Thoughts

ചെറുചിന്ത: “ഐ ലവ് യൂ, ഐ ലവ് യൂ”

ത് എഴുതുവാനിടയാക്കിയ സംഭവം  ആദ്യം ഒന്നു വിവരിക്കാം.

 

ഞാൻ ‍ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ  സംസാരിച്ചുകൊണ്ടിരിക്കുബോൾ ഇടയ്ക്കിടക്കു  ഒരു  കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.  സംസാരത്തിനിടയിലും ആ കുഞ്ഞിനെ എടുക്കുവാൻ എന്റെ മനസ്സിൽ‍ ആഗ്രഹം ജനിച്ചു. നേഴ്സ് ആയ അമ്മ ഡ്യൂട്ടിക്കു പോയിരിക്കുകയാണ് . ഞാൻ‍ മെല്ലെ തോട്ടിലിൽ‍ കിടക്കുന്ന കൊച്ചിന്റെ അരികിൽ എത്തി.

കണ്ണുകൊണ്ട് ചില കോപ്രായങ്ങള്‍ കാണിച്ചപ്പോള്‍ തന്നെ ആ ഇളം മനസ്സിനു  സന്തോഷമായി. പിന്നെ ഒച്ചകൂട്ടി തുടങ്ങിയപ്പോൾ, ഇതാ ഒരു കുരങ്ങൻ ‍ “I LOVE U…I LOVE U…” എന്ന് പറഞ്ഞുകൊണ്ട് തൊട്ടിലിന്റെ മുകളിൽ‍ ചാടി കളിക്കുന്നു . കൊച്ചു അമ്മയെ കാണാൻ വേണ്ടി കരയുബോൾ, അമ്മയുടെ മുലപാലിനായി ശബ്ദിക്കുമ്പോൾ    “I LOVE U…I LOVE U…”  എന്ന് പറയുന്ന വാനരൻ‍ കൊച്ചിനെ കബ്ലിപിച്ചു അതിന്റെ കരച്ചൽ ഇല്ലാതെയാക്കും. ഈ സംഭവം എന്നെ ചിന്തിപ്പിക്കുമാറക്കി .

അമ്മയുടെ ചൂടും, സ്നേഹവും, പാലും കുടിച്ചു മുത്തശ്ശി  കഥകളും, ബന്ധുമിത്രാതികളുടെ കളിപ്പിക്കലും പിന്നെ അല്‍പ്പം വളര്‍ന്നാൽ‍ മിറ്റത്തും, പാടത്തും ഓടി നടന്നു കുസൃതി കാട്ടി ,അമ്മയുടെ ശകാരം ഏറ്റുവാങ്ങി, പിണക്കത്തോടെ മുഖവും വീര്‍പ്പിച്ചു ,മഴയത്ത് കുടയുംപിടിച്ചു കൂട്ടുകാരുമായി പള്ളികൂടത്തിലേക്ക് യാത്രയാകുന്ന പഴയകാല കാഴ്ചകൾ  ഇന്നത്തെ തലമുറക്കു അന്യപെടുകയാണ് . കൂട്ടുകുടുബത്തിൽ  നിന്നും അണുകുടുംബത്തിലേക്ക്  മാറി അവനവന്‍റെ നിലവാരത്തിനൊത്ത ഫ്ലാറ്റും വാങ്ങി കൊച്ചുങ്ങളെ അതിനുള്ളിൽ വളര്‍ത്തുന്നത് കയറില്ലാതെ കെട്ടിയിടുന്നതിനു തുല്യമാണ്‌. ജോലിതിരക്കിനിടയിൽ‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുവാൻ  സമയമില്ലാത്ത മാതാപിതാകൾ അവര്‍ക്ക് കളിക്കാനും, കഴിക്കാനും കുറെ വാങ്ങി കൊടുക്കും. അത് കിട്ടിയാൽ  കുഞ്ഞുങ്ങൾ‍ ഒരു ഭാഗത്ത് പോകുമല്ലോ. ടെക്നോളജിയില്ൽ ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് ഐ-പാഡ് , ടാബ്ലെറ്റ്‌ തുടങ്ങിയവയിലെ ഗെയിംസ് കളിച്ചു, പൊയന്റ്സും/ഡോളരും  കിട്ടാൻ വേണ്ടി മറ്റുള്ളവരെ വെടിവെച്ചും, കാർ മോഷ്ടിച്ചും  ഓരോ ‘മിഷൻ‍’ വിജയിക്കുബോൾ അതിലെ നെഗറ്റീവ് കഥാപാത്രങ്ങൾ ഇളംമനസ്സിൽ‍ സ്ഥാനം പിടിക്കുന്നു.

