ലേഖനം: ആധിപത്യ ഇരകളും മാറേണ്ട ഹൃദയവും

ആധിപത്യ ഇരകളും മാറേണ്ട ഹൃദയവും

സ്ത്രി സംരക്ഷണത്തിൽ ഭാരതം ദിനേനെ നിര്‍ലജ്ജയിലേക്ക് വീഴുകയാണ് എന്ന് പറയാതെ വയ്യ. മറ്റുരാജ്യങ്ങളിൽ സ്ത്രികള്‍ക്ക് നേരെ അതിക്രമിക്കുന്നവര്‍കെതിരെ ഏറിയാൽ‍ ഒരു ആഴ്ച്ചക്കുളിൽ ശിക്ഷ നടപ്പിലാക്കുവാൻ സംവിധാനം ഉണ്ട്.

എന്നാൽ ‍ഇന്ത്യയിലെ സ്ഥിതി വളരെ വ്യത്യാസമാണ്, അതുകൊണ്ട് തന്നെ അനുദിനം സ്ത്രിപീഡനങ്ങൾ വര്‍ദ്ധിച്ചുവരുന്നു. ഡല്‍ഹിയിൽ പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപെട്ടപ്പോൾ ജനങ്ങൾ തെരുവിൽ ഇറങ്ങിയെങ്കിലും ഇത്തരം സംഭവങ്ങൾക്കെതിരെ ഉടനടി സ്വീകരികേണ്ട നിയമമോ സംവിധാനങ്ങളോ അധികാരികൾ കൊണ്ടുവരാത്തത് ദുഖസത്യമാണ്.

ഈ സാഹചര്യത്തിൽ പച്ചമാംസപിണ്ഡത്തിനോടുള്ള കാമാര്‍ത്തിമൂലം സ്ത്രികളെ പിച്ചിചീന്തി ഒരുതരം വൈര്യാഗ്യ സംതൃപ്തിയണയുന്നവരുടെ കൂട്ടം പെരുകിവരുകയാണെന്ന് സമീപകാല വാര്‍ത്തകൾ ചൂണ്ടികാട്ടുന്നു.

അതിനു ചില ഉധഹരങ്ങൾ മാത്രമാണ് യു.പി യിലെ കത്ര ഗ്രാമത്തിൽ രണ്ടു ദളിത് പെണ്‍കുട്ടികളെ അഞ്ചുപേർ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനുയിരയാക്കി കൊലപെടുത്തിയത്. വീട്ടിൽ ടോയിലെറ്റിന്റെ അഭാമുള്ളതിനാൽ വെളിയിലിരിക്കാൻ വയലിനെ ആശ്രയിക്കുന്ന പതിവാണ് ഈ ദരിദ്ര കുടുബത്തിൽ‍ ഉള്ളവരുടെ പതിവ്.

ഇന്തയിൽ‍ ജനസംഖ്യയുടെ 53% സ്വന്തമായി ‘കക്കൂസ് ‘ ഇല്ലാത്തവർ ആണ്. പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് 500 കോടി മുടക്കി ‘പ്രതേക കേന്ദ്രങ്ങൾ’ തുറക്കും എന്ന് കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞുവെങ്കിലും, വീടുകളിൽ അടിസ്ഥാന സൌകര്യങ്ങളിൽ ഒന്നായ ‘ടോയിലെറ്റ്‌’നിര്‍മ്മിക്കാൻ മോദി സര്‍കാർ മുന്‍കൈ എടുക്കണം.

കത്രയിൽ ഞെട്ടിപിച്ച കൂട്ടമാനഭംഗത്തിനു തൊട്ടു പിന്നാലെ ബരോലിയിൽ 22 കാരിയെ കൂട്ടമാനഭംഗം ചെയ്തു കഴുത്തുനെരിച്ചു കൊന്നു. കൊല്ലുന്നതിനു മുന്പ് യുവതിയെ ആസിഡ്‌ കുടിപ്പിക്കുകയും മുഖം ആസിഡ്‌ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു ക്രൂരന്മാര്‍. തീര്‍ന്നില്ല ,ഇതേസമയം തന്നെ രാജസ്ഥാനില്‍ മൂന്നിടത്തു സമാന സംഭവങ്ങള്‍ പെന്കുട്ടികല്‍കെതിരെ അരങ്ങറിയാപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനവും നമ്മള്‍ കേള്‍ക്കേണ്ടി വന്നു.

ഗാന്ധിയൻ നോട്ടുകൾ കൊണ്ട് ഗാന്ധിയൻ ആദര്‍ശങ്ങളിൽ ഒന്നായ ‘അഹിംസ’ മറപിടിച്ച് നിയമസംഹിത വരുത്തി അഴകിയരാവണന്മാർ അരങ്ങുവാഴുബോൾ പാവം നമ്മുടെ സഹോദരിമാർ ആധിപത്യത്തിന്റെ ഇരകളായി മാറുകയാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഒട്ടും പിന്നിലല്ല, എന്തിനേറെ പറയണം ജീവനായകനായ യേശുവിനോടും ജീവദായകമായ വചനത്തോടും പ്രതിബധത കാട്ടേണ്ടവർപോലും വികാരം മൂത്തു വികാരിയെന്നുപോലും മറന്നുകൊണ്ട് കാട്ടികൂട്ടിയതാരും വിസ്മരിച്ചു കാണില്ല. നിയമങ്ങൾ ‍കൈലടുക്കുവാൻ ‍ നമ്മുക്ക് അനുവാദമില്ലെങ്കിലും സമൂഹത്തെ ബോധവൽക്കരിക്കാൻ നമ്മുക്കാകും.

