
Like അഥവാ ഇഷ്ട്ടം
ഇഷ്ട്ടപെട്ടവർ എഴുതിയാൽ
സ്പഷ്ട്ടം വായിക്കുംമുന്പേ
ഇഷ്ട്ടം കൊടുത്തിട്ട്
ഇഷ്ട്ടമായെന്ന നുണയും
ഇഷ്ട്ടം നൽകുന്നവർക്ക് മാത്രം
ഇഷ്ട്ടം കൊടുക്കുന്നവർ
ഇഷ്ട്ടമായാലും കൊടുക്കുകയില്ല
ഇഷ്ട്ടം പിശുക്കും ദുഷ്ട്ടർ
ഇഷ്ട്ടം കിട്ടുവാൻ വേണ്ടി
ഇഷ്ട്ടമില്ലാത്തവർക്കും
ഇഷ്ട്ടം കൊടുത്തിട്ടും
ഇഷ്ട്ടം തിരികെ കിട്ടാത്തവർ
ഇഷ്ട്ടപെട്ടവർ എല്ലാം
ഇഷ്ട്ടം കൊടുത്താൽ
ഇഷ്ട്ടപെട്ടിലെങ്കിലും
ഇഷ്ട്ടം കൊടുക്കുന്നവർ
ഇഷ്ട്ടം മൂന്നക്കമാക്കാൻ
മുഷ്ട്ടി ചുരുട്ടി
ശിഷ്ട്ടം എത്രയെനെണ്ണും
ഇഷ്ട്ടത്തോടെ മറ്റു ചിലർ
#Like

Previous
ചെറുകഥ: ഒരു തെരഞ്ഞെടുപ്പു കാലത്ത്

Newer