 

ഏറെ നേരം ഗ്രാഫിക്സിനു മുന്നിൽ ചിലവഴിക്കുന്നതിനിടയിൽ ഫ്രീയായി കിട്ടുന്ന ഹൈപവർ ഗ്ലാസും വെച്ച് ഏകാന്തമനസിനു ഉടമകളായി തീരുകയാണ് ഈ കുരുന്നുകൾ. സമയമില്ലാത്ത മാതാപിതാക്കളാകട്ടെ, ഇവരുടെ പ്രശ്നങ്ങൾ അഥവാ സംശയങ്ങൾ ഷെയർ ചെയ്യുവാനുള്ള  അവസരങ്ങളെ  നിഷേധിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക്‌ ഇഷ്ടപെട്ടത് വാങ്ങി കൊടുത്ത് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ‍ അവര്‍ക്കു നല്‍കേണ്ടതു   ‘സ്നേഹമാണ് ‘. കരയുന്ന കുഞ്ഞിനെ കളിപ്പിക്കാൻ കാപട്യം നിറഞ്ഞ “I LOVE U…I LOVE U…” പറയുന്ന കുരങ്ങന്മാരെ കണ്ടു വളര്‍ന്നു വരുന്ന കുട്ടികളുടെ സ്വഭാവം അനുവാചകരുടെ ചിന്തക്കായി വിടുന്നു.

ഇരുപതാം  നുറ്റാണ്ടിനെ പിന്തള്ളി ഇരുപത്തി ഒന്നാം  നൂറ്റാണ്ടിലേക്കു കുതിക്കുന്ന ലോകവും, മനുഷസമുഹവും എല്ലാവിധ വളര്‍ച്ചയിലും അത്യുച്യനിലയിൽ എത്തിചേര്‍ന്നിരിക്കുന്നു.  ശാസ്ത്രത്തിന്‍റെ  പുരോഗതിയും ,ഇന്റര്‍നെറ്റ്‌ന്‍റെ  അതിവേഗ വളര്‍ച്ചയും തിരക്കേറിയ മനുഷ്യ ജീവിതത്തിൽ  സ്ഥാനം പിടിച്ചുകഴിഞ്ഞു. ജനിക്കാൻ പോകുന്ന കുട്ടിയുടെ കണ്ണും, മൂക്കും, നിറവും  എല്ലാം ജനനത്തിനു മുന്പേ തീരുമാനിക്കാം എന്ന വാഗ്ദാനവുമായി ‘Design Baby’ ടെക്നോളജി, വയസ്സന്മാർക്കു പ്രായം കുറക്കാൻ‍ ‘ലൈഫ് റിവേര്‍സ്’ ടെക്നോളജിയും തുടങ്ങി നവീന ടെക്നോളജികൾ ദിനേനെ “I LOVE U…I LOVE U…” എന്ന് പറഞ്ഞു മനുഷ്യനെ തേടിയെത്തുബോൾ ആത് സ്വാര്‍ത്ഥ മനസിനെ കബളിപ്പിക്കുന്ന കുത്തക മുതലാളിമാരുടെ മാര്‍ക്കറ്റിംഗ്  തന്ത്രം മാത്രമാണ്.  മുതലാളിത്വ കച്ചവടത്തിൽ‍ ഉപഭോക്താക്കൾ‍ ‘ രാജാവ്‌ ‘ എന്ന് വിശേഷിപ്പിച്ചു സ്വന്തം കീശ വീര്‍പ്പിക്കാനുള്ള സ്നേഹം !

ലോകത്ത് എവിടെ നോക്കിയാലും വഞ്ചനയും, കാപട്യവും നിറഞ്ഞ സ്നേഹം മാത്രം കാണുവാൻ കഴിയുബോൾ, പെറ്റതള്ള മറന്നാലും മറക്കാത്ത വ്യജമില്ലത്ത സ്നേഹം നല്‍കുന്ന ഒരുവനുണ്ട് ! ആ സ്നേഹമാണ് ദൈവം! പാപികളായ നമ്മെ സ്നേഹിച്ചു ദാസരൂപമെടുത്തു കാല്‍വരി യാഗത്താൽ  നമ്മോടുള്ള സ്നേഹം പങ്കുവെച്ച ആ സ്നേഹം നമ്മി ൽ സ്ഫുരിക്കുട്ടെ.

ക്രിസ്തുവിൽ എളിയ സഹോദരൻ,

ബിനു വടക്കുംചേരി

Born on 1988 | Writer | Author | Song Writer | Employee