ചെറുചിന്ത: കൊറോണയെ തുരത്താന്‍ “ചൗകിദാർ” ആവാം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്.ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും പിന്നീട് സാമുഹ്യമധ്യമത്തില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നിൽ ‘ചൗകിദാർ’ എന്ന് ചേർത്തു, #MainBhiChowkidar (ഞാനും കാവൽക്കാരൻ) എന്ന ഹാഷ്ടാഗ് ചെയ്തതൊന്നും ആരും മറന്നു കാണില്ല. കൊറോണ അഥവ കോവി​ഡ് 19 വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിൽ നമ്മുടെ ദേശത്തിന്റെ കാവൽക്കാരൻ ആകുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കുംസാധിക്കും. 1) സാധാരണയായി കാവല്‍ക്കാര്‍…Continue reading ചെറുചിന്ത: കൊറോണയെ തുരത്താന്‍ “ചൗകിദാർ” ആവാം

എഡിറ്റോറിയല്‍: “എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിയിരുന്നു…”

ആധുനീക യുഗത്തില്‍ എത്ര ദൂരത്തും നിന്നും മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുവാന്‍ സാങ്കേതികവിദ്യകള്‍ നമ്മെ സഹായിക്കും. എന്നാല്‍ ഒന്നിച്ചുള്ള കൂടിവരവുകള്‍ തുലോം വിരളമാണ്. അതുകൊണ്ടുതന്നെ ബന്ധങ്ങളുടെ കെട്ടുറപ്പ് അനുദിനം കുറഞ്ഞുവരുകയാണ്. പെസഹ പെരുനാളിനു ശേഷം ഏഴ് ആഴ്ചകള്‍ കൊയത്തു കാല ഉത്സവമാണ്. ശേഷം അമ്പതാം ദിവസമാണ് ‘പെന്തക്കോസ്തു’. സീനായ് പര്‍വ്വതത്തില്‍ വെച്ച് നിയമവും ന്യായപ്രമാണവും ലഭിച്ചതിന്റെ വാര്‍ഷിക കൂട്ടായ്മ ആണ് ‘പെന്തകൊസ്ത്’അഥവാ ആഴ്ചകളുടെ ഉത്സവം. ഇത് ദൈവത്തോടുള്ള തന്‍റെ ജനത്തിന്റെ ബന്ധത്തെ വരച്ചുകാട്ടുന്നു. ദൈവബന്ധം വ്യക്തിപരമാണെങ്കിലും അതിനെ കൂടുതല്‍ ശക്തിപെടുത്തുവാനും…Continue reading എഡിറ്റോറിയല്‍: “എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിയിരുന്നു…”

ചെറുചിന്ത: ‘ഹൗഡി, ബോഡി’ | ബിനു വടക്കുംചേരി

‘ഹൗഡി മോദി’അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് അവിടുത്തെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണ പരിപാടിയാണ്‌ ‘ഹൗഡി, മോദി’. സെപ്റ്റംബര്‍ 22ന് യുഎസിലെ ഹൂസ്റ്റണിലാണ് ഈ മഹാസമ്മേളനം നടന്നത്. ഇതോടെ യുഎസില്‍ ‘സുഖാനേഷണ’ വാക്കായ ‘ഹൗഡി’ ലോകശ്രദ്ധ പിടിച്ചുപറ്റി.‘ഹൗഡി’, എന്ന വാക്കില്‍ നിന്നുകൊണ്ട് ആത്മീയഗോളത്തിലെ ചില ചിന്തകള്‍ പങ്കുവെക്കുവാനുള്ള ശ്രമമാണ് തുടര്‍ന്നുള്ള വരികള്‍. ‘ഹൗഡി, ചര്‍ച്ച്’?‘ലൈവ്’ ല്‍ ദുരുപദേശം കേള്‍ക്കുവാന്‍ ‘ഫോളോവേര്സ്’ ഏറെയുള്ളതിനാല്‍, ഇന്ന് നിര്‍മല സുവിശേഷം പ്രസംഗിക്കുവാനുള്ള ഉത്സാഹം കുറുഞ്ഞുവരുകയാണ്. അതെ, കൊയ്ത്ത് വളരെയധികം ഉണ്ട് വേലക്കാരോ…Continue reading ചെറുചിന്ത: ‘ഹൗഡി, ബോഡി’ | ബിനു വടക്കുംചേരി

എഡിറ്റോറിയല്‍: ബന്ധങ്ങളും ബന്ധനങ്ങളും പിന്നെ സ്വാതന്ത്ര്യവും

നവയുഗത്തില്‍ ബന്ധങ്ങളുടെ പ്രാധാനം അനുദിനം കുറഞ്ഞുവരുകയാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബ സംസ്കാരത്തിന് സ്വാഗതമരുളിയവര്‍ അവരവരുടെ മുറികളില്‍ ഇരുന്നു ‘സെല്‍ഫി’ സംസ്കാരം സ്വീകരിക്കുന്ന ഇന്നിന്‍റെ ദുഖ:കാഴ്ച്ചകളില്‍ ഒന്നാണ്. ബാല്യകാലത്ത് വേനല്‍ അവധിക്കായി ഒരു കാത്തിരിപ്പ് തന്നെയായിരുന്നു. വീട്ടില്‍ വിരുന്നിനു വരുന്നവരുടെ ഒപ്പം കളിക്കുവാനും മറ്റുയിടങ്ങളില്‍ വിരുന്നു പോകുവാനും യാത്രചെയ്യുവാനും അങ്ങനെ ബന്ധുക്കളും കൂട്ടുകാരുമൊത്ത് വിശുദ്ധമാത്രകള്‍ പങ്കിട്ടിരുന്ന ഒരു കാലം ഇന്നത്തെ തലമുറക്ക് പരിചയം കാണില്ല. “അല്ലെങ്കിലും ഞങ്ങള്‍ എന്തിന് ഈ പഴയ സംസ്കാരം പിന്തുടരണം..?” എന്ന് യുവതലമുറ ചോദിക്കുവാനും…Continue reading എഡിറ്റോറിയല്‍: ബന്ധങ്ങളും ബന്ധനങ്ങളും പിന്നെ സ്വാതന്ത്ര്യവും