പുതുവത്സര സന്ദേശം: ഉടയോന്റെ സ്വപ്‌നങ്ങൾ

നമ്മുടെ മുന്നിൽ തുറന്നുകിടക്കുന്ന വാതിലുകൾ എല്ലാം ദൈവഹിതം ആയിരിക്കണമെന്നില്ല. മാനുഷികമായി ചിന്തിച്ചു ദൈവാലോചന ആരായാതെ ചെയ്യുന്ന യാത്രകൾ ഫലംകാണാതെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ചില തിരിച്ചറിവുകൾ നമ്മെ ദൈവമുഖത്തേക്ക് നോക്കുവാൻ പഠിപ്പിക്കും. പുതിയ തീരുമാനം കൈക്കൊണ്ടത് ഏറെ പ്രതീക്ഷയോടെ വരവേറ്റ മറ്റൊരു വർഷവുംകൂടി വിടപറയുന്ന നിമിഷങ്ങളിൽ പിന്നിട്ട ദിനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ തുറന്ന വാതിലുകളിലൂടെ സഞ്ചരിച്ചു ദൈവത്തെ മറന്നു ഓടിയതെല്ലാം വൃഥാവായി എന്ന തിരിച്ചറിവുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്ന…Continue reading പുതുവത്സര സന്ദേശം: ഉടയോന്റെ സ്വപ്‌നങ്ങൾ

ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

രാവിലെ പതിവുപോലെ ഞാൻ ദിനപ്രതം വായിക്കുകയായിരുന്നു. അമ്മ കൊണ്ടു വന്ന ചായയിൽ നിന്നും ആവി  മുകളിലോട്ടു പോകുന്നതും നോക്കി ചായയിൽ മെല്ലെ മുത്തമിട്ടു, പത്രവായനയിൽ മുഴുകി. എന്റെ വായനാരീതിക്ക് ഒരു ശീലമുണ്ട്. ആദ്യം പത്രത്തിന്റെ ഫ്രണ്ട് പേജ് വായിച്ചു കഴിഞ്ഞാൽ പിന്നെ നേരെ ബാക്ക് പേജിൽ നിന്നും ബാക്ക്-ഇൻ. അങ്ങനെ വായിച്ചു വീണ്ടും മുന്നിൽ എത്തും. ഞാൻ മാത്രമാണോ ഇങ്ങനെ പ്രതം വായിക്കുന്നത് എന്നറിയാൻ ശ്രമിച്ചപ്പോൾ ഇത്തരം സ്വഭാവമുള്ള വേറെയും ചിലരെ ഞാൻ കണ്ടെത്തി. നമ്മുടെ നാട്ടിൽ…Continue reading ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

ചിരിയും ചിന്തയും:”സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്”

സാധാരണ വിവാഹ വേദിയിൽ കുടുംബ ജീവിതത്തെ പറ്റി ഒത്തിരി ഉദാഹരണങ്ങൾ കേൾക്കാറുണ്ട് അതിൽ പലതും ഹാസ്യത്തിന്റെ പിൻബലത്തോടെ സദസിനെ ആസ്വാദിപ്പിക്കുന്നതായിരിക്കും, കൂട്ടത്തിൽ നാം മുൻപ് കേട്ടിട്ടുള്ളവയും കണ്ടെക്കാം. അതിനുള്ള പ്രധാന കാരണം, ഏറിയ പങ്കും വിവാഹ ശുശ്രുഷകൾ നിർവഹിക്കാറുള്ള പാതിരിമാർ ലഭിക്കുന്ന വേദികളിൽ ഒരേ ഉദാഹരണങ്ങൾ പറയുന്നതുകൊണ്ടാകാം. എന്റെ വിവാഹ നിശ്ചയ വേദിയിൽ ഞാൻ കേട്ടതും എനിക്ക് പുതുമ തോന്നിയതുമായ ഒരു ഉദാഹരണമാണ് അനുവാചകരോട് ഞാൻ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത് . കുടുംബ ജീവിതം “സോഡിയം ക്ലോറൈഡ്” പോലെ…Continue reading ചിരിയും ചിന്തയും:”സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്”

ചെറുചിന്ത: കാനാവിലെ കൽപ്പാത്രങ്ങൾ

[sg_popup id=”1″ event=”hover”]കാനാവിലെ കൽപ്പാത്രങ്ങളെ പറ്റി ചിന്തിക്കുന്നതിനു മുൻപ് നാം ആദ്യം മനസിലാക്കേണ്ടത് ബൈബിളിൾ രണ്ട് കാനാൻ ഉണ്ടായിരുന്നു എന്നാന്നു. ഒന്ന്: നസറെത്തിൽ നിന്നും ഏകദേശം അഞ്ചു മൈൽ ‍വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന കാനാൻ‍. ഇതിന്റെ ഇന്നത്തെ പേര് ‘കേഫെർക്കെന്ന’ എന്നാണ്. ഇവിടെയാണ്‌ വിവാഹം നടന്നത്. രണ്ട്‌: ശമര്യയിലെ എഫ്രായിം ഗോത്രത്തിലുള്ള ഒരു കാനാൻ (യോശുവ 16:8, 17:9) ഇനി ഗലീലായിലെ കാനാവിലെ കല്യാണത്തിലേക്ക് വരാം. സാധാരണ യഹൂദരുടെ കല്യാണത്തിനു അഞ്ചു ഇരട്ടി വീഞ്ഞ് കരുതുക…Continue reading ചെറുചിന്ത: കാനാവിലെ കൽപ്പാത്രങ്ങൾ