ചിന്തയും:”സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്”

സാധാരണ വിവാഹ വേദിയിൽ കുടുംബ ജീവിതത്തെ പറ്റി ഒത്തിരി ഉദാഹരണങ്ങൾ കേൾക്കാറുണ്ട് അതിൽ പലതും ഹാസ്യത്തിന്റെ പിൻബലത്തോടെ സദസിനെ ആസ്വാദിപ്പിക്കുന്നതായിരിക്കും, കൂട്ടത്തിൽ നാം മുൻപ് കേട്ടിട്ടുള്ളവയും കണ്ടെക്കാം. അതിനുള്ള പ്രധാന കാരണം, ഏറിയ പങ്കും വിവാഹ ശുശ്രുഷകൾ നിർവഹിക്കാറുള്ള പാതിരിമാർ ലഭിക്കുന്ന വേദികളിൽ ഒരേ ഉദാഹരണങ്ങൾ പറയുന്നതുകൊണ്ടാകാം. എന്റെ വിവാഹ നിശ്ചയ വേദിയിൽ ഞാൻ കേട്ടതും എനിക്ക് പുതുമ തോന്നിയതുമായ ഒരു ഉദാഹരണമാണ് അനുവാചകരോട് ഞാൻ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത് . കുടുംബ ജീവിതം “സോഡിയം ക്ലോറൈഡ്” പോലെ…Continue reading ചിരിയും ചിന്തയും:”സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്”

ചെറുചിന്ത: SIN & SON

“SIN” എന്ന പദത്തെ സൂക്ഷിച്ച് നോക്കു, അതിലെ ‘I’ നെഞ്ചു വിരിച്ച് ഞാൻ എന്ന ഭാവത്തോടെ തലയുയർത്തി നിൽക്കുകയാണ്. ഇത്തരത്തിലുള്ള “I’ കളെ നാം ‘SP” അഥവ സ്വയം പുകഴ്ത്തി എന്ന് വിളിക്കാറുണ്ട്. (SP എന്ന് പേരുള്ളവർ ക്ഷമിക്കുക.) “നമ്മളെ കുറിച്ച് നമ്മൾ പറഞ്ഞില്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ അറിയും എന്നാണ് ‘SP’മാരുടെ വാദം”. ഞാൻ .. അത് ചെയ്തു, ഞാൻ ഇത് ചെയ്തു, ഞാൻ പറഞ്ഞില്ലെങ്കിൽ കാണാമായിരുന്നു. ഇങ്ങനെ ഞാൻ… ഞാൻ… അങ്ങനെ നീണ്ടു പോകുന്നു.  ചിലർ…Continue reading ചെറുചിന്ത: SIN & SON