ഭാവന: ഭീതി നിറഞ്ഞ ഒരു രാത്രി

സമയം സന്ധ്യയായി പുറത്ത് ഇരുട്ട് കയറുന്നതിനു മുമ്പേ വിശ്വാസിയുടെ ഉള്ളിലേക്ക് ഭീതി നുഴഞ്ഞുകയറി. ഭാര്യയും മക്കളും അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ആളനക്കമില്ലാത്ത വീട്ടിൽ വിശ്വാസി ഏകനായി. പെട്ടെന്നു വലിയൊരു ശബ്ദം കേട്ടുടൻ “അയ്യോ സ്തോത്രം” എന്ന് അറിയാതെ പറഞ്ഞ വിശ്വാസി, മന്ദം മന്ദം ടോർച്ച് തപ്പിയെടുത്തു ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു നീങ്ങി… ജനൽപാളി മെല്ലെ തുറന്നു നോക്കി, ഒന്നു നെടുവീർപ്പിട്ട് കൊണ്ട് ഒരു ഡയലോഗ് “തേങ്ങ വീഴാൻ കണ്ട സമയമേ’’ ! വേഗത്തിൽ ഭക്ഷണം കഴിച്ച്…Continue reading ഭാവന: ഭീതി നിറഞ്ഞ ഒരു രാത്രി

ഭാവന: “അഭിമുഖം വന്നു, എല്ലാം കുരിശായി”

“Hello…” “Praise the Lord…” “പാസ്റ്റർ ഞാൻ SK ആണ്, US-ൽ വന്നെന്നു കേട്ടു. പാസ്റ്ററുമൊത്ത് ഒരു അഭിമുഖം നടത്തുവാൻ ആഗ്രഹമുണ്ട്. അതിനു പറ്റിയ സമയം അറിഞ്ഞാൽ….” “സന്തോഷം, പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുവാൻ ആണെങ്കിൽ, എനിക്ക് താല്പ്യരമില്ല” “ഒരു Profile Interview ആണ് ഉദ്ദേശിക്കുന്നത്, ഒരു കൊച്ചു സംഭാഷണമായി കരുതിയാൽ മതി” “ശരി, നാളെ ഉച്ചക്ക് ശേഷം 3 മണിക്ക് വന്നോളൂ. ഇറങ്ങുന്നതിനു മുൻപ് എന്നെ ഒന്ന് വിളിക്കാൻ മറക്കരുത്” “ശരി, പാസ്റ്റർ”. SK ഫോൺ വെച്ചു.…Continue reading ഭാവന: “അഭിമുഖം വന്നു, എല്ലാം കുരിശായി”

ഭാവന: വിശ്വാസി തോട്ടത്തിൽ

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ പുലർച്ചെ മൂന്നാം മണി നേരം കൃത്യനിഷ്ഠയുള്ള അലാം കീ കീ എന്നു ശബ്‌ദിച്ചതും പതിവുപോലെ വിശ്വാസി ചാടി എഴുന്നേറ്റു. ഇരുണ്ട വെളിച്ചത്തിൽ തപ്പിതടഞ്ഞ് വിളക്കു കത്തിച്ചു വച്ചശേഷം അലാം ഓഫ് ചെയ്ത വിശ്വാസി തന്റെ ആയുധമേന്തി ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങി. മാർഗ്ഗം വ്യക്തമല്ല. എങ്ങും കൂരിരുട്ട്. ഈ സമയത്ത് വിശ്വാസിയുടെ തണുത്ത ചുണ്ടുകളിൽ നിന്നും സംഗീതം പുറത്തുചാടും. “കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായി അവൻ നിനക്കു….” ഇതു പാടിയിട്ടും ധൈര്യം വന്നില്ലെങ്കിൽ…Continue reading ഭാവന: വിശ്വാസി തോട്ടത്തിൽ

ഭാവന: പാട്ടുകൾ വാദിക്കുന്നു…

പഴയ ആത്മീയ ഗാനങ്ങൾ സഭകളിൽ നിന്നും അപ്രത്യക്ഷമാകുകയും, പുതിയ ഗാനങ്ങൾ കീഴടക്കുകയും ചെയ്യുമ്പോൾ പുതിയ പാട്ടുകൾക്ക് പഴമയുടെ പകിട്ടുണ്ടോന്നു പരിശോധിക്കണം എന്നു ആവശ്യപ്പെട്ട് പഴയ പാട്ടു കൊടുത്ത ഹർജി പരിഗണിച്ചു. പഴയ പാട്ടിന്റെയും, പുതിയ പാട്ടിന്റെയും വാദങ്ങൾ വിസ്തരിക്കുന്ന ആത്മീയ കോടതിയിലേക്ക് അനുവാചകർക്ക്‌ സ്വാഗതം! ഇവിടെ വാദി പഴയ പാട്ടും, പുതിയ പാട്ട് പ്രതിയുമാണ്. ജഡ്ജി: കേസിനെക്കുറിച്ച് വാദിക്കു പറയാനുള്ളതു പറയാം. വാദി: ഈ നിൽക്കുന്ന എന്റെ സ്നേഹിതൻ പുതിയ പാട്ട്, കുറച്ചു കാലമായി അനുഭവങ്ങൾ ഇല്ലാത്ത…Continue reading ഭാവന: പാട്ടുകൾ വാദിക്കുന്നു…