ചെറുകഥ: സുബോധം
സന്ധ്യയായപ്പോള്‍ വയലിലെ പണികള്‍ ഏറെകുറെ പൂര്‍ത്തികരിച്ചു അയാള്‍ നടന്നുനീങ്ങി. നല്ല ക്ഷീണം തോന്നിയപ്പോള്‍ തൊട്ടടുത്ത ചായകടയില്‍ കയറി. ഒരു കട്ടന്‍ ചായയും പരിപ്പുവടയും വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായകടക്കാരന് അയാളോട് ചോദിച്ചു “വീട്ടില്‍ ഇത്രയും ആഘോഷം നടക്കുമ്പോള്‍ ഇയാള്‍ ഇവിടെ വന്നിരുന്നു ചായ കുടിക്ക്യ ??” “ആഘോഷമോ ..?” “അതേ, നാടുവിട്ടുപോയ ഇളയപുത്രന് തിരിച്ചെത്തി, അപ്പന് സ്വീകരിക്കുകയും…