ശുഭചിന്ത: ഇടവേളകൾ നൽകുന്ന ദൈവം
നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന ഇടവേളകൾ ഉണ്ടായേക്കാം. ആ സമയങ്ങളിൽ നമ്മുടെ പൊതുശുശ്രുഷയെകുറിച്ച് വ്യാകുലപ്പെടാതെ ദൈവം ഒരുക്കിയ സ്ഥലത്തു നാം വിശ്രമിച്ചാൽ (ദൈവവുമായി ധ്യാനത്തിൽ ) മതിയാകും. ആഹാരത്തിനായി കാക്കയും വെള്ളത്തിനായി കെറീത്ത് അരുവിയും ഉണ്ടാകും . കെറീത്ത് ‘ഒരുക്കത്തിന്റെ കാലഘട്ടമാണ്’ ഒരു മഹാനിയോഗത്തിനു മുന്നമേയുള്ള ഒരുക്കം… കാത്തിരിക്കുക, ഉടയോനുവേണ്ടി വന്‍കാര്യങ്ങൾ ചെയുവാൻ …. അതെ,…
ശുഭചിന്ത:നിന്റെ യാത്ര അവസാനിച്ചിട്ടില്ല
ലോകം നൽകുന്ന നിരാശനിറഞ്ഞ സന്ദേശം ചുരചെടി തണലിൽ എല്ലാം അവസാനിപ്പിക്കാൻ നമ്മെ പ്രേരിപ്പിച്ചാലും അമ്മയുടെ ഉദരത്തിൽ ഉരുവാകും മുൻപേ ഉടയോൻ നമ്മെ കണ്ടതിനാല്‍ തന്റെ പദ്ധതിയുടെ പൂർത്തികരണത്തിനായി വചനമെന്ന ആഹാരം കഴിച്ചു പുറപ്പെടുക, അതെ, നിന്റെ യാത്ര അവസാനിച്ചിട്ടില്ല…
ശുഭചിന്ത: ഗുരു വരും, വാക്കരുളും, സുഗന്ധം പടരും
ഇനി നിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമില്ല എന്ന് ലോകം വിധി എഴുതിയാലും നാലു നാള് ആയാലും നാറ്റം വമിച്ചാലും നാഥന് അറിയാതെ ഒന്നും എന്റെ ജീവിതത്തില്‍ വരില്ല എന്നറിഞ്ഞുകൊണ്ട് വിശ്വസിക്കുക മാത്രം ചെയ്താല്‍ മതി ഗുരു വരും , വാക്കരുളും , സുഗന്ധം പടരും
ശുഭചിന്ത: അപ്പാ, യാഗത്തിന്നുള്ള ആട്ടിൻ കുട്ടി എവിടെ?
2017 ലെ വിശുദ്ധമാത്രകളെ ഓര്‍മ്മകളാക്കി വീണ്ടും ഒരു പുതുവത്സരത്തിലേക്ക് നാം കാലെടുത്തുവെച്ചിരിക്കുന്നു. പിന്നിട്ട വഴികളില്‍ ദൈവം നല്കിയ നന്മകള് ഓര്‍ക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ നാം ശേഷിപ്പിച്ച ഒരു ചോദ്യം കണ്ടേക്കാം. മകന് ചോദിച്ച അതെ ചോദ്യം നീറും മനസ്സില്‍ പലയാവര്‍ത്തി പൊങ്ങിവരുന്നുണ്ട്… “അപ്പാ, ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ?” എല്ലാം ഉണ്ടെങ്കിലും ജീവിതത്തിലെ ചില ശൂന്യഅവസ്ഥകള് മുന്പോട്ടുള്ള…