കവിത: അന്വേഷണം

ഒരുനാൾ ഞാൻ കണ്ടൊരു ദുഷ്ടനെ

പച്ച വൃക്ഷംപോൽ തഴക്കുന്നവനെ

പ്രബലനായവനെ.. പിന്നെ  അന്വേഷിച്ചപ്പോൾ

പാരിൽ കണ്ടിലതാനും

 

എന്നിക്കായി അനർത്ഥം  അന്വേഷിക്കും ദുഷ്ടൻ

പ്രാണഹാനി വരുത്തുവാൻ നോക്കുംനേരം

ദൈവമേ എൻ പ്രത്യാശ നിങ്കലിരിപ്പു

ഏഴുന്നേൽക്കണമേ  അടിയനായി ചിതറട്ടെ ശത്രുക്കൾ

 

ദൈവത്തെ അന്വേഷിക്കുന്നവരെ ഒരുനാളും

കൈവിടത്തവാൻ, ഉപേക്ഷിക്കത്തവൻ

തന്നെ തേടുന്ന തലമുറയില്മേൽ

അനുഗ്രവും, നീതിയും ചോരിയുന്നവൻ

 

ദൈവമരുളി എൻ മുഖം അന്വേഷിപ്പിൻ‘ –

സ്വരം എൻ കാതുകളിൽ മുഴങ്ങിയനേരം

താതൻ മുഖത്തെക്കുനോക്കി പ്രകാശിതനായി

പിന്നയോ എൻ മുഖം ലജ്ജിചില്ല

 

നിന്നെ അന്വേഷിക്കുന്നവർ നിന്നിൽ തന്നെ

സന്തോഷിച്ചാനന്ദിക്കും സ്പഷ്ടം

നിൻ രക്ഷയെ ഇച്ചിക്കുന്നവർഅങ്ങ്

മഹ്വത്തമുള്ളവനെന്നു പറയും നിശ്ച്ചയം

 

അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തിടുമെന്ന

യേശുവിൻ വാക്കുകൾ ഓർത്തുകൊണ്ട്

മർത്യരെ കണ്ടെത്താം സത്യപാദ

വഴിയും സത്യവും ജീവനുമായ രക്ഷമാർഗ്ഗം  

 

-ബിനു വടക്കുംചേരി