ആശരണരെ ആശ്വാസപെടുത്തുകയും അസ്വസ്തരായവരെ പ്രത്യശയിലേക്ക് നയിച്ചുകൊണ്ട് മനുഷ്യരിൽ ‍ഇശ്വരാധിപത്യം സ്ഥാപിക്കുകയാണ് ക്രിസ്തു ചെയ്തതെങ്കിൽ ‍ ക്രിസ്തുവിന്റെ ശിഷ്യരും അത് പിന്‍പറ്റണം.

നിയമങ്ങൾ ‍ഉണ്ടെങ്കിൽ‍ ഒരു പരിതിവരെ നമ്മുക്ക് അക്രമങ്ങൾ തടയാനാവുമെങ്കിലും കടുത്ത നിയമങ്ങൾ ‍നടപ്പിലാക്കുന്ന മറ്റു രാജ്യങ്ങളിൽ പോലും അക്രമങ്ങൾ‍ അരങ്ങേറുന്ന കാഴ്ച നമ്മൾ കാണുന്നതാണ്. ഇവിടെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം, മാറ്റം വരേണ്ടത് മനുഷ്യന്റെ ഹൃദയത്തില്‍നി ന്നുമാകണം.

എന്നും മൂന്നുനേരം മുറിയിലിരുന്നു പ്രാര്‍ത്ഥിക്കുന്ന ദാവിദ് ഒരു അര്‍ദ്ധരാത്രിയിൽ‍ തന്റെ കണ്ണ് അറിയാതെ മ്ലേച്ഛമായ കുളികടവിലേക്ക് സഞ്ചരിച്ചപ്പോൾ കൊട്ടരത്തിനകത്ത് ഒരു കുട്ടികല്യാണം നടന്നു. ആരുംകാണാതെ ചെയ്ത പ്രവര്‍ത്തിയെങ്കിലും അഗ്നിജ്വലകൊത്ത കണ്ണുള്ള ദൈവം കണ്ടു. യഹോവയ്ക്കു അനിഷ്ട്ടമായത് ചെയ്ത ദാവിദിനെ ഒരു കൊച്ചു ഉദാഹരനത്തോടെ നാഥാൻ സമീപിച്ചു. സാധുവായ ഒരുത്തൻ‍ ആറ്റുനോറ്റു വളര്‍ത്തിയ ആടിനെ കഷാപ്പുചെയ്തു വിളമ്പിയ ഒരു ധനവാൻ. നാഥാന്‍ന്റെ വാക്കുകൾ കേട്ട് കോപം ജോലിച്ച ദാവിദ് പറഞ്ഞു

“അത് ചെയ്തവൻ മരണയോഗ്യൻ”

എന്നാൽ ആ മനുഷ്യൻ നീ തന്നെയെന്നു നാഥാൻ‍ ദാവിദിനോട് പറഞ്ഞു. താൻ രഹസ്യത്തിൽ ചെയ്ത പാപം നിമിത്തം പോട്ടികരഞ്ഞപ്പോൾ, താൻ മരിക്കുകയില്ലയെന്നും എന്നാൽ യഹോവയുടെ നാമം ദുഷിക്കപെട്ടതിനാൽ ദാവിദിനു ആ ബന്ധത്തിൽ ജനിച്ച കുഞ്ഞു മരിച്ചുപോകുമെന്നു പറഞ്ഞു നാഥാൻ യാത്രതിരിച്ചു.

ലോകത്തിന്റെ കോടതിയിൽ നിന്ന് ഒളിചോടുവാൻ‍ ഒരുപക്ഷെ സാധിച്ചേക്കാം എന്നാൽ‍ അവനവന്റെ പ്രവര്‍ത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്ന ദൈവത്തിന്റെ സന്നിധിയിൽ നിന്നും എവിടെ ഓടി ഒളിക്കാൻ‍?

മനുഷരിലെ മനസ് മാറാതെ നിയമങ്ങൾ എത്രേ ഉണ്ടെങ്കിലും അവ ലംഘിക്കപെട്ടെക്കം. മനസ്സിൽ ഒരു രൂപാന്തരം വരുത്തി പുതിയ മനുഷ്യ നാക്കുവാൻ‍‍ ക്രിസ്തുവിനു കഴിയും. അതുകൊണ്ട് വചനം ഇങ്ങനെ പറയുന്നു

ഒരുവൻ‍ ക്രിസ്തുവിലായാൽഅവൻ പുതിയ സൃഷ്ട്ടിയാകുന്നു

പ്രാര്‍ത്ഥന: “എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്‍മാരുടെ കൈയിൽ നിന്നും അവരെ വിടുവിക്കുവിൻ ” (സങ്കീർ – 82: 4)

-ബിനു വടക്കുംചേരി