കവിത: നിൻ സ്നേഹം എൻ‍ വില

നിൻ വിരലുകളുടെ പണിയായ

ഭൂമിയെ നോക്കുബോൾ

മർത്യൻ  ഒന്നുമില്ലെങ്കിലും

ഭൂമിയെക്കാൾ വിലകല്പ്പിച്ചതോ എൻ-ആത്മാവിനു

അയ്യോ! ഞാൻ അരിഷ്ട മനുഷ്യൻ

മരണത്തിൻ അധീനമാം മീ-മൺകൂടാരത്തെ

വിടുവിക്കാൻ സ്വന്തത്തിലേക്കു വന്നുവെങ്കിലും

സ്വന്തമായവരോ കൈകൊണ്ടില്ലലോ നിൻ-മൊഴിയെ

കാല്‍വരിയിൽ‍ പാപികൾക്കായി

വിലചീട്ടു എഴുതി തൂക്കി

രക്ഷകന്റെ നിണത്താൽ വിലക്കുവാങ്ങി

മാനവരെ തൻ-സ്നേഹത്താൽ

മനുഷ്യപുത്രന്മാരെ ദൈവപുത്രമാരാക്കാൻ

ദൈവപുത്രൻ മനുഷ്യപുത്രാനായി

മാനവഹൃദയമാം ആലയത്തിൽ

ജീവിപ്പാൻ സ്വജീവൻ‍ വെടിഞ്ഞു താൻ‍-ഇഹത്തിൽ‍

എന്നെ രക്ഷിക്കുവാൻ മരിച്ചവൻ

എന്നെ സൂക്ഷിക്കുവാൻ ജീവിക്കുന്നതിനാൽ

ഈ നൽ-പ്ര്യത്യാശായാൽ ജീവിച്ചീടും

നിത്യതവരെ അടിയൻ നിൻ-കൃപയാൽ

– ബിനു വടക്കുംചേരി

ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: 

ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT 

For more visit: http://www.binuvadakkencherry.com