കവിത: പകൽ അടുത്തിരിക്കുന്നു
തീരം തേടും തിരമാലകൾ ചെന്നെത്തും തീരത്ത് കനൽപൂക്കും മരത്തിൽ നിന്നും കൊഴിഞ്ഞുവീണ വിഷാദപൂക്കൾ ദൂരെ നീലഗഗനത്തിൽ നിന്നും നീ വരുന്ന കാലൊച്ചകൾ മുഴങ്ങുന്നു തെന്നലായി കുളിർസ്പർശമേകി അവസാനിക്കാത്ത പാതയിൽ വീശും മന്ദമാരുതൻ – തൻ ശുഭകാല സൂചകങ്ങളുമായി രാത്രി കഴിവാറായി… പകൽ അടുത്തിരിക്കുന്നു… -ബിനു വടക്കുംചേരി