ലേഖനം: സ്മാർട്ട് ജനറേഷൻ

സ്മാർട്ട് ജനറേഷൻ

ശാസ്ത്രപുരോഗതിയിൽ യുവതലമുറകളുടെ മൂല്യങ്ങളിൽ ഉണ്ടയികൊണ്ടിരിക്കുന്ന മാറ്റങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. മൊബൈല്‍ഫോണിലും ഇന്റര്‍നെറ്റിലും മതിമറന്ന് ‘ട്രെന്‍ഡ്’ ന്റെ പിന്നാലെ നെട്ടോട്ടമോടി വിശ്വാസങ്ങളെയും, സംസ്കാരത്തെയും വകവെക്കാതെ സമൂഹത്തിലെ ‘ഫ്രീക്ക്’ തലമുറകളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു എന്ന് പറയാതെവയ്യ.

ആൻഡ്രോയിഡ്  / പ്ലേ സ്റ്റോർ:

ലോകത്തിലെ പത്തു മൊബൈല്‍ ഉപഭോക്താക്കളിൽ‍ ഒരാൾ‍ ‘ആൻഡ്രോയിഡ് ‘ എന്ന ഗൂഗിൾ ഒ.എസ് ഉപയോഗിക്കുന്നു. ആയിരകണക്കിനു അപ്പ്ലിക്കേഷൻ സൗജന്യമായി പ്ലേ സ്റ്റോറിൽ ‍നിന്നും ഡൗൺലോഡ് ചെയ്യുവാൻ കഴിയും. ഇതിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വികാര-വിചാരങ്ങളെ ഉണർത്തുന്നതായ  അപ്പ്ലിക്കേഷന്‍സ് ചെയ്യാതെതന്നെ അവരുടെ മുൻപിൽ എത്തുന്നു.

സാമൂഹ്യമാധ്യമം:

ഇന്നത്തെ കൌമാരക്കാർ‍ തുടങ്ങി വൃദ്ധജനങ്ങൾ‍ വരെ ഉപയോഗിക്കുന്ന ‘സുഹൃത്ത് സംഗംമ’ സോഷ്യൽ നെറ്റ്‌വർക്കിൽ ശ്രദ്ധപിടിച്ചുപറ്റിയവരാണ് ഫേസ്ബുക്ക്. ഒരു ദിവസം 350 ബില്യൺ ഫോട്ടോകൾ അപ്‌ലോഡ്‌ ചെയപെടുന്നു എന്നാണ് ഫേസ്ബുക്കന്റെ കണ്ടെത്തൽ‍. കൂടാതെ ആയിരക്കണക്കിന്നു ഫെയിക്കു ഐ-ഡികൾ ദിനംപ്രതി ഡിലീറ്റ് ചെയ്യപ്പെടുന്നു. കൂടുതലും എതിര്‍ലിംഗമുവായി ചാറ്റ് ചെയ്യുവാൻ ഫെയ്ക്ക് ഐ-ഡികൾ ഉപയോഗിക്കുന്നവരുണ്ട്, സ്വന്തം മരുമകളെ പ്രണയിച്ച അമ്മായിയപ്പന്റെ ലജ്ജാകരമായ വാര്‍ത്ത മലയാളികൾ മറന്നുകാണില്ല.

 

ഫാഷൻ ടെക്നോളജി:

‘ഗ്ലാമർ‍’ വേഷങ്ങളെ നെഞ്ചിലേറ്റുന്ന യുവതലമുറകൾ ചുരുക്കപെടുന്ന വസ്ത്രങ്ങളുടെ സുഹൃത്തുക്കളായി മാറുബോൾ ‍ മാന്യവസ്ത്രങ്ങൾ അന്യപെട്ടു പോകുന്നു. ശരിരത്തിന്റെ ആകരഭംഗി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന ‘സെക്സി ‘ തലമുറ വിസ്മരിക്കുന്നത് 1805-ൽ തെക്കന്‍തിരുവിതാംക്കൂർ ആയിത്യകാരനായ വേധമാണിക്യവും, 1806-ൽ റിംഗിലി ടോമ്പേ എന്ന ക്രൈസ്തവ മിഷനറിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സ്ത്രീകൾക്കു (അവര്‍ണ്ണ) മാറു മറിച്ചു വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്രമാണ്.

സ്മാർട്ടാകട്ടെ മാതാപിതാക്കൾ:

ടെക്നോളോജിയിൽ അധിഷ്ടമായ വക്രതയും കോട്ടയും നിറഞ്ഞ ഈ തലമുറയിൽ ബാല്യത്തിൽ തന്നെ നല്ല വഴികളെ കാണിച്ചു കൊടുക്കുവാൻ മാതാ പിതാക്കള്‍ക്ക് കയിയണം.

