ചെറുകഥ: ആത്മാക്കൾ ചിരിക്കുന്നു…
അങ്ങനെ ആത്മാക്കൾക്കിടയിൽ പുതിയ ഒരു പിറവികൂടി. വിശ്രമസ്ഥലത്തെത്തുന്ന നവജാത ആത്മാക്കൾ ആദ്യം ചെയ്യാറുള്ളതുപോലെ ഈ ആത്മാവും താഴോട്ടു നോക്കി തന്റെ വിയോഗ കർമ്മങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. പുതിയ അഥിതിയെ പരിചയപ്പെട്ട രണ്ടു-മൂന്ന് സുഹൃത്തുക്കളും തന്റെ കൂടെയുണ്ട്. തന്റെ പുതിയ സുഹൃത്തുക്കളോട് അയാൾ ഓരോന്നായി പറഞ്ഞു തുടങ്ങി….. അർക്കന്റെ കിരണങ്ങൾ ഭൂമിയോട് വിട ചെല്ലുവാൻ തുടങ്ങിയ നേരം… കുഞ്ഞാറ്റകിളികൾ…