ഭാവന: സമര്‍പ്പണ സൂചി
ഇതാ, ‘യോപ്പ’ പട്ടണത്തിലെ ഒരു കൊച്ചു ഭവനത്തിൽ നിന്നും പ്രാര്‍ത്ഥിക്കുന്ന ഒരു ശിഷ്യയുടെ സ്വരം കേള്‍ക്കാം; എന്താണ് അവളുടെ പ്രാര്‍ത്ഥന? “കര്‍ത്താവേ അങ്ങയുടെ നാമമഹത്വത്തിനായി എന്നെ ഉപയോഗിക്കണമേ“. പ്രാര്‍ത്ഥന നീണ്ടപ്പോൾ അവളുടെ പ്രാര്ത്ഥനമുറയിൽ ഇതാ മറ്റൊരു ശബ്ദം. ഭൂമിയിൽ എങ്ങും ഇതുവരെ കേട്ടിട്ടില്ലത്ത ഒരു ശബ്ദം! “തബീഥ…, എന്റെ പ്രിയ ദാസിയെ, നിന്റെ കൈയിൽ എന്തുണ്ട്…