ചെറുചിന്ത: ‘ഹൗഡി, ബോഡി’ | ബിനു വടക്കുംചേരി

‘ഹൗഡി മോദി’അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് അവിടുത്തെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണ പരിപാടിയാണ്‌ ‘ഹൗഡി, മോദി’. സെപ്റ്റംബര്‍ 22ന് യുഎസിലെ ഹൂസ്റ്റണിലാണ് ഈ മഹാസമ്മേളനം നടന്നത്. ഇതോടെ യുഎസില്‍ ‘സുഖാനേഷണ’ വാക്കായ ‘ഹൗഡി’ ലോകശ്രദ്ധ പിടിച്ചുപറ്റി.‘ഹൗഡി’, എന്ന വാക്കില്‍ നിന്നുകൊണ്ട് ആത്മീയഗോളത്തിലെ ചില ചിന്തകള്‍ പങ്കുവെക്കുവാനുള്ള ശ്രമമാണ് തുടര്‍ന്നുള്ള വരികള്‍. ‘ഹൗഡി, ചര്‍ച്ച്’?‘ലൈവ്’ ല്‍ ദുരുപദേശം കേള്‍ക്കുവാന്‍ ‘ഫോളോവേര്സ്’ ഏറെയുള്ളതിനാല്‍, ഇന്ന് നിര്‍മല സുവിശേഷം പ്രസംഗിക്കുവാനുള്ള ഉത്സാഹം കുറുഞ്ഞുവരുകയാണ്. അതെ, കൊയ്ത്ത് വളരെയധികം ഉണ്ട് വേലക്കാരോ…Continue reading ചെറുചിന്ത: ‘ഹൗഡി, ബോഡി’ | ബിനു വടക്കുംചേരി

ചെറുചിന്ത: ആഖോര്‍ താഴ്വര പ്രത്യാശയുടെ വാതിലാകും

യെരോബെയം രണ്ടാമന്‍റെ കീഴില്‍ (ബി.സി . 793 -753) ഇസ്രയേല്‍ രാജ്യം സമാധാനവും അഭിവൃദ്ധി  അനുഭവിചെങ്കിലും അധാര്‍മ്മികതയും, വിഗ്രഹ ആരാധനയും വര്‍ദ്ധിച്ചുവന്നു. യെരോബെയം മരിച്ചു (ബി.സി 753) 30 വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യം നശിക്കപെട്ടു. ഈ കാലഘട്ടത്തില്‍ ഇസ്രയേല്‍ ജനത്തിന്‍റെ നടുവില്‍ നിന്ന് യഹോവ വിട്ടു മാറുകയും, ജനമെല്ലാം കഠിന പരസംഗം മൂലം ദൈവത്തെ മറന്നു, ജാരന്മാരെ തേടിയുള്ള യാത്രതിരിച്ചെങ്കിലും ദൈവം ആ വഴികളെ മുള്ളുകൊണ്ട് വേലികെട്ടി അടക്കുകയും, അവള്‍ തന്‍റെ പാതകളെ കണ്ടെത്താതവണ്ണം ഒരു മതില്‍…Continue reading ചെറുചിന്ത: ആഖോര്‍ താഴ്വര പ്രത്യാശയുടെ വാതിലാകും

ചെറുചിന്ത: തൊഴിലിന്‍റെ മഹത്വം

  എല്ലാവരും തങ്ങളുടെ മക്കളെ വലിയൊരു ‘നിലയില്‍’ എത്തിക്കണം എന്ന് വിചാരിക്കുന്നു. ചിലരാകട്ടെ, മക്കള്‍ക്ക്‌ നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍ എനിക്കിഷ്ട്ടപെട്ട ഒരു ഉപദേശം നിങ്ങളുമായി പങ്കുവെക്കാം; കേരളത്തിലെ പ്രഥമ ഐ .എ .എസ്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രമുഖന്‍, തന്റെ മകനോട് പറഞ്ഞു “നീ നന്നായി പഠിക്കുന്നവനാണ് എന്നെനിക്കറിയാം, എന്നിരുന്നാലും നീ കുറെ പഠിച്ചു നല്ലൊരു ഉദ്യോഗം വാങ്ങണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ നാളെ നീ ചെയ്യുന്നത് ഒരു ‘ഷൂ പോളിഷിംഗ് ‘ജോലി ആണെങ്കില്‍പോലും “‘ലോകം…Continue reading ചെറുചിന്ത: തൊഴിലിന്‍റെ മഹത്വം

ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ

പ്രതിസന്ധികളിൽ പ്രമാണം കൈവിടാത്ത ഭക്തനെ നോക്കി ലോകം പറയും “ഇതോടെ അവന്റെ കഥ തീരും” എന്ന്, എന്നാൽ പ്രതീക്ഷയുടെ ഓരോ വാതിലുകളും അടയുമ്പോഴും ദൈവിക പ്രവർത്തിക്കായി കാത്തിരിക്കുന്ന ഭക്തന് ഒന്നറിയാം ഒരു അത്ഭുതം സംഭവിക്കും. പ്രാർത്ഥന ജീവിതം ദിനചര്യമാക്കിയ ഭക്തന് ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനക്ക് വളരെ സ്ഥാനമുണ്ട്. പ്രതിസന്ധികൾ വിശ്വാസത്തെ ആണ് പരിശോധന ചെയുന്നത്. അതിനാൽ പ്രാർഥന ഏറ്റവും തീവ്രവുമാകുന്ന സമയവും കഷ്ടതയിൽക്കൂടി കടക്കുമ്പോഴാണ്. ജീവിതയാത്രയിൽ പ്രതികൂല കാറ്റടിച്ചാലും ഉണർന്നിരിക്കുന്ന നാഥൻ പടകയിൽ ഉണ്ടെങ്കിൽ കാറ്റു ശാന്തമാകും…Continue reading ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