തിരക്കേറിയ ജീവിതത്തിൽ‍ മക്കളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും കുറവുകൾ പരിഹരിക്കാനും നാം മറന്നു പോകരുത്

അവർക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങി കൊടുത്തും അവരെ നോക്കുന്ന ഉത്തരവാദിത്തം പൂർണ്ണമായി എന്ന് കരുതുമ്പോൾ, മാതാപിതാക്കളിൽ ‍ നിന്നും കിട്ടുന്ന സംസര്‍ഗ്ഗംവും സ്നേഹമാണ് അവർക്കു അന്യമാകുന്നത്.

സ്വന്തം വീട്ടില്‍നിന്നും സുരഷിതത്വം, മാതാപിതാക്കളിൽ ‍ നിന്നും സ്നേഹവും ലഭിക്കാതെ വരുമ്പോൾമറ്റു വഴികൾ തേടി ഇന്നത്തെ തലമുറകൾ പോകുന്നതിനു ഒരു കാരണമാകുന്നു.ആധുനിക ടെക്നോളോജിയിൽ നീന്തി കുളിച്ചും, വാട്സപ്പും ,ഫേസ്ബുക്കും ഇളംമാനസ്സിലേക്ക് പകരുന്നത് പ്രായത്തിൽ കവിഞ്ഞുള്ള അറിവും, ചീത്ത കൂട്ടുകെട്ടുകളുമാണ് എന്ന് പറയാതെ വയ്യ.

 

നാം അവർക്കു ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കൊടുംക്കുബോൾ തന്നെ അത്മീയത്തിലും നല്ല ശിക്ഷണം കൊടുക്കുവാൻ നമ്മുടെ മക്കളെ പരിശീലിപ്പിക്കണം.

വചനത്തിൽ നിന്നും:

അഹരോന്റെ പുത്രന്മാരായ നാദാബും, അഭിഹുവും തങ്ങളോട് കല്പിച്ചതല്ലാത്ത അന്യഅഗ്നി യഹോവയുടെ കൊണ്ട് വന്നപ്പോൾ, യഹോവയുടെ സന്നിധിയിൽ നിന്നും പുറപ്പെട്ട തീയാൽ അവർ ഇരുവരും മരിച്ചു പോയി.

‘യഹോവ നിന്നോട് കൂടെ ‘ ഉണ്ട് എന്ന് ദൂതന്‍ സാക്ഷികരിച്ച പരാക്രമാശാലിയായ ഗിദെയോന്‍ന്റെ മകനായ അബിമെലേക്ക്, തന്റെ സഹോദരന്മാരായ 70 പേരെയും ഒരു കല്ലില്‍ന്മേൽ വെച്ച് കൊന്നുകൊന്നു കളഞ്ഞ തലമുറയാണ്.

മഹാപുരോഹിതനായ എലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓര്‍ക്കത്ത വരായിരുന്നു.അവരുടെ പാപം നിമിത്തം അവർ ഒരേ ദിവസത്തിൽ ‍ തന്നെ മരിച്ചുപോയി.

ഇസ്രയിലിന്റെ രാജാവും, യഹോവ ഭക്തനുമായ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരി ‘താമാറിനോട് പ്രേമം മൂത്തു അമ്നോൻ ‍ എന്ന ദാവീദിന്റെ മറ്റൊരു മകൻ അവളെ ബലാൽക്കാരം ചെയുകയും ഇതറിഞ്ഞ സഹോദരൻ അബ്ശാലോം അമ്നോനോനെ വധിക്കുകയും ചെയ്തു. പിന്നീട് അബ്ശാലോം ദാവിദിനു എതിരായി മത്സരിക്കുകയും, അവൻ ‍ നിമിത്തം ദാവിദ് യിസ്രയിൽ ‍നിന്നും ഓടി പോകേണ്ടി വന്നു. അവസാനം ഒരു കരുവേലകത്തിൽ ‍ തലമുടി കുടുങ്ങി ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി മരികുകയായിരുന്നു അബ്ശാലോം.

പ്രിയ മാതാപിതാക്കളെ, യഹോവയുടെ സന്നിധിയിൽ ഉറച്ചുനിന്നവരുടെയും, പുരോഹിതരുടെയും, രാജാക്കന്മാരുടെയും ജീവിതത്തിൽ തങ്ങളുടെ തലമുറകൾ ‍ തങ്ങള്‍ക്കും, ദൈവത്തിനും അനിഷ്ടമായതു ചെയ്ത് ദൈവകോപത്താൽ പട്ടുപോയെങ്കിൽ, നമ്മുടെ തലമുറകളെ ബാല്യത്തിൽ തന്നെ നല്ലത് അഭ്യസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ദുഖികേണ്ടി വരും. “ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷക്കുള്ള വടി അതിനെ അവനില്‍ നിന്നും അകറ്റി കളയും”(സദൃശ്യം 22:15)

സംസ്കരബോധം നഷ്ട്ടപെട്ടു വഷളത്തം കൊടുംകുത്തി വാഴുന്ന ഈ കാലത്ത് നമ്മുടെ തലമുറകൾ ആത്മീയ പക്വത കൈവരിക്കാൻ ഇടയക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

-ബിനു വടക്കുംചേരി