കവിത: നിൻ സ്നേഹം എൻ‍ വില

നിൻ വിരലുകളുടെ പണിയായ ഭൂമിയെ നോക്കുബോൾ മർത്യൻ  ഒന്നുമില്ലെങ്കിലും ഭൂമിയെക്കാൾ വിലകല്പ്പിച്ചതോ എൻ-ആത്മാവിനു അയ്യോ! ഞാൻ അരിഷ്ട മനുഷ്യൻ മരണത്തിൻ അധീനമാം മീ-മൺകൂടാരത്തെ വിടുവിക്കാൻ സ്വന്തത്തിലേക്കു വന്നുവെങ്കിലും സ്വന്തമായവരോ കൈകൊണ്ടില്ലലോ നിൻ-മൊഴിയെ കാല്‍വരിയിൽ‍ പാപികൾക്കായി വിലചീട്ടു എഴുതി തൂക്കി രക്ഷകന്റെ നിണത്താൽ വിലക്കുവാങ്ങി മാനവരെ തൻ-സ്നേഹത്താൽ മനുഷ്യപുത്രന്മാരെ ദൈവപുത്രമാരാക്കാൻ ദൈവപുത്രൻ മനുഷ്യപുത്രാനായി മാനവഹൃദയമാം ആലയത്തിൽ ജീവിപ്പാൻ സ്വജീവൻ‍ വെടിഞ്ഞു താൻ‍-ഇഹത്തിൽ‍ എന്നെ രക്ഷിക്കുവാൻ മരിച്ചവൻ എന്നെ സൂക്ഷിക്കുവാൻ ജീവിക്കുന്നതിനാൽ ഈ നൽ-പ്ര്യത്യാശായാൽ ജീവിച്ചീടും നിത്യതവരെ അടിയൻ നിൻ-കൃപയാൽ…Continue reading കവിത: നിൻ സ്നേഹം എൻ‍ വില

കവിത: ഒരിക്കൽ കൂടി

നിന്നെ മറക്കുന്നുയെങ്കിൽ എന്റെ വലംകൈ മറന്നുപോകട്ടെ ഒരിക്കൽ കൂടി പണ്ടത്തെപോലെ ഒരു കാലം വരുമെങ്കിൽ…   അലരിവൃക്ഷങ്ങളിമേൽ തൂക്കിയിട്ട കിന്നരംകൊണ്ട്‌ നിനക്കൊരു ഗീതം ഒരിക്കൽ കൂടി ആലപിക്കണം   നീതിസൂര്യ നിന്റെ ശോഭയാൽ  അവസാനിക്കാത്ത നീതി പാതയിലൂടെ ഒരിക്കൽ കൂടി നടക്കണം…   നിന്നിൽ മുങ്ങിതാഴ്ന്നു ചെന്നെത്തിയ നിന്‍ തീരത്തിലൂടെ ഒരിക്കൽ കൂടി എൻ കാലടികൾ പതിക്കണം…   നിന്നാൽ രചിച്ച വരികൾ തീർത്ത കാവ്യഗ്രന്ഥത്തിൽ ശേഷിക്കുന്ന ഇതളുകളിൽ ഒരു വരി കൂടി എഴുതണം   മലകളിമേൽ ചാടിയും കുന്നുകളിമേൽ കുതിച്ചുവരുന്ന…Continue reading കവിത: ഒരിക്കൽ കൂടി

കവിത: വസന്തമെത്തുമ്പോൾ

മോഹങ്ങളെ കൂട്ടിലാക്കി ദുഖത്തിൻ ഓടാബലിട്ട്‌ കണ്ണീരിൻ താഴുകൊണ്ട്‌  പൂട്ടിയ ലോകത്തിൽ…   ഉടയോന്റെ സ്വപ്നം നിറവേരാൻ ചെറുപ്രാവു കുറുകുന്നു, കാത്തിരിക്കുന്നു…   വസന്തമെത്തുമ്പോൾ പറന്നുപോകണം, എനിക്കെന്റെ മണവാളന്റെ നിത്യസ്നേഹത്തിലേക്ക്…   – ബിനു വടക്കുംചേരി

കവിത: എൻ ചങ്ങാതി

ചിരിയുടെ ചിലങ്ക കിലുകി എന്നെ തേടിയോ ചിത്തത്തിൽ ചിതറിയ ചിന്തയെ എൻ ചാരെ ചേർത്തു ചന്തമാക്കി – നീ ചകചകായമാന ചങ്ങാതി   ചുവരുകളും ചങ്ങലകളും തള്ളി നീക്കി ചലിക്കും ജീവിത ചക്രവാളങ്ങളിൽ ചാരെ അണിഞ്ഞു, ചന്തമാം ചിന്തകൾ നൽകിയ ചങ്ങാതി   മരുഭൂപ്രയാണത്തിൽ വാക്കുകളും അക്ഷരങ്ങളും മാറിപോയപ്പോൾ മായാതെ മറയാതെയെന്നെ മാറോടു ചേർത്ത മസ്ര്യന്യ ചങ്ങാതി   ഭാവിയെന്തെന്നു അറിയാതെ ഭാരപെട്ടപ്പോൾ ഭാവനയിൽ അഗ്നി പടർത്തി ഭാവങ്ങൾ  മാറ്റി ഭയപെടെണ്ടയെന്നരുള്ളിയ ചങ്ങാതി   ഏകനാമെന്നെ വാചാലനാക്കിയ…Continue reading കവിത: എൻ ചങ്ങാതി