ഭാവന: ‘ഉപ്പ് ‘ ജനറേഷന്
സുപ്രഭാതം! സമയം 4 മണി…! അച്ചായൻ ഉറക്കം വെടിഞ്ഞു എഴുന്നേറ്റു. കിടക്കയിൽ ഇരുന്നു മൌന പ്രാർത്ഥന എന്ന വ്യാജേനെ എന്തൊക്കയോ ചിന്തിക്കുന്നുണ്ട്. പിന്നെ ടേബിൾലാമ്പ് ഓൺ ചെയ്തു ബൈബിൾ വായന ആരംഭിച്ചു. പുറത്തേക്കു ഉന്തി നിൽക്കുന്ന ആ ബൈബിൾ കണ്ടാൽ അറിയാം, സങ്കീർത്തനം മാത്രം വായിക്കാറുള്ള ബൈബിളാണ്. അതെ, അച്ചായൻ തുറന്നതും സങ്കീർത്തന പുസ്തകം കിട്ടി.…