ഭാവന: വിശ്രമ നാട്ടിലെ വിശേഷങ്ങൾ
ഇവിടെ അനുദിനം ചൂട് വർദ്ധിച്ചുവരുകയാണ്. സന്ധ്യയിൽ അൽപ്പം കാറ്റ് കൊള്ളുവാൻ ഞാൻ വഴിയരികിലൂടെ മന്ദം മന്ദം നടന്നു. ഒരു മരം കണ്ടപ്പോൾ അല്പ്പനേരം ഞാൻ ആ തണൽ ചുവട്ടിൽ ഇരുന്നു. കൂട്ടത്തിൽ ഒരു പാട്ടും ഞാൻ മൂളികൊണ്ടിരുന്നു… “ദൂതർക്കുംകൂടാവകാശം ലഭ്യമാകാതുള്ള രക്ഷാ…ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്…” പാട്ടു പാടി തീർന്നില്ല അപ്പോഴേക്കും ആ ദൂതൻ എത്തി, ‘യാഹനാ’…
ഭാവന: ‘ഉപ്പ് ‘ ജനറേഷന്
സുപ്രഭാതം! സമയം 4 മണി…! അച്ചായൻ ഉറക്കം വെടിഞ്ഞു എഴുന്നേറ്റു. കിടക്കയിൽ ഇരുന്നു മൌന പ്രാർത്ഥന എന്ന വ്യാജേനെ എന്തൊക്കയോ ചിന്തിക്കുന്നുണ്ട്. പിന്നെ ടേബിൾലാമ്പ് ഓൺ ചെയ്തു ബൈബിൾ വായന ആരംഭിച്ചു. പുറത്തേക്കു ഉന്തി നിൽക്കുന്ന ആ ബൈബിൾ കണ്ടാൽ അറിയാം, സങ്കീർത്തനം മാത്രം വായിക്കാറുള്ള ബൈബിളാണ്. അതെ, അച്ചായൻ തുറന്നതും സങ്കീർത്തന പുസ്തകം കിട്ടി.…