ഭാവന: വിശ്രമ നാട്ടിലെ വിശേഷങ്ങൾ
ഇവിടെ അനുദിനം ചൂട് വർദ്ധിച്ചുവരുകയാണ്. സന്ധ്യയിൽ അൽപ്പം കാറ്റ് കൊള്ളുവാൻ ഞാൻ വഴിയരികിലൂടെ മന്ദം മന്ദം നടന്നു. ഒരു മരം കണ്ടപ്പോൾ അല്‍പ്പനേരം ഞാൻ ആ തണൽ ചുവട്ടിൽ ഇരുന്നു. കൂട്ടത്തിൽ ഒരു പാട്ടും ഞാൻ മൂളികൊണ്ടിരുന്നു… “ദൂതർക്കുംകൂടാവകാശം ലഭ്യമാകാതുള്ള രക്ഷാ…ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്…” പാട്ടു പാടി തീർന്നില്ല അപ്പോഴേക്കും ആ ദൂതൻ എത്തി, ‘യാഹനാ’…
വിശ്രമം
പെട്ടന്നായിരുന്നു ഞാന്‍ മാനേജരുടെ ഓഫീസ് ക്യാബിനില്‍ ചെന്നത്. അദ്ദേഹം അവിടെയിരുന്നു കൈ വിരലുകള്‍ അനക്കുന്നുണ്ടായിരുന്നു. ഒന്നും പിടികിട്ടാത്ത ഞാന്‍ ചോദിച്ചു “സര്, എന്താണ് കൈക്കു പറ്റിയത്?” ഒന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “ഡാ ഞാന്‍ വെകേഷനു പോകുവാനുള്ള ദിവസങ്ങള്‍ എന്നുകയാണ്” അദ്ദേഹത്തിന്റെ മറുപടി കേട്ട് എനിക്ക് ചിരി വന്നു. കാരണം, ഡെയിലി ടാര്‍ഗറ്റ്, മന്തിലി…