വാർത്തക്കപ്പുറം: ഒരു ബാധയായി

ഒരു ബാധയായി

പ്രസംഗകലയിലൂടെ മലയാളികളെ പ്രകബനം കൊള്ളിച്ച ശബ്ദമായിരുന്നു സുകുമാർ അഴീക്കോട്. യവ്വനസഹജമായ തീവ്രത, കണ്ംനാളത്തിന്റെ കരുത്ത്, ഓര്‍മ്മശക്തി ഇതൊക്കെയാണ് ഒരു നല്ല പ്രഭാഷകനു വേണ്ട ഗുണങ്ങൾ എന്ന് ശ്രി അഴീക്കോട് പറയുന്നു. നിരവധി പുരസ്കാരങ്ങൾ ‍തന്നെ തേടി എത്തിയ പ്പോൾ ലോഹപത്രങ്ങളുടെയോ പുരാവസ്ത്തുകളുടെയോ വില്പനശാലയോ എന്ന് തോന്നതക്കരീതിയി ൽ പൂമുഖമുറി ശില്പ്പങ്ങളും ഫലകങ്ങളും കൊണ്ട് നിറഞ്ഞു.  ആദ്യലോക മലയാള സമ്മേളനത്തിന്റെ ഉത്ഘാടനവേളയിലെ പ്രസംഗത്തിനു വിദേശികളിൽ നിന്നുപോലും അഭിനന്ദനങ്ങൾ ലഭിച്ച സുകുമാരകല മലയാളികള്‍ക്കും എന്നും അഭിമാനിക്കാവുന്നതാണ്.

പ്രസംഗം ഒരു കലയാണ്‌ എന്നാൽ ക്രിസ്തീയ പ്രസംഗം ഒരു ‘കൃപയാണ്. അതിനൊരുദാഹരണമാണ് പത്രോസിന്റെ പ്രസംഗം. ഇന്നലകളിൽ നൂനപക്ഷത്തിന്റെ മുന്നിൽ മൂന്നു തവണ തള്ളിപറഞ്ഞെങ്കിലും കോഴി മൂന്ന് കൂകിയപ്പോൾ പൊട്ടികരഞ്ഞ പത്രോസ് വാസ്തവത്തിൽ യേശുവിനെ സ്നേഹിച്ചതെങ്കിലും തന്‍റെ പ്രാണനെക്കാൾ അധികം സ്നേഹിച്ചില്ല. എന്നാൽ മർക്കോസിന്റെ മാളിക മുറിയിൽ നിന്നും വ്യാപരിച്ച അത്മശക്തിയാൽ ഗുരുവിനോടുള്ള സ്നേഹം വര്‍ദ്ധിച്ചു തന്നിൽ‍ കുടികൊണ്ടിരുന്ന ഭയം നീങ്ങിയപ്പോൾ‍ ഭുരിപക്ഷ ജനതക്ക് മുന്നിൽ നിന്നുകൊണ്ട് “നിങ്ങൾ ക്രൂശിച്ച യേശുവിനെ…” ചങ്കുറപ്പോടെ പ്രസംഗിച്ചു.

ഒറ്റ പ്രസംഗംമൂവായിരം പേർരക്ഷയിലേക്കു !

ഒരിക്കൽ നിമിഷകവിയായ കുഞ്ഞുണ്ണിമാഷിനോട് ക്രിസ്തനികളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പാടി “യേശുവിലാണ് വിശ്വാസം കീശയിലാണ് ആശ്വാസം“.

“ഞാൻ ആകുന്നവൻ ഞാൻ” എന്നുരചെയ്തവനെ ചൂണ്ടികാണിക്കാതെ സ്വയം ‘ഞാൻ …ഞാൻ ..’ എന്ന് പറഞ്ഞും ജനത്തിന്റെ പ്രീതിക്കായി കീശയിലെ ആശ്വാസ ദൂത് വിളമ്പിയും പ്രസംഗ പാടവംകൊണ്ടും നവമാധ്യമ സ്വാധീനത്താലും വിശാല വേദികൾ പിടിച്ചടക്കി അനുഗ്രഹത്തിന്റെയും അത്ഭുതങ്ങളുടെയും മായ ലോകം സൃഷ്ടിച്ചു നവയുഗ അനുഗ്രഹ കുത്തൊഴുക്കു പ്രസംഗിച്ചും അപ്പനിൽ നിന്നും അവകാശങ്ങളും അനുഗ്രഹങ്ങളും കൈവശമാക്കി അപ്പനിൽ നിന്ന് അകന്നുകൊണ്ട് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് അപ്പന്റെ പേരും ചൊല്ലി അത്മീയത്തെ ധൂർത്തടിക്കുന്ന മുടിയപുത്രന്മാരുടെ ദുരന്തയാത്ര വേളയിൽ സുബോധം നഷ്ട്ടപെട്ടു ‘ബാധയായി‘ മാറുന്ന പ്രസംഗങ്ങൾ മൂവായിരം കവിഞ്ഞിട്ടും രക്ഷയുടെ അനുഭവത്തിലേക്ക് എത്ര പേർ?? എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

പ്രവൃത്തികളുടെ പുസ്തകം 24:5 ൽ “ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.” എന്ന് നാം വായിക്കുന്നു എന്നാൽ പൗലോസ്‌ തന്റെ പ്രതിവാദത്തിൽ യഹൂദന്മാർ ഉന്നയിച്ച ആരോപണത്തിൽ താൻ നസ്രായ മതത്തിന്റെ അനുയായി ആണന്നു’ സമ്മതിക്കുകയും മറ്റെല്ലാം നിഷേധിക്കുകയും ചെയ്തു. പ്രസംഗത്തിനിടയിൽ‍ ആവേശത്തോടെ നാം ബാധയാകണം എന്ന് പറഞ്ഞവരോട് ഒന്ന് ചോദിക്കട്ടെ, അപ്പോസ്തോലനായ പൗലോസ്‌ നിഷേധിച്ച ‘ബാധ’ എന്ന പദപ്രയോഗം എന്തിനു നമ്മുക്ക് വേണം?

ബാധയാകണം എന്ന ആഹ്വാനമല്ല മറിച്ച് ക്രൂശിക്കപെട്ട ക്രിസ്തുവിനെ” പ്രസംഗിക്കാൻ ദൈവം തന്റെ അഭിക്ഷിത്തര്‍ക്ക് കൃപ നല്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

-ബിനു വടക്കുംചേരി