
വാർത്തക്കപ്പുറം: ‘അസഹിഷ്ണുത’ മാധ്യമത്തിനും?
മനുഷ്യസ്നേഹിയായ നൗഷാദിനെ മരണശേഷം ‘മത‘ത്തിന്റെ പേരിൽ നോവിച്ച വല്യ-പുള്ളികളുള്ള ദൈവത്തിന്റെ സ്വന്തം നാട്. ആഹാരത്തിലും മതത്തിന്റെ വിഷം കലര്‍ന്ന മതേതര ഭാരതം. വഴിയും സത്യവും ജീവനുമായ ഈ ലോകത്തിന്റെ വെളിച്ചമായ ആദ്യനും അന്ത്യനുമായ ദൈവത്തെ ‘മത’ത്തിനിടയിൽ കുടിയിരുത്താൻ ശ്രമിക്കുന്ന മനുഷ്യര്‍ക്കിടയിൽ നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കാനുരചെയ്ത ദൈവത്തിന്റെ വാക്ക് വിസ്മരിച്ചുകൊണ്ടു തമ്മിലടിക്കുന്ന കാഴ്ച ദുഖകരം തന്നെ.
കോട്ടയത്ത് പഴയ സെമിനാരിയുടെ ദ്വിശതാബ്ദി ആഘോഷ വേദിയിൽ സുവിശേഷം പ്രചരിപ്പിക്കാൻ ആഹ്വാനമായി ജിജി തോംസൺ നടത്തിയ പ്രസംഗം വിവാദ വാര്‍ത്തയാക്കിയ മാധ്യമത്തിന്റെ ‘അസഹിഷ്ണുത’ സാധാരണ ‘ജന‘ങ്ങള്‍ക്ക് മനസിലാക്കാം.
വളരെ അര്‍ത്ഥവത്തായ നിലയിൽ സുവിശേഷം അറിയിക്കുവാനും അതിനുദാഹരണമായി ഒരു ബാലന്റെ കഥയും മനോഹരമായി അവതരിപ്പിച്ച അദ്ദേഹം മതം പ്രചരിപ്പിക്കാനായിരുന്നില്ല മറിച്ച് ഒരു ക്രിസ്ത്യാനിയുടെ ദൗത്യത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ഇന്ന് സുവിശേഷകൻ, ‘ഡോ ‘, ‘റവ ‘ തുടങ്ങി പലതര ഡിഗ്രി ഉള്ളവർപോലും പൊതുവേദിയിൽ പറയാത്ത കാര്യം ഓർത്തഡോൿസ് സഭ വിശ്വാസികൂടിയായ അദ്ദേഹം തന്റെ സഭയുടെ ക്ഷണം അനുസരിച്ചു സഭ ക്രമികരിച്ച പൊതുപരിപാടിയിൽ അത്തരത്തിലുള്ള പ്രസംഗത്തിനു മുതിര്‍ന്നത് അപ്പോസ്തോലനായ പൌലോസ് പറയുന്നതുപോലെ തനിക്കു സുവിശേഷത്തെകുറിച്ച് ലജ്ജ ഇല്ലാത്തതുകൊണ്ടാണ്.
പരിപാടിയുടെ ഉദ്ഘാടകനായ ഗവര്‍ണർ പി. സദാശിവം ഇരിക്കുന്ന വേദിയിൽ ചീഫ് സെക്രട്ടറിയുടെ ഇത്തരത്തിൽ വിവാദ പ്രസംഗം നടത്തിയെന്നു വാദിക്കുന്നവർ മനസിലാക്കണം അദ്ദേഹം സർക്കാരിന്റെ പ്രതിനിധിയായി സർക്കാർ ചടങ്ങിൽ അല്ല പങ്കെടുത്തതതെന്ന്.
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നതിനാലാണ്, ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഞങ്ങൾ ഓർക്കുന്നു. അതു ആകുന്നു ഞങ്ങളുടെ സുവിശേഷം.
തിരുവചനത്തിൽ “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം” (1 കൊരിന്ത്യർ 9:16) എന്ന് പൗലോസ് പറയുന്നു.
നമ്മെ സ്നേഹിച്ച് നമ്മുക്കായി ക്രൂശിൽ മരിച്ച യേശുവിന്റെ സ്നേഹം മറ്റുള്ളവര്കക്കു പകര്‍ന്നു നല്‍ക്കുക എന്നത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ് എന്നതിൽ ഇരുപക്ഷമില്ല.
നാം സ്വര്‍ഗത്തിൽ ചെല്ലുബോൾ എത്ര പ്രസംഗം കേട്ടു അല്ലെങ്കിൽ എത്ര പേരോട് പ്രസംഗിച്ചു, എത്ര ലേഖനം എഴുതി, എത്ര വലിയ സ്ഥാനം സഭയിൽ അലങ്കരിച്ചു, എത്ര വലിയ തുക ദശാംശം നല്കി എന്നതോന്നുമല്ല ദൈവം ചോദിക്കുക,
“ഈ നില്ക്കുന്നനവരിൽ എത്രപേരെ നീ ദൈവത്തിങ്കലേക്കു നയിച്ചു? ”
ആ നാളിൽചൂണ്ടികാണിക്കുവാൻ നമ്മുടെ കരം ബലപ്പെടട്ടെ! അതേ മറ്റൊരു ആണ്ട് കൂടി നാം പിന്നിടുബോൾ ഒത്തിരി തീരുമാനങ്ങൾ ഒന്നും എടുത്തിലെങ്കിലും നമ്മുടെ ലക്ഷ്യത്തെ കുറിച്ച് നമ്മുകോര്ക്കം അതിനായി പ്രവര്‍ത്തിക്കാം. അതെ നമ്മുടെ നിത്യത നമ്മുക്കുറപ്പാക്കാം അതോടൊപ്പം മറ്റുള്ളവരെയും ആ നിത്യതയിലേക്ക് നയിക്കാം അതെ, അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
– ബി.വി
You May Also Like

പഠിക്കാത്ത പാഠങ്ങള്‍
December 8, 2017
നമ്മുടെ ദൈവം
December 12, 2017